Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » “നിങ്ങൾ ഐഎഎസുകാരല്ലേ, ഭരണം മാറിയാൽ നിങ്ങൾക്ക് എന്ത് പ്രശ്നം?” തദ്ദേശ ഫലത്തിന് പിന്നാലെ സെക്രട്ടറിയേറ്റിൽ സംഭവിക്കുന്നത്

“നിങ്ങൾ ഐഎഎസുകാരല്ലേ, ഭരണം മാറിയാൽ നിങ്ങൾക്ക് എന്ത് പ്രശ്നം?” തദ്ദേശ ഫലത്തിന് പിന്നാലെ സെക്രട്ടറിയേറ്റിൽ സംഭവിക്കുന്നത്

kerala leader By kerala leader December 20, 2025 1 Min Read
Share

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ ഭരണമാറ്റം ഉറപ്പിച്ച് ഐ എ എസ് – ഐ പി എസ് ഉദ്യോഗസ്ഥർ. യുഡിഎഫ് നേതാക്കളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ.പിണറായിയുടെ വിശ്വസ്തർ എന്ന് അവകാശപ്പെട്ട് നടക്കുന്നവരും യു.ഡി.എഫ് നേതാക്കളെ രഹസ്യമായി അഭിനന്ദിച്ചു.

- Advertisement -
Ad imageAd image

​വിരമിച്ചവർക്ക് പണികിട്ടും; സർവീസിലുള്ളവർക്ക് ആശങ്ക

ന സർക്കാരിന്റെ വിശ്വസ്തരായി അറിയപ്പെടുന്ന കെ.എം എബ്രഹാം, ജയകുമാർ, വി.പി ജോയ്, ലോക്നാഥ് ബെഹ്റ തുടങ്ങിയ വിരമിച്ച ഉദ്യോഗസ്ഥരുടെ ‘രണ്ടാം ഇന്നിംഗ്‌സ്’ ഭരണമാറ്റത്തോടെ അവസാനിക്കുമെന്നാണ് ഐഎഎസുകാർക്കിടയിലെ സംസാരം. “ഇനി ഇവർക്ക് വീട്ടിലിരിക്കാം” എന്നാണ് സഹപ്രവർത്തകർക്കിടയിലെ അടക്കം പറച്ചിൽ.

- Advertisement -
Ad imageAd image

​പിആർ സ്റ്റണ്ടും ആശങ്കയിലായ വനിതാ ഉദ്യോഗസ്ഥരും

ചീഫ് സെക്രട്ടറിയുമായി അടുത്ത ബന്ധം പുലർത്തുന് രണ്ട് പ്രമുഖ വനിതാ ഐഎഎസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്കയിലാണ്. ചീഫ് സെക്രട്ടറിയോട് തന്നെ ഇവർ ഈ ഭയം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. രണ്ട് വള്ളത്തിൽ കാൽ ചവിട്ടി നിൽക്കുന്ന മറ്റൊരു ഐ എ എസ് ഉദ്യോഗസ്ഥൻ്റെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ഇവരുടെ തുറന്ന് പറച്ചിൽ. ഇവരുടെ ആശങ്ക തന്ത്രപരമായി കേട്ടുനിന്നല്ലാതെ ഈ ഉദ്യോഗസ്ഥൻ ഈ വിഷയത്തിൽ ഒരു മൂളൽ മാത്രം നടത്തി.

​“നിങ്ങൾ എന്തിന് ഭയക്കുന്നു?”

ഭരണമാറ്റം വന്നാൽ എന്ത് ചെയ്യുമെന്ന് ആശങ്കപ്പെട്ട വനിതാ ഉദ്യോഗസ്ഥരുടെ കഥ അറിഞ്ഞ മലയാളില്ലാത്ത ഒരു മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ചോദിച്ച ചോദ്യം ഇപ്പോൾ സിവിൽ സർവീസ് വൃത്തങ്ങളിൽ ചർച്ചയാവുകയാണ്. “നിങ്ങൾ ഐഎഎസുകാരല്ലേ, ഭരണം മാറിയാൽ നിങ്ങൾക്ക് എന്ത് പ്രശ്നം?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥർ ഭരണപക്ഷത്തോട് അമിത വിധേയത്വം കാണിക്കുന്നത് ഭാവിയിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും ഇതിലുണ്ട്.

​ഭരണം മാറിയാൽ തങ്ങളെ തഴയുമോ എന്ന ഭയത്താൽ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ നേരിട്ടും അല്ലാതെയും കണ്ട് തങ്ങളുടെ ‘വിശ്വസ്തത’ അറിയിക്കാനുള്ള നീക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.

TAGGED: Bureaucracy Shift Kerala, Chief Secretary Kerala, IAS IPS Officers Kerala, Kerala Governance, Kerala leader, Kerala Local Body Elections, Kerala Politics News, LDF defeat, Malayalam News, Political Change Kerala, UDF
kerala leader December 20, 2025 December 20, 2025
Share This Article
Facebook Twitter Copy Link Print
Previous Article തദ്ദേശ തോൽവിക്ക് ബാലഗോപാലിൻ്റെ പ്രതികാരം! സർക്കാർ ജീവനക്കാർക്ക് രണ്ട് ശതമാനം റിക്കവറി ഫീസ് ഈടാക്കി അതിവേഗ പ്രതികാരം
Next Article Sreenivasan passes away നടനും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?