തിരുവനന്തപുരം: 'ബിരിയാണി ചെമ്പിലെ സ്വർണക്കടത്ത് എന്നത് ഹീനമായ ആരോപണങ്ങളുടെ ഭാഗം, അതെല്ലാം ജനം ചവിട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു' പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലെ പ്രധാന പരാമർശം ആണിത്. 2016- 21 ലെ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ബിരിയാണി ചെമ്പിലെ സ്വർണ്ണ കടത്ത് വിവാദം ഉണ്ടായത്. സ്വപ്ന സുരേഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021 ൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽ. ഡി.എഫ് തുടർ ഭരണം…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. രാഷ്ട്രീയ എതിരാളികളെ നിയമ സംവിധാനങ്ങളിലൂടെ ഭയപ്പെടുത്താനുള്ള ശ്രമം ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശക്തമായി ശബ്ദമുയര്‍ത്തുന്ന രാഹുല്‍ ഗാന്ധിയെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിശബ്ദനാക്കാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍…
കായംകുളം: മൂന്ന് വട്ടം പരാജയപ്പെട്ടതിന് ശേഷം നാലാം ഊഴത്തിൽ കായംകുളത്തുനിന്ന് വിജയിച്ചു കയറിയ എം. ലിജു വിവാദച്ചുഴിയിൽ. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ തന്റെ ആത്മകഥയിലൂടെ നിശിതമായി വിമർശിച്ച എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ. കെ. ഗോപിനാഥനെ വസതിയിലെത്തി സന്ദർശിച്ചതാണ് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ആരാണ് അഡ്വ. കെ. ഗോപിനാഥൻ? വിവാദ പുസ്തകം പറയുന്നത് എന്ത്? മുതിർന്ന കോൺഗ്രസ് നേതാവായ എ.കെ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രകൾക്കായി ചെലവായത് കോടികൾ. ഹെലികോപ്റ്റർ വാടകയിനത്തിൽ ഇതുവരെ 46.36 കോടി രൂപ ചെലവായതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ മാസത്തെ വാടക നൽകാൻ പോലും സർക്കാരിന്റെ പക്കൽ പണമില്ലാത്ത സ്ഥിതിയാണ്. വാടക മുടങ്ങി; സാമ്പത്തിക പ്രതിസന്ധി വില്ലൻ 2026 ഫെബ്രുവരി 20 മുതൽ മാർച്ച് 19 വരെയുള്ള കാലയളവിലെ ഹെലികോപ്റ്റർ…
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്നടിഞ്ഞ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാനായി സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്ത ഫണ്ട് ശേഖരണത്തെക്കുറിച്ച് ദുരൂഹതയേറുന്നു. 2024 ഓഗസ്റ്റ് 1-ന് പോളിറ്റ് ബ്യൂറോ നേരിട്ട് ആഹ്വാനം ചെയ്ത ഫണ്ട് പിരിവിൽ എത്ര തുക സമാഹരിച്ചെന്നോ, അത് എപ്രകാരം വിനിയോഗിച്ചെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ പാർട്ടി പുറത്തുവിട്ടിട്ടില്ല. പോളിറ്റ് ബ്യൂറോയുടെ ആഹ്വാനം മുണ്ടക്കൈ ദുരന്തത്തിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് ഒന്നിനാണ് ഡൽഹിയിലെ എ.കെ.ജി ഭവൻ…
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഒരു സംവാദത്തിന് തിരശ്ശീല വീഴുന്നതിന് മുൻപേ സോഷ്യൽ മീഡിയയിൽ പരിഹാസപ്പെരുമഴ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി നേരിട്ട് സംവാദത്തിനില്ലെന്നും പകരം ഫേസ്ബുക്കിലൂടെ സംവാദം നടത്താമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ഇപ്പോൾ ട്രോളന്മാർക്ക് ആയുധമായിരിക്കുന്നത്. നേരിട്ടുള്ള പോരാട്ടത്തിന് ഭയമോ? മുഖാമുഖം ഇരുന്ന് കാര്യങ്ങൾ വ്യക്തമാക്കുന്നതിന് പകരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തിരഞ്ഞെടുക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിക്ക് പിന്നിൽ കാര്യമായ ലക്ഷ്യങ്ങളുണ്ടെന്നാണ് വിമർശകരുടെ വാദം. നേരിട്ടുള്ള സംവാദമാകുമ്പോൾ…
തിരുവനന്തപുരം: ‘ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്’ എന്ന സർക്കാർ അവകാശവാദം മുഴങ്ങുമ്പോഴും, ഭരണകക്ഷിയുടെ അമരക്കാരൻ തന്നെ സർക്കാർ ആശുപത്രികളെ കൈവിടുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഭാര്യയും മുൻ നഗരസഭാ അധ്യക്ഷയുമായ പി.കെ. ശ്യാമളയും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് തിരുവനന്തപുരത്തെ വൻകിട സ്വകാര്യ ആശുപത്രികളെയാണെന്ന കണക്കുകൾ പുറത്ത്. ഇവരുടെ ചികിത്സാ ചെലവുകൾ പൂർണ്ണമായും സർക്കാർ ഖജനാവിൽ നിന്നാണ് ഈടാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്വകാര്യ ആശുപത്രികളിലെ സ്ഥിരം സാന്നിധ്യം തിരുവനന്തപുരത്തെ കോസ്മോപൊളിറ്റൻ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ചീഫ് വിപ്പ് പദവിക്ക് വേണ്ടി സർക്കാർ ചെലവാക്കുന്ന തുകയെച്ചൊല്ലി വൻ വിവാദം. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനും അദ്ദേഹത്തിന്റെ സ്റ്റാഫിനുമായി അഞ്ച് വർഷത്തിനിടെ ആറ് കോടിയിലധികം രൂപയാണ് പൊതുമുതൽ ചെലവാകുന്നത് എന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രധാന കണ്ടെത്തലുകൾ: ജോലി ഭാരം കുറവ്, ആനുകൂല്യങ്ങൾ കൂടുതൽ നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഭരണപക്ഷ എം.എൽ.എമാരെ നിയന്ത്രിക്കുക എന്നത് മാത്രമാണ് ചീഫ് വിപ്പിന്റെ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. തിരഞ്ഞെടുപ്പ് തിരക്കുകൾ അവസാനിച്ചാലുടൻ തുടർചികിത്സയ്ക്കായി മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് തിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് ആറാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശയാത്ര നടത്തുന്നത്. ചികിത്സ മയോ ക്ലിനിക്കിൽ; ചെലവ് കോടികൾ! കഴിഞ്ഞ അഞ്ച് തവണയായി അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. ഇതിനോടകം ചികിത്സയ്ക്കായി മാത്രം 1 കോടി രൂപയിലധികം സർക്കാർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിൻ്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാൻ കർശന നീക്കം. ചികിൽസ റീഇംബേഴ്സ്‌മെന്റുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ (Government Orders) ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ചീഫ് സെക്രട്ടറി എ. ജയതിലക് പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് വാക്കാൽ നിർദ്ദേശം നൽകി. ഭരണം അവസാനിക്കാൻ വെറും മൂന്ന് മാസം മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചികിത്സാ ബില്ലുകൾ, കണ്ണട…
Sign in to your account