കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറി പി.എം മനോജിന് ടെർമിനൽ സറണ്ടർ അനുവദിച്ചു. ഈ മാസം 24 നാണ് പൊതുഭരണ വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.
പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ ആനുകൂല്യങ്ങളിൽ ഒന്നായ ടെർമിനൽ സറണ്ടർ ആവശ്യപ്പെട്ട് 2026 മെയ് 31 നാണ് മനോജ് അപേക്ഷ നൽകിയത്.
2016 മുതൽ 2026 വരെയുള്ള പത്ത് വർഷം പിണറായി മുഖ്യമന്ത്രിയായ കാലയളവിൽ മനോജ് ആയിരുന്നു പ്രസ് സെക്രട്ടറി.
ഓരോ വർഷവും ഒരു മാസത്തെ ശമ്പളം ആണ് ടെർമിനൽ സറണ്ടർ ആയി ലഭിക്കുക.
മനോജിന് പത്ത് മാസത്തെ ശമ്പളം സറണ്ടർ ആയി ലഭിക്കും.1.50 ലക്ഷമായിരുന്നു മനോജിൻ്റെ പ്രതിമാസ ശമ്പളം.അതനുസരിച്ച് ടെർമിനൽ സറണ്ടർ ആയി 15 ലക്ഷം മനോജിന് ലഭിക്കും. മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ വേറെയും ലഭിക്കും.
ഭരണം പോയതോടെ മനോജിൻ്റെ കസേരയും പോയി. പിണറായിക്ക് പ്രതിപക്ഷ നേതാവ് കസേര ലഭിച്ചെങ്കിലും മനോജിനെ പ്രസ് സെക്രട്ടറിയായി പിണറായി നിയമിച്ചില്ല.
മനോജിൻ്റെ സേവനം പിണറായിക്കും മതിയായി. ഭരണം പോയതിൻ്റെ കലിപ്പ് ആകാം മനോജിൻ്റെ പ്രസ് സെക്രട്ടറി സ്ഥാനം പിണറായി തെറിപ്പിച്ചതിന് പിന്നിൽ എന്ന കഥകളാണ് പുറത്ത് വരുന്നത്.
ലീവ് സറണ്ടർ ചെയ്ത് പ്രതിവർഷം തുക കൈപറ്റിയിടുണ്ടെങ്കിൽ ടെർമിനൽ സറണ്ടർ തുക കുറയും.
