Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ലക്ഷക്കണക്കിന് കാൻസർ രോഗികളുടെ ജീവൻ രക്ഷിച്ച ആ ‘വിപ്ലവ ഒപ്പ്’; മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ പി.എച്ച്. കുര്യൻ വിട വാങ്ങുമ്പോൾ…

ലക്ഷക്കണക്കിന് കാൻസർ രോഗികളുടെ ജീവൻ രക്ഷിച്ച ആ ‘വിപ്ലവ ഒപ്പ്’; മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ പി.എച്ച്. കുര്യൻ വിട വാങ്ങുമ്പോൾ…

kerala leader By kerala leader August 26, 2026 2 Min Read
Share

തിരുവനന്തപുരം: ഇന്ത്യയിലെ ബൗദ്ധിക സ്വത്തവകാശ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും ലക്ഷക്കണക്കിന് കാൻസർ രോഗികൾക്ക് താങ്ങാവുന്ന വിലയിൽ ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കാൻ വഴിതുറക്കുകയും ചെയ്ത മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുൻ പേറ്റന്റ്, ഡിസൈൻ, ട്രേഡ് മാർക്ക് കൺട്രോളർ ജനറലറുമായ പി.എച്ച്. കുര്യൻ (67) അന്തരിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ അദ്ദേഹം ധീരമായ ഭരണനിർവഹണ തീരുമാനങ്ങളിലൂടെ ഇന്ത്യൻ ഔഷധമേഖലയിൽ ചരിത്രം കുറിച്ച വ്യക്തിത്വമാണ്.

- Advertisement -
Ad imageAd image

​2009 മുതൽ 2012 വരെയുള്ള കാലഘട്ടത്തിലാണ് പി.എച്ച്. കുര്യൻ ഇന്ത്യയുടെ കൺട്രോളർ ജനറൽ ഓഫ് പേറ്റൻ്റ്സ് ആയി സേവനമനുഷ്ഠിച്ചത്. ഈ പദവിയിലെത്തുന്ന ആദ്യ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2012 മാർച്ച് 12-ന് അദ്ദേഹം പുറപ്പെടുവിച്ച ഒരു സുപ്രധാന ഉത്തരവാണ് പിന്നീട് ഇന്ത്യൻ നിയമ ചരിത്രത്തിന്റെയും ആരോഗ്യ മേഖലയുടെയും ഭാഗമായി മാറിയത്.

ജർമ്മൻ ബഹുരാഷ്ട്ര ഔഷധ കമ്പനിയായ ‘ബെയർ’ (Bayer) നിർമ്മിച്ചിരുന്ന ‘നെക്സാവർ’ (Nexavar) എന്ന കാൻസർ മരുന്നിന് ഒരു മാസത്തെ ചികിത്സയ്ക്കായി 2,80,000 രൂപയോളമായിരുന്നു ചെലവ്. സാധാരണക്കാരായ രോഗികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഈ തുകയ്ക്കെതിരെ കുര്യൻ സാർ ശക്തമായ നടപടിയെടുത്തു.

- Advertisement -
Ad imageAd image

ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ സാർവത്രിക ആരോഗ്യ പരിരക്ഷ മുൻനിർത്തിയുള്ള ‘കംപൽസറി ലൈസൻസിംഗ്’ (Compulsory Licensing – നിർബന്ധിത അനുമതി) എന്ന അപൂർവ്വ വകുപ്പ് ഉപയോഗിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള നാറ്റ്കോ ഫാർമയ്ക്ക് (Natco Pharma) ഈ മരുന്ന് നിർമ്മിക്കാനുള്ള അനുമതി അദ്ദേഹം നൽകി. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ കംപൽസറി ലൈസൻസായിരുന്നു ഇത്.
​ആ ഒറ്റ ഉത്തരവോടെ, 2,80,000 രൂപ വിലയുണ്ടായിരുന്ന കാൻസർ മരുന്നിന്റെ പ്രതിമാസ നിരക്ക് വെറും 8,880 രൂപയായി കുറഞ്ഞു (97%-ത്തിൽ അധികം വിലക്കുറവ്). ബെയർ കമ്പനി ഇതിനെതിരെ നിയമപോരാട്ടവുമായി ബോംബെ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും, ഇന്ത്യയുടെ പരമോന്നത നീതിപീഠം പി.എച്ച്. കുര്യന്റെ ഉത്തരവ് ശരിവച്ചു.

അദ്ദേഹത്തിന്റെ വിടവാങ്ങലിൽ കേരളീയ പൊതുസമൂഹവും സാംസ്കാരിക-ഭരണരംഗത്തെ പ്രമുഖരും ആദരാഞ്ജലികൾ അർപ്പിച്ചു. ജനക്ഷേമകരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഒരു ജനസേവകന് എത്രത്തോളം സാധിക്കുമെന്നതിന്റെ എക്കാലത്തെയും മികച്ച ഉദാഹരണമായി പി.എച്ച്. കുര്യന്റെ ജീവിതം സ്മരിക്കപ്പെടും.

TAGGED: Bayer Natco Case, Cancer Medicine Price India, Compulsory Licensing, Indian Patent Office, Kerala IAS Officers, Kerala leader, Nexavar, PH Kurian, PH Kurian IAS
kerala leader August 26, 2026 August 26, 2026
Share This Article
Facebook Twitter Copy Link Print
Previous Article ജനപക്ഷത്ത് നിലയുറപ്പിച്ച ഭരണാധികാരി: പി.എച്ച്. കുര്യൻ്റെ വിയോഗത്തിൽ വി.ഡി. സതീശൻ്റെ ആദരാഞ്ജലികൾ
Next Article നേപ്പാൾ-തിബറ്റ് അതിർത്തിയിൽ ലെന്ദേ നദി കരകവിഞ്ഞൊഴുകിയതിന് പിന്നിലെന്ത്?

Recent Posts

  • മുണ്ടക്കൈയിലെ കുരുന്നുകൾക്ക് കൈത്താങ്ങ്; സ്കൂൾ യാത്രയ്ക്ക് 5.31 ലക്ഷം, ദുരന്തബാധിത കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ നടപടി
  • എന്ത് കൊണ്ട് വന്നാലും സ്വന്തം മൂട്ടിൽ കൊള്ളുന്ന അവസ്ഥ; ഇത് കഞ്ഞി പ്രതിപക്ഷം!
  • മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് സതീശൻ സർക്കാരിന്റെ കരുതൽ; വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.19 കോടി രൂപ നഷ്ടപരിഹാരം
  • സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!
  • ​ക്ഷേമത്തിനപ്പുറം വെള്ളി സമ്പദ്‌വ്യവസ്ഥ (Silver Economy) അനിവാര്യമായി കേരളം; മുതിർന്ന പൗരന്മാരുടെ പുതിയ ബില്ലിന്റെ പ്രസക്തി
  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

You Might Also Like

Kerala Government secretariat

മുണ്ടക്കൈയിലെ കുരുന്നുകൾക്ക് കൈത്താങ്ങ്; സ്കൂൾ യാത്രയ്ക്ക് 5.31 ലക്ഷം, ദുരന്തബാധിത കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ നടപടി

Kerala Politics News

എന്ത് കൊണ്ട് വന്നാലും സ്വന്തം മൂട്ടിൽ കൊള്ളുന്ന അവസ്ഥ; ഇത് കഞ്ഞി പ്രതിപക്ഷം!

Kerala Politics News

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് സതീശൻ സർക്കാരിന്റെ കരുതൽ; വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.19 കോടി രൂപ നഷ്ടപരിഹാരം

Kerala Politics News

സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!

Kerala Politics News
Welcome Back!

Sign in to your account

Lost your password?