Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായിയെ കേരളം ഓർക്കണം !ബ്രാൻഡിക്ക് ‘പി.വി’ എന്ന് പേരിട്ട് കോൺഗ്രസ് നേതാവ് അഡ്വ. സി. ആർ പ്രാണകുമാർ

പിണറായിയെ കേരളം ഓർക്കണം !ബ്രാൻഡിക്ക് ‘പി.വി’ എന്ന് പേരിട്ട് കോൺഗ്രസ് നേതാവ് അഡ്വ. സി. ആർ പ്രാണകുമാർ

kerala leader By kerala leader December 31, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി പുറത്തിറക്കുന്ന ബ്രാൻഡിക്ക് പേരിടാൻ ബെവ്‌കോ ജനങ്ങളെ ക്ഷണിച്ചതിന് പിന്നാലെ വേറിട്ട ഒരു നാമനിർദ്ദേശവുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ അഡ്വ. സി.ആർ. പ്രാണകുമാർ രംഗത്ത്. കേരളം പത്ത് വർഷം ഭരിച്ചിട്ടും സ്വന്തം പേര് ചാർത്താൻ ഒരു വികസന പദ്ധതി പോലും മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് പ്രാണകുമാർ പരിഹസിച്ചു.

​”കെ. കരുണാകരന് നെടുമ്പാശേരി വിമാനത്താവളമുണ്ട്, ഉമ്മൻചാണ്ടിക്ക് വിഴിഞ്ഞവും മെട്രോയുമുണ്ട്. എന്നാൽ പിണറായി വിജയൻ തുടങ്ങിയ ഒരു പദ്ധതിയും ഇവിടെയില്ല. വരുംതലമുറ ഇങ്ങനെയൊരു മുഖ്യമന്ത്രിയെ ഓർക്കാൻ ഈ ബ്രാൻഡിക്ക് ‘പി.വി ബ്രാൻഡി’ എന്ന് പേരിടണം,” പ്രാണകുമാർ പറഞ്ഞു. മര്യാപുരം ഡിവിഷനിൽ നിന്നും 7500 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രാണകുമാറിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വികസന ശൂന്യതയ്ക്കുള്ള മറുപടിയാണ് ഈ നാമകരണം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പ്രാണകുമാറിൻ്റെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:

സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ബ്രാൻഡിക്ക് പേരിടാൻ ജനങ്ങളെ ക്ഷണിച്ചിരിക്കുകയാണല്ലോ.? എന്ത് പേരിടണം എന്ന് ഞാനും ആലോചിച്ചു..നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ പത്ത് വർഷം കേരളം തുടർച്ചയായിട്ട് ഭരിച്ചിട്ടും ഒരു വികസനവും നാട്ടിൽ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി തന്നെ തുടങ്ങി പൂർത്തിയാക്കിയ ഒരു പദ്ധതിയും കേരളത്തിൽ ഇല്ല. സ്വന്തം പേര് ഒരു സ്ഥലത്തും ചാർത്താൻ ഇല്ലാത്ത നിർഭാഗ്യവാനാണ് പിണറായി വിജയൻ. നെടുമ്പാശേരി എയർപോർട്ട് അടക്കമുള്ള എത്രയോ വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയാണ് ലീഡർ കെ കരുണാകരൻ അധികാരമൊഴിഞ്ഞത്. വിഴിഞ്ഞം, കൊച്ചി മെട്രോ അടക്കമുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കി ഉമ്മൻ ചാണ്ടിയും തൻ്റെ കാലം മനോഹരമാക്കി. പത്ത് വർഷം കേരളം ഭരിച്ച പിണറായിയെ ചരിത്രം ഓർക്കാതിരിക്കുന്നത് നീതികേടാകും. അതുകൊണ്ട് വരും തലമുറക്ക് ഇങ്ങനൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിരുന്നു എന്ന് ഓർക്കാൻ ഈ ബ്രാൻഡിക്ക് ഞാൻ നൽകുന്നത്..
പേര് “പി.വി ബ്രാൻഡി ” .

TAGGED: Adv CR Pranakumar, Bevco Brandy naming contest, Congress Kerala news, Kerala leader, Kerala liquor brand name, Kerala News, Pinarayi Vijayan vs Congress, Political satire Kerala, PV Brandy, Thiruvananthapuram District Panchayat, പിണറായി വിജയൻ, പ്രാണകുമാർ, ബെവ്‌കോ ബ്രാൻഡി, മര്യാപുരം ഡിവിഷൻ
kerala leader December 31, 2025 December 31, 2025
Share This Article
Facebook Twitter Copy Link Print
Previous Article കടകംപള്ളി അറസ്റ്റിലേക്ക്! വിദേശയാത്രകളുടെ വിശദാംശങ്ങൾ തേടി SIT ; പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും
Next Article അമേരിക്കയിൽ അടക്കം കടകംപള്ളി സുരേന്ദ്രൻ നടത്തിയത് 15 വിദേശയാത്രകൾ: വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം; കുരുക്ക് മുറുകുന്നു?

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?