Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമല സ്വർണ്ണപ്പാളി കേസ്: മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ അറസ്റ്റ് ഉടൻ? അടുത്തത് കടകംപള്ളി!

ശബരിമല സ്വർണ്ണപ്പാളി കേസ്: മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ അറസ്റ്റ് ഉടൻ? അടുത്തത് കടകംപള്ളി!

kerala leader By kerala leader November 20, 2025 1 Min Read
Share

ശബരിമല: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണ്ണപ്പാളി തിരിമറി കേസിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന ശക്തമായ സൂചനകളാണ് പുറത്തുവരുന്നത്. അറസ്റ്റ് ഇനിയും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന വിലയിരുത്തലിലാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം. നിലവിലെ അന്വേഷണമെല്ലാം കേന്ദ്രീകരിക്കുന്നത് പത്മകുമാറിലാണ്.

2019-ൽ നടന്ന ഈ തിരിമറി മുഴുവൻ പ്രസിഡൻ്റായ എ. പത്മകുമാറിൻ്റെ അറിവോടെയും ഒത്താശയോടെയുമാണ് നടന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. സ്വർണ്ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തി, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത് കടത്തിക്കൊണ്ടുപോകാനുള്ള എല്ലാ ഒത്താശയും ചെയ്തത് പത്മകുമാർ ആണെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴികളിൽ നിന്നും രേഖകളിൽ നിന്നും വ്യക്തമാകുന്നത്. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

ഇതുവരെ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധേഷ് കുമാർ, എൻ. വാസു എന്നിവർ നൽകിയ മൊഴികളെല്ലാം പത്മകുമാറിന് എതിരാണ്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിച്ചുകളിക്കുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അതിവേഗം നടക്കുന്നത്.

സിപിഎമ്മിന് കനത്ത തിരിച്ചടി

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോന്നി മുൻ എംഎൽഎയും പത്തനംതിട്ട സിപിഎമ്മിലെ പ്രധാന നേതാവുമായ പത്മകുമാറിൻ്റെ അറസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. വാസുവിൻ്റെ അറസ്റ്റ് വരെ ‘ഉദ്യോഗസ്ഥതലത്തിലെ വീഴ്ച’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ സിപിഎമ്മിന് കഴിഞ്ഞിരുന്നു. എന്നാൽ, പത്മകുമാർ അറസ്റ്റിലാകുന്നതോടെ സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന് പാർട്ടി നേതൃത്വത്തിന് ഉറപ്പാണ്.

അറസ്റ്റിനെ എങ്ങനെ ന്യായീകരിക്കും എന്നുള്ള ആലോചനയിലാണ് നിലവിൽ സിപിഎം. മാത്രമല്ല, പത്മകുമാറിൽ ഒതുങ്ങാതെ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്ക് കൂടി അന്വേഷണം എത്തുമോ എന്ന ആശങ്കയും പാർട്ടിക്ക് നിലനിൽക്കുന്നുണ്ട്.

TAGGED: A Padmakumar arrest, CPM, gold cover case, kadakampally surendran, Kerala leader, Sabarimala, Travancore Devaswom Board, അറസ്റ്റ്, ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, കടകംപള്ളി സുരേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ശബരിമല, സിപിഎം, സ്വർണ്ണപ്പാളി കേസ്
kerala leader November 20, 2025 November 20, 2025
Share This Article
Facebook Twitter Copy Link Print
Previous Article പിണറായിയുടെ തള്ളുകൾ പൊളിച്ച് സതീശൻ ! ശബരിമലയിൽ ഉൾപ്പെടെ എൽ.ഡി.എഫ് സർക്കാരിൻ്റെ നിഷ്ക്രിയത അക്കമിട്ട് നിരത്തി പ്രതിപക്ഷം
Next Article വൈഷ്ണയുടെ വോട്ട് വെട്ടിയത് ആര്യ ! ഓപ്പറേഷൻ മുട്ടട സുഹൃത്ത് അംശു വാമദേവന് വേണ്ടി

Recent Posts

  • ആർ. ശങ്കറും ഉമ്മൻ ചാണ്ടിയും പിന്നാലെ സതീശനും! ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രനിരയിലേക്ക് വി.ഡി. സതീശൻ
  • നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും
  • ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും
  • ​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്
  • ​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?
  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

You Might Also Like

ആർ. ശങ്കറും ഉമ്മൻ ചാണ്ടിയും പിന്നാലെ സതീശനും! ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രനിരയിലേക്ക് വി.ഡി. സതീശൻ

Kerala Politics News

നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും

Kerala Politics News

ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും

Football News Sports

​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്

Football News Sports
Welcome Back!

Sign in to your account

Lost your password?