Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തെലുങ്കാനയിൽ രേവന്ദ് റെഡ്ഡി, അടുത്തത് ശബരിനാഥൻ! കോൺഗ്രസിൽ കെ. മുരളീധരൻ കിംഗ് മേക്കർ

തെലുങ്കാനയിൽ രേവന്ദ് റെഡ്ഡി, അടുത്തത് ശബരിനാഥൻ! കോൺഗ്രസിൽ കെ. മുരളീധരൻ കിംഗ് മേക്കർ

kerala leader By kerala leader November 15, 2025 2 Min Read
Share

തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.എമ്മിൻ്റെ ‘കണ്ണടച്ച് ജയം’ ഇത്തവണ അവസാനിക്കുമോ? രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കോർപ്പറേഷൻ ഭരണം സി.പി.എമ്മിനെ കൈവിടുമെന്നാണ്. ഒരിക്കലും ഇല്ലാത്ത വിധം ചടുലമായ പ്രവർത്തനങ്ങളുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് രംഗത്ത് മുന്നിലെത്തിയതോടെയാണ് സി.പി.എമ്മിൻ്റെ നില പരുങ്ങലിലായത്.

​മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് സീറ്റ് നിഷേധിച്ച് ഭരണവിരുദ്ധ വികാരം മറികടക്കാൻ സി.പി.എം ശ്രമിച്ചിട്ടും ജനരോഷം തടയാൻ അവർക്ക് സാധിക്കുന്നില്ല. തിരുവനന്തപുരത്തിൻ്റെ പൾസ് കൃത്യമായി അറിയാവുന്ന കെ. മുരളീധരൻ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്തതോടെ സി.പി.എമ്മിൻ്റെ ചിത്രം തന്നെ മങ്ങിയെന്നാണ് വിലയിരുത്തൽ. മേയർ സ്ഥാനാർത്ഥിയായി കെ.എസ്. ശബരിനാഥൻ്റെ പേര് മുരളീധരൻ മുന്നോട്ട് വെച്ചതും കോൺഗ്രസ് നടത്തിയ നീക്കവും ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.

​കോൺഗ്രസ് തളർന്നു കിടന്ന തിരുവനന്തപുരത്ത് മുരളീധരൻ്റെ രംഗപ്രവേശനത്തോടെ പ്രവർത്തകരിൽ വർദ്ധിത വീര്യമാണ് ഉണ്ടായിരിക്കുന്നത്. ലീഡർ കെ. കരുണാകരൻ്റെ മകനായ കെ. മുരളീധരൻ ഒരു കാര്യം ഏറ്റെടുത്താൽ അത് ഏതറ്റം വരെയും പോയി വിജയിപ്പിക്കുന്ന ശീലക്കാരനാണ്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് തെലങ്കാനയിൽ കണ്ടത്.

​തെലങ്കാനയിലെ തന്ത്രം; രേവന്ദ് റെഡ്ഡി മാതൃക!

​കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവിന് കഴിയില്ലെന്ന് പലരും വിധിയെഴുതിയ തെലങ്കാനയിൽ ഗംഭീര വിജയമാണ് കോൺഗ്രസ് നേടിയത്. കൃത്യമായ സ്ഥാനാർത്ഥി നിർണയം നടത്തി തെലങ്കാനയിൽ കോൺഗ്രസ് വിജയത്തിൻ്റെ അമരക്കാരനായത് കെ. മുരളീധരനായിരുന്നു. തെലങ്കാനയിലെ കോൺഗ്രസ് സ്‌ക്രീനിംഗ് സമിതി ചെയർമാനായ അദ്ദേഹം, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ് നടത്തിയത്.

​മുന്നണിയുടെ ഭാഗമായി നിൽക്കാൻ കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റുകൾ ആവശ്യപ്പെട്ട സി.പി.എമ്മിനെ പടിക്ക് പുറത്താക്കിയും സി.പി.ഐയെ മുന്നണിയുടെ ഭാഗമാക്കിയും കൃത്യമായ തന്ത്രങ്ങൾ അദ്ദേഹം ആവിഷ്കരിച്ചു. ഇതിൻ്റെ ഫലമാണ്, കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ച സി.പി.ഐ ഒരു സീറ്റിൽ മുന്നിലെത്തിയതും ഒറ്റയ്ക്ക് മത്സരിച്ച സി.പി.എം മുഴുവൻ സീറ്റുകളിലും പിന്നിലായതും. സീതാറാം യെച്ചൂരി ദേശീയ നേതാക്കളെ സ്വാധീനിച്ച് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കാൻ തന്ത്രങ്ങൾ മെനഞ്ഞപ്പോൾ, സംസ്ഥാന നേതാക്കളോടൊപ്പം നിന്ന് അതിന് തടയിട്ടതും മുരളീധരനാണ്. തെലങ്കാന രൂപീകരിച്ച സോണിയാ ഗാന്ധിയെ പ്രചാരണത്തിനിറക്കിയതും മുരളീധരൻ്റെ നിർദ്ദേശമായിരുന്നു.

​തെലങ്കാനയിൽ രേവന്ദ് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കിയതുപോലെ, തിരുവനന്തപുരത്ത് കെ.എസ്. ശബരിനാഥനെ മേയറാക്കാനുള്ള തന്ത്രങ്ങളാണ് കെ. മുരളീധരൻ പയറ്റുന്നത്.

TAGGED: Congress, CPM, K Muraleedharan, K S Sabarinathan, Kerala leader, LDF, Revand Reddy, Thiruvananthapuram Corporation Election, UDF, കെ. മുരളീധരൻ, കെ.എസ്. ശബരിനാഥൻ, തെലങ്കാന വിജയം, രാഹുൽ ഗാന്ധി
kerala leader November 15, 2025 November 15, 2025
Share This Article
Facebook Twitter Copy Link Print
Previous Article ബിഹാർ തെരഞ്ഞെടുപ്പ്: ‘നോട്ട’യെക്കാൾ പിന്നിൽ സി.പി.എമ്മും സി.പി.ഐയും
Next Article കെ.എൻ. ബാലഗോപാലിന് മാറ്റമോ? ധനമന്ത്രി കാണേണ്ട ഫയൽ മന്ത്രി എം.ബി രാജേഷിന് കൈമാറി ജ്യോതിലാൽ ഐ എ എസ്

Recent Posts

  • നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും
  • ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും
  • ​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്
  • ​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?
  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
  • ‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ

You Might Also Like

നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും

Kerala Politics News

ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും

Football News Sports

​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്

Football News Sports

​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?

Football News Sports
Welcome Back!

Sign in to your account

Lost your password?