Tag: പിണറായി വിജയൻ

Kerala Politics News 1 Min Read

​’പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’!; സെക്രട്ടറിയേറ്റിന് മുന്നിൽ സതീശന്റെ പോസ്റ്റർ, കണ്മുന്നിലൂടെ പിണറായിയുടെ ഒന്നാം നമ്പർ കാർ; ചർച്ചയായി വൈറൽ ചിത്രം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ചിത്രം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പടുകൂറ്റൻ ഫ്ലക്സ് ബോർഡും അതിന് മുന്നിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം കടന്നുപോകുന്നതുമാണ് ചിത്രത്തിലുള്ളത്. ​കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ സ്ഥാപിച്ച ബോർഡിൽ വിരൽ ചൂണ്ടി നിൽക്കുന്ന വി.ഡി. സതീശന്റെ ചിത്രത്തോടൊപ്പം "പേടിച്ചു പോയെന്ന് പറഞ്ഞേക്ക്..." എന്ന വാചകമാണ് കുറിച്ചിരിക്കുന്നത്.

Kerala Politics News 2 Min Read

പങ്കാളിത്ത പെൻഷൻ: തീരുമാനം നടപ്പിൽ വരുത്തി സ്റ്റാലിൻ; ഇരുട്ടിൽ തപ്പി പിണറായി !

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ വിഷയത്തിൽ ജീവനക്കാർക്ക് നൽകിയ വാഗ്ദാനം പാലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാതൃകയാകുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചുകൊണ്ട് വിപ്ലവകരമായ തീരുമാനമാണ് തമിഴ്‌നാട് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ അയൽസംസ്ഥാനം ജീവനക്കാരുടെ കണ്ണീരൊപ്പുമ്പോൾ, കേരളത്തിൽ ഇടതു സർക്കാർ സമിതി റിപ്പോർട്ടുകൾ പൂഴ്ത്തിവെച്ച് ജീവനക്കാരെ വഞ്ചിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. ​തമിഴ്‌നാട്ടിൽ ഇനി സുരക്ഷിത കാലം ​തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച പുതിയ തീരുമാനപ്രകാരം ജീവനക്കാർക്ക് വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ

Kerala Politics News 1 Min Read

‘കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാർ’: ആന്റണി രാജുവിനെതിരെയും പിണറായിക്കെതിരെയും ആഞ്ഞടിച്ച് വി.ഡി സതീശൻ

കട്ടപ്പന: തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ പ്രതിയായ ആന്റണി രാജുവിനെ സംരക്ഷിക്കുന്നതിലൂടെ കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടും പ്രതിപക്ഷം ഉന്നയിച്ച എതിർപ്പുകൾ അവഗണിച്ച് പിണറായി വിജയൻ അദ്ദേഹത്തെ രണ്ടരവർഷം മന്ത്രിയായി കൊണ്ടുനടന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. ​ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട വിദേശിയെ രക്ഷിക്കാൻ വേണ്ടി അടിവസ്ത്രം വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നത് അതീവ ഗൗരവകരമായ കാര്യമാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു മുഖ്യമന്ത്രി

Kerala Politics News 1 Min Read

ഇരുവരും കലിപ്പിലാണ്, കട്ടകലിപ്പിൽ; പിണറായിയും വെള്ളാപ്പള്ളിയും ആക്രോശിക്കുമ്പോൾ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നിയന്ത്രണം വിടുന്നു. പരാജയ ഭീതിയും രാഷ്ട്രീയ സമ്മർദ്ദവും മൂലം മാധ്യമപ്രവർത്തകർക്ക് നേരെ ഇരുവരും ആക്രോശിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കാണുന്നത്. ​വെള്ളാപ്പള്ളിയെ ചുമന്നത് വിനയായി; സിപിഐ തുറന്നടിച്ചു തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടിയതാണെന്ന് സിപിഐ പരസ്യമായി വിമർശിച്ചിരുന്നു. "ഞാനാണെങ്കിൽ

Kerala Politics News 1 Min Read

വീണ്ടും ചതി! പുതുവർഷ ദിനത്തിൽ പ്രഖ്യാപിക്കാനിരുന്ന ശമ്പള പെൻഷൻ പരിഷ്കരണ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് മൗനം

തിരുവനന്തപുരം: ശമ്പള - പെൻഷൻ പരിഷ്കരണ കമ്മിറ്റിക്ക് വീണ്ടും ചെക്ക്. പുതുവർഷ ദിനത്തിൽ പ്രഖ്യാപിക്കാനിരുന്ന ശമ്പള - പെൻഷൻ പരിഷ്കരണ കമ്മിറ്റി പ്രഖ്യാപനം മാറ്റി വച്ച് മുഖ്യമന്ത്രി. 2024 ജൂലായ് 1 മുതൽ ലഭിക്കേണ്ട ശമ്പള - പെൻഷൻ പരിഷ്കരണത്തിൻ്റെ കമ്മിറ്റി പ്രഖ്യാപനത്തിനാണ് ഇതോടെ തടസം നേരിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന്, ജീവനക്കാരുടെയും പെൻഷൻകാരുടേയും ഇടയിലുള്ള അതൃപ്തി പരിഹരിക്കാനായി ശമ്പള പരിഷ്കരണ കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. പുതുവർഷ സമ്മാനമായി മുഖ്യമന്ത്രി

Kerala Politics News 1 Min Read

കെ. എം മാണി സ്മാരകത്തിന് 5 കോടി ഐസക്ക് പ്രഖ്യാപിച്ചത് 2020- 21 ലെ ബജറ്റിൽ; ആറ് ബജറ്റ് കഴിഞ്ഞിട്ടും മാണിക്ക് കല്ല് പോലും ഇട്ടില്ല! മാണിയെ മറന്ന് എൽ.ഡി.എഫും ജോസ് മോനും

കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന കെ.എം. മാണിയുടെ ഓർമ്മകൾക്കായി പ്രഖ്യാപിക്കപ്പെട്ട സ്മാരക മന്ദിരം കടലാസിൽ ഒതുങ്ങി. 2020-21 ബജറ്റിൽ ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ച 5 കോടി രൂപ എവിടെപ്പോയി എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു. എൽ.ഡി.എഫിന്റെ മധ്യമേഖല ജാഥ നയിക്കാൻ ജോസ് കെ. മാണി ഒരുങ്ങുമ്പോൾ, സ്വന്തം പിതാവിന്റെ സ്മാരകത്തോടുള്ള ഈ അവഗണന ചർച്ചയാവുകയാണ്. ​ബജറ്റ് പ്രഖ്യാപനവും രാഷ്ട്രീയ മാറ്റങ്ങളും ​2019 ഏപ്രിൽ 9-നാണ് കെ.എം. മാണി

Kerala Politics News 1 Min Read

പിണറായിയെ കേരളം ഓർക്കണം !ബ്രാൻഡിക്ക് ‘പി.വി’ എന്ന് പേരിട്ട് കോൺഗ്രസ് നേതാവ് അഡ്വ. സി. ആർ പ്രാണകുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി പുറത്തിറക്കുന്ന ബ്രാൻഡിക്ക് പേരിടാൻ ബെവ്‌കോ ജനങ്ങളെ ക്ഷണിച്ചതിന് പിന്നാലെ വേറിട്ട ഒരു നാമനിർദ്ദേശവുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ അഡ്വ. സി.ആർ. പ്രാണകുമാർ രംഗത്ത്. കേരളം പത്ത് വർഷം ഭരിച്ചിട്ടും സ്വന്തം പേര് ചാർത്താൻ ഒരു വികസന പദ്ധതി പോലും മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് പ്രാണകുമാർ പരിഹസിച്ചു. ​"കെ. കരുണാകരന് നെടുമ്പാശേരി വിമാനത്താവളമുണ്ട്, ഉമ്മൻചാണ്ടിക്ക് വിഴിഞ്ഞവും മെട്രോയുമുണ്ട്. എന്നാൽ പിണറായി വിജയൻ തുടങ്ങിയ

Kerala Politics News 1 Min Read

മുഖ്യമന്ത്രിയുടെ ‘ഹ..ഹ..’ ചിരിയും ക്രിസ്മസ് ആശംസയും; മാധ്യമപ്രവർത്തകരെ ഞെട്ടിച്ച് പിണറായിയുടെ പുതിയ മുഖം! വിരുന്ന് നൽകാനും ആലോചന

തിരുവനന്തപുരം:മാധ്യമപ്രവർത്തകരോട് എന്നും കൃത്യമായ അകലം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് തലസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങൾ. ക്രിസ്മസ് തലേന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അതുവരെ കണ്ടിട്ടില്ലാത്ത ഒരു 'സൗമ്യനായ' മുഖ്യമന്ത്രിയെ മാധ്യമങ്ങൾ കണ്ടത്. ഓരോ മാധ്യമപ്രവർത്തകനെയും പേരെടുത്തു വിളിക്കാതെയാണെങ്കിലും നോക്കി തലയാട്ടിയും, 'ഹ..ഹ..' എന്ന് ചിരിച്ചും കുശലം പറഞ്ഞും മുഖ്യമന്ത്രി പുതിയ ഭാവപ്പകർച്ച നടത്തി. ​മാറിയത് മുഖ്യമന്ത്രി മാത്രമല്ല മുഖ്യമന്ത്രിയുടെ അതേ ഗൗരവം പുലർത്താറുള്ള

Kerala Politics News 2 Min Read

Breaking News ഖജനാവ് കാലി, പക്ഷെ മുഖ്യമന്ത്രിക്ക് പറക്കാൻ കോടികൾ; ഹെലികോപ്റ്റർ വാടകയിനത്തിൽ 4 കോടി അനുവദിച്ചു, 3 മാസത്തെ തുക മുൻകൂറായി!

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയ്ക്കായി കോടികൾ അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഹെലികോപ്റ്റർ വാടകയിനത്തിൽ 4 കോടി രൂപയാണ് അനുവദിച്ചത്. സാധാരണ ഗതിയിൽ ഉപയോഗത്തിന് ശേഷം മാത്രം തുക നൽകുന്ന രീതിക്ക് വിപരീതമായി, വരാനിരിക്കുന്ന മൂന്ന് മാസത്തെ വാടക കൂടി മുൻകൂറായി നൽകിയിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയം. ​ട്രഷറി നിയന്ത്രണത്തിലും ഇളവ് ​കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ 10 ലക്ഷം രൂപയ്ക്ക്

Kerala Politics News 1 Min Read

‘പിണറായി 3’, പേടിച്ച് ജനങ്ങൾ; 2025-ൽ കേരളം ഏറ്റവുമധികം ഭയന്ന വാക്ക്

തിരുവനന്തപുരം: 2025 അവസാനിക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും എന്നാൽ ജനങ്ങളെ ഭയപ്പെടുത്തിയതുമായ ഒരു വാക്കാണ് "പിണറായി 3". 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തുമെന്ന എൽ.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായാണ് ഈ വാക്ക് ഉയർന്നുവന്നത്. എന്നാൽ, വിപരീത ഫലമാണ് ഇത് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയത്. ​പ്രചാരണം തുടങ്ങിയത് ഇങ്ങനെ ​ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ കേഡർമാരുടെ ആത്മവീര്യം വീണ്ടെടുക്കാനാണ് പിണറായിയുടെ സോഷ്യൽ മീഡിയ