തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ പാർട്ടി-സർക്കാർ ഏകോപനമില്ലെന്ന് വിമർശനമുയർന്നു എന്ന തരത്തിൽ റിപ്പോർട്ടർ ചാനലിൽ റിപ്പോർട്ടർ റോഷി പാലിൻ മുന്നോട്ടുവെച്ച വാർത്ത പൂർണ്ണമായും വ്യാജവും വസ്തുതാവിരുദ്ധവും. എന്താണ് വാർത്ത?ചാനൽ പുറത്തുവിട്ട 'ബിഗ് ബ്രേക്കിംഗ്' വാർത്തയിൽ, നിലവിലെ യു.ഡി.എഫ് സർക്കാരും കോൺഗ്രസ് നേതൃത്വവും തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലെന്നും രാഷ്ട്രീയ കാര്യ സമിതിയോഗത്തിൽ ഇതിനെതിരെ കടുത്ത അമർഷം ഉയർന്നു എന്നുമാണ് അവകാശപ്പെട്ടത്. വസ്തുതാ പരിശോധന (Fact Check):മന്ത്രിസഭയിലെ നേതൃസാന്നിധ്യം:കെ.പി.സി.സി പ്രസിഡന്റായ സണ്ണി…
തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ സംഘടിപ്പിക്കാനിരുന്ന 'കാബിനറ്റ് ഓണം സ്പെഷ്യൽ' പരിപാടിയിൽ നിന്ന് മന്ത്രിമാർ പിൻവാങ്ങി. മുഖ്യമന്ത്രി വി. ഡി. സതീശൻ എടുത്ത കർക്കശ നിലപാടിനെ തുടർന്നാണ് തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന ഈ ഹൈ-പ്രൊഫൈൽ പരിപാടി ഉപേക്ഷിക്കേണ്ടി വന്നത്. ഈ മാസം 13-ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വച്ചായിരുന്നു പരിപാടി ചിത്രീകരിക്കാൻ പദ്ധതിയിട്ടിരുന്നത്. അന്നേ ദിവസത്തെ മന്ത്രിസഭാ യോഗത്തിന് തൊട്ടുപിന്നാലെ ഡോ. അരുൺ കുമാറിന്റെ ചുമതലയിൽ പരിപാടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഫുട്ബോൾ…
കൊച്ചി: തിരുവോണ ദിവസം പിണറായി കുടുംബ യൂണിറ്റിനെ ആർക്കും വേണ്ടഭരണം പോയതോടെ പിണറായിക്ക് കഷ്ടകാലമാണ്.പ്രതിപക്ഷ നേതാവ് കസേര ഉണ്ടെങ്കിലും പിണറായിയോട് സ്വന്തം പാർട്ടിക്കാർക്ക് പോലും താല്പര്യമില്ല. മകൾ വീണ വിജയനും മരുമോൻ പി.എ മുഹമ്മദ് റിയാസും ഇ ഡി ചോദ്യ മുനയിൽ ആണ്. പിണറായിയെ തലങ്ങും വിലങ്ങും ന്യായികരിക്കുന്ന റിപ്പോർട്ടർ ചാനൽ പോലും പിണറായി കുടംബ യൂണിറ്റിനെ ഓണ നാളിൽ തഴഞ്ഞിരിക്കുകയാണ്. പകരം ചെന്നിത്തല കുടുംബ യൂണിറ്റുമായാണ് തിരുവോണ നാളിൽ…
തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി.യുടെ പ്രധാന മുഖവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഡോ. അരുൺ കുമാർ ചാനൽ മാറാൻ ഒരുങ്ങുന്നതായി സൂചന. ഇടത് ആഭിമുഖ്യമുള്ള കൈരളി ടി.വി.യിലേക്കാണ് അദ്ദേഹത്തിന്റെ അടുത്ത ചുവടുവെപ്പ്. അരുൺ കുമാറിന്റെ ഈ വരവിനോട് കൈരളി ടി.വി. മാനേജിംഗ് ഡയറക്ടറും രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസിന് താല്പര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചാനലിലെ ആധിപത്യവും നയപരമായ തീരുമാനങ്ങളും മുൻനിർത്തി ഈ നീക്കത്തിന് തടയിടാൻ ബ്രിട്ടാസ് ഇറങ്ങിയിട്ടുണ്ട്. ഇതോടെ, കൈരളിയിൽ എത്തണമെങ്കിൽ പിണറായി…
തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും കരാർ വിവാദങ്ങളിലും മാധ്യമങ്ങൾക്ക് 1 കോടി രൂപ വെല്ലുവിളിയുമായി റിപ്പോർട്ട് ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ. എന്നാൽ, കരാർ ലഭിച്ച ടെണ്ടർ വിവരങ്ങൾ പുറത്തുവിട്ടാൽ 2 കോടി രൂപ അങ്ങോട്ട് നൽകാം എന്ന ശ്രീജിത്ത് പണിക്കരുടെ കൗണ്ടർ ചലഞ്ച് വിഷയത്തെ കൂടുതൽ ചൂടുപിടിപ്പിച്ചു. മാധ്യമ വിചാരണയ്‌ക്കെതിരെ ആന്റോ അഗസ്റ്റിന്റെ 6 ചോദ്യങ്ങൾസംസ്ഥാനത്തേക്ക് അർജന്റീന ടീമിനെ എത്തിക്കുന്നതുമായി…
കൊച്ചി: കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ, അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് കരുനീക്കങ്ങൾ സജീവമാകുന്നു. മുൻപ് പിണറായി വിജയന്റെ കടുത്ത ആരാധകനായിരുന്ന റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിൻ, ഇപ്പോൾ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ 'അരയും തലയും മുറുക്കി' രംഗത്തിറങ്ങിയിരിക്കുകയാണ്. വി.ഡി സതീശനെ ഒതുക്കി കെ.സിയെ മുൻനിരയിൽ എത്തിക്കാൻ ചാനലിനെ ആയുധമാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. പിണറായി ഭക്തിയിൽ നിന്ന് കെ.സി ക്യാമ്പിലേക്ക്!ഒരു കാലത്ത് പിണറായി സർക്കാരിന്റെ വീഴ്ചകളെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയും പിണറായി സർക്കാരിന്റെ തുടർച്ചയ്ക്ക് അന്ത്യം കുറിക്കപ്പെടുമെന്ന സൂചനകൾ പുറത്തുവരികയും ചെയ്യുന്നതോടെ ഏറ്റവും വലിയ പ്രതിസന്ധിയിലാകുന്നത് റിപ്പോർട്ടർ ചാനലും അതിന്റെ ഉടമസ്ഥരുമാണ്. ഇടത് സർക്കാരിന്റെ കാലത്ത് വളർന്ന് വന്ന റിപ്പോർട്ടർ ചാനൽ, വരാനിരിക്കുന്ന പുതിയ ഭരണകൂടത്തിന് കീഴിൽ എങ്ങനെ പിടിച്ചുനിൽക്കുമെന്ന ചോദ്യം ഇപ്പോൾ തന്നെ സജീവമായിട്ടുണ്ട്. മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാരുടെ 'പിടിവള്ളി' അയയുന്നു? റിപ്പോർട്ടർ ചാനലിന്റെ ഉടമസ്ഥരായ ആന്റോ അഗസ്റ്റിൻ,…
കൊച്ചി: കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തെ പ്രമുഖ മുഖമായ എം.വി. നികേഷ് കുമാർ വീണ്ടും വാർത്താമുറികളിലേക്ക് മടങ്ങുന്നു. സി.പി.എമ്മിന്റെ സോഷ്യൽ മീഡിയ വിഭാഗം തലവൻ എന്ന ചുമതല ഒഴിഞ്ഞാണ് അദ്ദേഹം തന്റെ പഴയ തട്ടകമായ റിപ്പോർട്ടർ ടിവിയിലേക്ക് തിരിച്ചെത്തുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മടങ്ങാനാണ് നികേഷിൻ്റെ നീക്കമെന്നാണ് സൂചന. തിരിച്ചടിയായ സോഷ്യൽ മീഡിയ പരീക്ഷണങ്ങൾ പാർട്ടി ഏൽപ്പിച്ച സോഷ്യൽ മീഡിയാ ചുമതലയിൽ നികേഷ് പരാജയപ്പെട്ടുവെന്ന വിലയിരുത്തലുകൾക്കിടെയാണ് ഈ മാറ്റം. നികേഷ് തൊടുത്തുവിട്ട…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, പാർട്ടി പത്രത്തിനും അനുകൂല മാധ്യമങ്ങൾക്കും ലക്ഷങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവ്. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഓൺലൈൻ പതിപ്പിന് 15 ലക്ഷം രൂപയും, റിപ്പോർട്ടർ ടിവിക്ക് 50 ലക്ഷം രൂപയുമാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പുറത്തിറങ്ങിയ ഈ ഉത്തരവുകൾ ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ധൃതിപിടിച്ചുള്ള ഫണ്ട് വിതരണം ടൂറിസം മന്ത്രി പി.എ.…
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭക്തിനിർഭരമായ ചടങ്ങുകൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നത് മുൻ എം.എൽ.എയും ഔഷധി ചെയർപേഴ്സണുമായ ശോഭന ജോർജിന്റെ വിചിത്രമായ ഒരു പരാമർശം. മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യത്തിനായി പൊങ്കാല അർപ്പിച്ച ശോഭന ജോർജ്, അദ്ദേഹത്തെ പുകഴ്ത്തുന്നതിനിടെ പുരാണത്തെ തെറ്റായി ഉദ്ധരിച്ചതാണ് ഇപ്പോൾ പരിഹാസങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി പൊങ്കാല; ഒപ്പം 'പുരാണ വിജ്ഞാനവും' എല്ലാ വർഷത്തെയും പോലെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ശോഭന ജോർജ് ഇത്തവണയും…
Sign in to your account