തിരുവനന്തപുരം : സംസ്ഥാനത്ത് ശമ്പളത്തിലും പെൻഷനിലും വൻ കുതിപ്പ്. അക്കൗണ്ടൻ്റ് ജനറലിൻ്റെ കണക്കുകൾ പ്രകാരം 2025- 26 സാസത്തിക വർഷം ഏപ്രിൽ മുതൽ ആഗസ്ത് വരെ ശമ്പളം കൊടുക്കാൻ ചെലവഴിച്ചത് 19839.11 കോടി ആയിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷം (2026- 27) ഏപ്രിൽ മുതൽ ആഗസ്ത് വരെ ശമ്പളം കൊടുക്കാൻ ചെലവഴിച്ചത് 23142.16 കോടി രൂപയാണ്. അതായത് 3303.05 കോടി കൂടുതൽ.
അതുപോലെ 2025-26 സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ആഗസ്ത് വരെ പെൻഷൻ നൽകാൻ ചെലവഴിച്ചത് 13772.20 കോടിയായിരുന്നു.എന്നാൽ ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ആഗസ്ത് വരെ പെൻഷൻ നൽകാൻ ചെലവഴിച്ചത് 15870.46 കോടിയാണ്. അതായത് 2098.26 കോടി രൂപ കൂടുതൽ.
2025- 26 ഏപ്രിൽ മുതൽ ആഗസ്ത് വരെ ഡി. എ / ഡി.ആർ 15 % മാത്രം ആയിരുന്നു. തെരഞ്ഞടുപ്പ് അടുത്തതോടെയാണ് മുൻ എൽ. ഡി എഫ് സർക്കാർ തടഞ്ഞു വച്ചിരുന്ന ഡിഎ അനുവദിച്ചത്. നിലവിൽ 35% ആണ് ഡിഎയും ഡിആർ ഉം . ശമ്പള പെൻഷൻ വർധനവിൻ്റെ കാരണം ഡിഎ / ഡിആർ ൽ വന്ന വർധനയാണ്.
മുൻ പിണറായി സർക്കാരിനേക്കാൾ സതീശൻ സർക്കാർ ശമ്പളം 3303 കോടിയും പെൻഷൻ 2098. 26 കോടിയും കൂടുതലായി നൽകിയെന്ന് എജിയുടെ 2026 ആഗസ്ത് വരെയുള്ള കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
