Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » നികേഷ് കുമാർ വീണ്ടും റിപ്പോർട്ടറിലേക്ക്; ‘അപ്പക്കാള’ പ്രയോഗവുമായി സോഷ്യൽ മീഡിയ, രാഷ്ട്രീയ കേരളത്തിൽ ചർച്ചയായി മടക്കം!

നികേഷ് കുമാർ വീണ്ടും റിപ്പോർട്ടറിലേക്ക്; ‘അപ്പക്കാള’ പ്രയോഗവുമായി സോഷ്യൽ മീഡിയ, രാഷ്ട്രീയ കേരളത്തിൽ ചർച്ചയായി മടക്കം!

kerala leader By kerala leader April 2, 2026 1 Min Read
Share

കൊച്ചി: കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തെ പ്രമുഖ മുഖമായ എം.വി. നികേഷ് കുമാർ വീണ്ടും വാർത്താമുറികളിലേക്ക് മടങ്ങുന്നു. സി.പി.എമ്മിന്റെ സോഷ്യൽ മീഡിയ വിഭാഗം തലവൻ എന്ന ചുമതല ഒഴിഞ്ഞാണ് അദ്ദേഹം തന്റെ പഴയ തട്ടകമായ റിപ്പോർട്ടർ ടിവിയിലേക്ക് തിരിച്ചെത്തുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മടങ്ങാനാണ് നികേഷിൻ്റെ നീക്കമെന്നാണ് സൂചന.

Contents
തിരിച്ചടിയായ സോഷ്യൽ മീഡിയ പരീക്ഷണങ്ങൾവാക്കുകൾ വിഴുങ്ങിയുള്ള മടക്കം​തളിപ്പറമ്പ് മോഹവും തിരിച്ചടിയും

തിരിച്ചടിയായ സോഷ്യൽ മീഡിയ പരീക്ഷണങ്ങൾ

​പാർട്ടി ഏൽപ്പിച്ച സോഷ്യൽ മീഡിയാ ചുമതലയിൽ നികേഷ് പരാജയപ്പെട്ടുവെന്ന വിലയിരുത്തലുകൾക്കിടെയാണ് ഈ മാറ്റം. നികേഷ് തൊടുത്തുവിട്ട പല രാഷ്ട്രീയ ‘ഗുണ്ടുകളും’ ഒടുവിൽ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുന്ന കാഴ്ചയാണ് കേരളം കണ്ടത്. പ്രശസ്തമായ തേന്മാവിൻ കൊമ്പത്ത് സിനിമയിലെ ശ്രീനിവാസൻ അവതരിപ്പിച്ച ‘അപ്പക്കാള’ എന്ന കഥാപാത്രത്തോടാണ് പലരും നികേഷിനെ ഇപ്പോൾ ഉപമിക്കുന്നത്. എറിയുന്ന ആയുധങ്ങളെല്ലാം തിരിഞ്ഞു വന്ന് തന്നെത്തന്നെ കൊള്ളുന്ന അവസ്ഥയിലാണ് നികേഷെന്ന് വിമർശകർ പരിഹസിക്കുന്നു.

വാക്കുകൾ വിഴുങ്ങിയുള്ള മടക്കം

​ഇതാദ്യമായല്ല നികേഷ് കുമാർ മാധ്യമ പ്രവർത്തനം ഉപേക്ഷിക്കുന്നതും പിന്നീട് മടങ്ങിവരുന്നതും. 2016-ൽ അഴിക്കോട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ, ഇനി തന്റെ തട്ടകം രാഷ്ട്രീയമാണെന്നും മാധ്യമ മേഖലയിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെ.എം ഷാജിയോട് പരാജയപ്പെട്ടതിന് പിന്നാലെ ഈ പ്രഖ്യാപനം വിഴുങ്ങി അദ്ദേഹം റിപ്പോർട്ടറിലേക്ക് തിരിച്ചെത്തി.

​തളിപ്പറമ്പ് മോഹവും തിരിച്ചടിയും

​ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്ന് ജനവിധി തേടാൻ നികേഷ് ലക്ഷ്യമിട്ടിരുന്നെങ്കിലും പാർട്ടി പച്ചക്കൊടി കാട്ടിയില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പിൽ സ്ഥാനാർത്ഥിയായതോടെ നികേഷിന് വഴിമാറേണ്ടി വന്നു. സോഷ്യൽ മീഡിയയിൽ തുടരാനായിരുന്നു പാർട്ടി നിർദ്ദേശമെങ്കിലും അവിടെയും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയാത്തതാണ് മടക്കയാത്രയ്ക്ക് ആക്കം കൂട്ടിയത്.

യു.ഡി.എഫ് ഭരണകാലത്ത് പഴയ വീര്യത്തോടെ ചാനലിലിരുന്ന് ഗർജിക്കാനാണ് നികേഷിന്റെ പദ്ധതിയെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. നികേഷിന്റെ ഈ രണ്ടാം വരവ് മാധ്യമ ലോകത്തും രാഷ്ട്രീയത്തിലും എന്ത് മാറ്റമുണ്ടാക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

TAGGED: Azhikode Election, CPM Social Media, Kerala leader, Kerala Politics, LDF, Malayalam News, Media Return, MV Nikesh Kumar, Reporter TV, Thaliparamba Constituency, UDF
kerala leader April 2, 2026 April 2, 2026
Share This Article
Facebook Twitter Copy Link Print
Previous Article ശബരിമല സ്വർണ്ണ കൊള്ള എൽ.ഡി.എഫിൻ്റെ കഥ കഴിക്കും! FCRA ബിജെപിയുടേയും; പത്തനംതിട്ടയിലെ 5 സീറ്റും യു.ഡി.എഫിന്
Next Article കൊച്ചി വിമാനത്താവളത്തിന് ഇനി ലീഡറുടെ പേര്; പ്രകടന പത്രികയിൽ വൻ പ്രഖ്യാപനവുമായി യു.ഡി.എഫ്

Recent Posts

  • ​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്
  • ​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?
  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
  • ‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ
  • മുഖ്യമന്ത്രിയുടെ ഇടപെടൽ, സസ്പെൻഷൻ പിൻവലിച്ചതോടെ അധ്യാപകന് ലഭിക്കുന്നത് ലക്ഷങ്ങളുടെ പെൻഷൻ ആനകൂല്യങ്ങൾ
  • മെസ്സി നയിക്കും, ഡിബാല പുറത്ത്! ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; വമ്പൻ താരങ്ങൾക്ക് നിരാശ

You Might Also Like

​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്

Football News Sports

​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?

Football News Sports

സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

Cinema News

‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ

News
Welcome Back!

Sign in to your account

Lost your password?