തിരുവനന്തപുരം: ഇന്ത്യയിലെ ബൗദ്ധിക സ്വത്തവകാശ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും ലക്ഷക്കണക്കിന് കാൻസർ രോഗികൾക്ക് താങ്ങാവുന്ന വിലയിൽ ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കാൻ വഴിതുറക്കുകയും ചെയ്ത മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുൻ പേറ്റന്റ്, ഡിസൈൻ, ട്രേഡ് മാർക്ക് കൺട്രോളർ ജനറലറുമായ പി.എച്ച്. കുര്യൻ (67) അന്തരിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ അദ്ദേഹം ധീരമായ ഭരണനിർവഹണ തീരുമാനങ്ങളിലൂടെ ഇന്ത്യൻ ഔഷധമേഖലയിൽ ചരിത്രം കുറിച്ച വ്യക്തിത്വമാണ്. 2009 മുതൽ 2012 വരെയുള്ള കാലഘട്ടത്തിലാണ് പി.എച്ച്.…
തിരുവനന്തപുരം: ജനപക്ഷത്ത് ഉറച്ചുനിന്ന് അധികാരം സാധാരണക്കാരുടെ ക്ഷേമത്തിനുവേണ്ടി എങ്ങനെ വിനിയോഗിക്കണമെന്ന് തെളിയിച്ച മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു പി.എച്ച് കുര്യൻ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കോട്ടയത്തെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) ശാസ്ത്ര ഗവേഷണം നടത്തുന്നതിനിടെയാണ് പി.എച്ച്. കുര്യൻ സിവിൽ സർവീസിലെത്തുന്നത്. 1986 ബാച്ച്…
Sign in to your account