തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ പാർട്ടി-സർക്കാർ ഏകോപനമില്ലെന്ന് വിമർശനമുയർന്നു എന്ന തരത്തിൽ റിപ്പോർട്ടർ ചാനലിൽ റിപ്പോർട്ടർ റോഷി പാലിൻ മുന്നോട്ടുവെച്ച വാർത്ത പൂർണ്ണമായും വ്യാജവും വസ്തുതാവിരുദ്ധവും.
എന്താണ് വാർത്ത?
ചാനൽ പുറത്തുവിട്ട ‘ബിഗ് ബ്രേക്കിംഗ്’ വാർത്തയിൽ, നിലവിലെ യു.ഡി.എഫ് സർക്കാരും കോൺഗ്രസ് നേതൃത്വവും തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലെന്നും രാഷ്ട്രീയ കാര്യ സമിതിയോഗത്തിൽ ഇതിനെതിരെ കടുത്ത അമർഷം ഉയർന്നു എന്നുമാണ് അവകാശപ്പെട്ടത്.
വസ്തുതാ പരിശോധന (Fact Check):
മന്ത്രിസഭയിലെ നേതൃസാന്നിധ്യം:
കെ.പി.സി.സി പ്രസിഡന്റായ സണ്ണി ജോസഫ് നിലവിൽ സംസ്ഥാന സർക്കാരിലെ വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിയാണ്. വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ റവന്യൂ മന്ത്രിയായും, പി.സി. വിഷ്ണുനാഥ് സാംസ്കാരിക-ടൂറിസം മന്ത്രിയായും സേവനമനുഷ്ഠിക്കുന്നു.
തീരുമാനങ്ങളിലെ പങ്കാളിത്തം:
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് പാർട്ടി തലപ്പത്തുള്ള ഈ നേതാക്കൾ തന്നെയാണ്. മന്ത്രിസഭാ യോഗങ്ങളിലാണ് സർക്കാരിന്റെ പ്രധാന നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. പാർട്ടിയിലെ പരമോന്നത നേതാക്കൾ തന്നെ ഈ തീരുമാനങ്ങളുടെ ഭാഗമായിരിക്കെ “പാർട്ടി അറിയാതെ സർക്കാർ തീരുമാനങ്ങൾ എടുക്കുന്നു” എന്ന വാദം കേവലം അടിസ്ഥാനരഹിതമാണ്.
മാധ്യമ ധാർമ്മികതയും രാഷ്ട്രീയ പശ്ചാത്തലവും:
റിപ്പോർട്ടർ ചാനലിന്റെ മാനേജ്മെന്റ് തലവനായ ആന്റോ അഗസ്റ്റിനെതിരെ ജി.എസ്.ടി എസ്.ഐ.ടിയുടെയും പോലീസിന്റെയും അന്വേഷണങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ആണ് ഇവരുടെ വ്യാജ വാർത്ത എന്നത് ശ്രദ്ധേയമാണ്. എൽ.ഡി.എഫ് ഭരണത്തുടർച്ചക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ച റിപ്പോർട്ടർ ചാനൽ യു.ഡി.എഫ് അധികാരത്തിൽ വന്നതിലുള്ള വിരോധം തീർക്കാൻ വ്യാജവാർത്തകൾ നിർമ്മിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
