Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഡൽഹിയിൽ വെറുതെയിരുന്ന് അറുമാദിക്കാൻ കെ.വി തോമസ് എന്തിന്? കർഷകരുടെ കോടികൾ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുമ്പോൾ ‘സ്പെഷ്യൽ ദൂതന്’ മൗനം! കിട്ടാനുള്ളത് 1360 കോടി

ഡൽഹിയിൽ വെറുതെയിരുന്ന് അറുമാദിക്കാൻ കെ.വി തോമസ് എന്തിന്? കർഷകരുടെ കോടികൾ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുമ്പോൾ ‘സ്പെഷ്യൽ ദൂതന്’ മൗനം! കിട്ടാനുള്ളത് 1360 കോടി

kerala leader By kerala leader January 27, 2026 1 Min Read
Share

തിരുവനന്തപുരം: കർഷകർ പട്ടിണിയിലാകുമ്പോഴും ലക്ഷങ്ങൾ ശമ്പളം പറ്റി ഡൽഹിയിൽ സുഖവാസത്തിന് പിണറായി സർക്കാർ നിയമിച്ച കെ.വി തോമസ് എന്ത് ചെയ്യുകയാണെന്ന ചോദ്യം ശക്തമാകുന്നു. നെല്ല് സംഭരണത്തിന് കർഷകർക്ക് ലഭിക്കേണ്ട 1360 കോടി രൂപ കുടിശികയായി തുടരുമ്പോഴാണ് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിന്റെ ഈ നിസ്സംഗത.

Contents
​കുടിശികയുടെ കണക്കുകൾ ഇങ്ങനെ:​ഖജനാവ് മുടിക്കുന്ന ‘കാബിനറ്റ്’ സുഖവാസം

​ഇന്ന് നിയമസഭയിൽ ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ നൽകിയ മറുപടി പ്രകാരം, കേന്ദ്ര സർക്കാരിൽ നിന്ന് കർഷകർക്ക് ലഭിക്കാനുള്ളത് 1343.83 കോടി രൂപയാണ്. 2017-18 സാമ്പത്തിക വർഷം മുതൽ 2025-26 വരെയുള്ള വലിയൊരു തുകയാണിത്. ഇത്രയും വലിയ കുടിശിക കേന്ദ്രത്തിൽ കെട്ടിക്കിടക്കുമ്പോൾ, അത് ചോദിച്ചു വാങ്ങാൻ ബാധ്യതയുള്ള കെ.വി തോമസ് ഡൽഹിയിലും കേരളത്തിലുമായി വിമാനയാത്രകൾ നടത്തി സമയം കളയുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

​കുടിശികയുടെ കണക്കുകൾ ഇങ്ങനെ:

  • ​കേന്ദ്ര കുടിശിക: 1343.83 കോടി രൂപ (2017-18 മുതൽ 2025-26 വരെ).
  • ​സംസ്ഥാന കുടിശിക: 16.12 കോടി രൂപ.
  • ​തടഞ്ഞുവെച്ച തുക: കർഷകർക്ക് ലഭിക്കേണ്ട സ്റ്റേറ്റ് ഇൻസെന്റീവ് ബോണസ് ഇനത്തിലുള്ള 16.12 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിലവിൽ തടഞ്ഞു വെച്ചിരിക്കുകയാണ്.

​ഖജനാവ് മുടിക്കുന്ന ‘കാബിനറ്റ്’ സുഖവാസം

​കാബിനറ്റ് റാങ്കും ലക്ഷങ്ങൾ ശമ്പളവും നൽകി കെ.വി തോമസിനെ ഡൽഹിയിൽ നിയമിച്ചത് കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ നേടിയെടുക്കാനാണ്. എന്നാൽ കർഷകർ ആത്മഹത്യയുടെ അരികിൽ നിൽക്കുമ്പോഴും ഈ കുടിശിക നേടിയെടുക്കാൻ ഒരു സമ്മർദ്ദവും ചെലുത്താൻ ഇദ്ദേഹത്തിന് സാധിക്കുന്നില്ല. എന്തുകൊണ്ടാണ് ഈ തുക ലഭിക്കാൻ വൈകുന്നതെന്നോ, അതിനായി സ്വീകരിക്കേണ്ട നടപടികൾ എന്താണെന്നോ മനസ്സിലാക്കാൻ പോലും ഈ ‘പ്രത്യേക പ്രതിനിധി’ക്ക് കഴിയുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്.

​സാധാരണക്കാരായ കർഷകർക്ക് നൽകാൻ പണമില്ലാത്ത സർക്കാർ, കെ.വി തോമസിനെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കളെ പുനരധിവസിപ്പിക്കാൻ കോടികളാണ് ഒഴുക്കുന്നത്. പാവപ്പെട്ടവൻ വിയർപ്പൊഴുക്കി ഉണ്ടാക്കിയ നെല്ലിന്റെ പണം ചോദിച്ചു വാങ്ങാൻ കഴിയാത്ത തോമസ്, കാബിനറ്റ് പദവിയുടെ പേരിൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അറുമാദിക്കുകയാണെന്ന് വ്യക്തം.

Loading

TAGGED: Agriculture News Kerala, Central Government Dues, Delhi Special Representative, GR Anil, Kerala Farmers, Kerala Government, Kerala leader, KN Balagopal, KV Thomas, Paddy Procurement Arrears, supplyco, കർഷകർ, കെ.വി തോമസ്, നെല്ല് സംഭരണം
kerala leader January 27, 2026 January 27, 2026
Share This Article
Facebook Twitter Copy Link Print
Previous Article സർക്കാർ ഓഫീസുകൾ ആഴ്ചയിൽ അഞ്ചുദിവസം: ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
Next Article യു ടേൺ ! പിണറായിയെ കൈവിട്ട് യൂസഫലി

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?