തിരുവനന്തപുരം: ‘ബിരിയാണി ചെമ്പിലെ സ്വർണക്കടത്ത് എന്നത് ഹീനമായ ആരോപണങ്ങളുടെ ഭാഗം, അതെല്ലാം ജനം ചവിട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു’ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലെ പ്രധാന പരാമർശം ആണിത്.
2016- 21 ലെ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ബിരിയാണി ചെമ്പിലെ സ്വർണ്ണ കടത്ത് വിവാദം ഉണ്ടായത്. സ്വപ്ന സുരേഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2021 ൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽ. ഡി.എഫ് തുടർ ഭരണം നേടി. ഇതാണ് വിവാദം ജനം ചവറ്റുകുട്ടയിൽ ഇട്ടു എന്ന പിണറായിയുടെ പ്രതികരണത്തിന് പിന്നിൽ.
അതേ സമയം 2021- 26 ലെ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്താണ് പിണറായിയുടെ മകൾ വീണ വിജയൻ്റെ മാസപ്പടി വിവാദം പുറത്ത് വന്നത്.
2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായിയുടെ നേതൃത്വത്തിലുള്ള എൽ.ഡിഎഫ് സർക്കാർ ദയനീയമായി പരാജയപ്പെട്ടു അധികാരത്തിന് പുറത്തായി.
ജനങ്ങൾ മാസപ്പടി വിവാദം ചവറ്റുകുട്ടയിൽ എറിഞ്ഞില്ല.
പ്രതികരിക്കുമ്പോൾ പഴയ കാര്യം മാത്രം പറഞ്ഞാൽ പോരാ. മുഖ്യമന്ത്രി കസേരയിൽ നിന്ന് ജനങ്ങൾ പിണറായിയെ ചവറ്റുകുട്ടയിൽ ഇട്ടു എന്നതാണ് യാത്ഥാർത്ഥ്യം.
