വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റ് നാളെ 100 ദിവസം പൂർത്തിയാക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ ഭരണകാലയളവിൽ പൊതുജനങ്ങൾക്ക് നേരിട്ട് അനുഭവവേദ്യമാകുന്ന ക്ഷേമപദ്ധതികൾ നടപ്പാക്കാനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാരിന് സാധിച്ചുവെന്നതാണ് പ്രധാന നേട്ടം. ഒരു വർഷത്തേക്കുള്ള സംസ്ഥാന ബജറ്റും അടുത്ത അഞ്ച് വർഷത്തെ സമഗ്ര മുന്നേറ്റം ലക്ഷ്യമിടുന്ന ‘വിഷൻ 2031’ രേഖയും അടിസ്ഥാനമാക്കിയാണ് പുതിയ ഭരണകൂടം മുന്നോട്ട് പോകുന്നത്. നേട്ടങ്ങൾ പൂർണ്ണമായി ജനങ്ങളിലേക്ക് എത്തുന്നതിന് ചുരുങ്ങിയത് ആറ് മാസത്തെ…
കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയ്ക്കെതിരെ നടപടികൾ കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ദുബായിലേക്ക് 85 ലക്ഷം രൂപ മാറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വീണയ്ക്കെതിരെ ഫെമ (FEMA) ചുമത്താൻ ഇ.ഡി ഒരുങ്ങുന്നു. ഇതിനുപുറമെ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം എത്തിയതിനെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചു. 2021-ലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് 'സോളസ്' എന്ന പരസ്യക്കമ്പനിക്ക് വീണ പണം കൈമാറിയതായി…
കൊച്ചി: ആന്റോ അഗസ്റ്റിൻ ഉൾപ്പെട്ട കോടികളുടെ ജി.എസ്.ടി (GST) നികുതി വെട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്ന ഇന്റലിജൻസ് ഓഫീസർ രത്നാകരനെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത് സംസ്ഥാനത്ത് വീണ്ടും ചർച്ചയാകുന്നു. മെസ്സിയെ കോടികൾ നൽകി കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്ന തരത്തിൽ ആന്റോ അഗസ്റ്റിൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും, ഇതിനു പിന്നാലെ വന്ന പത്രവാർത്തകളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇൻ്റലിജസ് ഓഫീസറായ രത്നാകരൻ ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ വൻതോതിലുള്ള…
തൃശൂർ: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ കേരളത്തിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കങ്ങൾ പരസ്യമാകുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷമായ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. "കെസി വേണുഗോപാൽ പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച് കേരളത്തിലെ…
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വലിയ കൊട്ടിഘോഷിച്ച് കൊണ്ടുനടക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ പൊള്ളത്തരം കണക്കുകൾ സഹിതം പുറത്താകുന്നു. 2016-ൽ അധികാരമേൽക്കുമ്പോൾ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം പാലിക്കുന്നതിൽ പിണറായി സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല, മുൻപത്തെ യു.ഡി.എഫ് സർക്കാരിന്റെ വേഗതയുടെ പകുതി പോലും കൈവരിക്കാൻ പത്ത് വർഷമായിട്ടും എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ല. വാഗ്ദാനം 5 വർഷം; എടുത്തത് 10 വർഷം! 2016-ലെ എൽ.ഡി.എഫ് പ്രകടനപത്രികയിലെ 365-ാം ഖണ്ഡികയിൽ ആവർത്തിച്ച് പ്രഖ്യാപിച്ചതായിരുന്നു ഓരോ വർഷവും…
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നേമം നിയമസഭാ മണ്ഡലത്തിൽ ഇത്തവണ അട്ടിമറി വിജയം ലക്ഷ്യമിട്ട് യു.ഡി.എഫ്. പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കെ.എസ്. ശബരീനാഥന് അനുകൂലമായ ട്രെൻഡാണ് മണ്ഡലത്തിൽ പ്രകടമാകുന്നത്. കഴിഞ്ഞ തവണത്തെ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച മന്ത്രി വി. ശിവൻകുട്ടിക്ക് ഇത്തവണ കടുത്ത വെല്ലുവിളിയാണ് ശബരീനാഥൻ ഉയർത്തുന്നത്. 1. യു.ഡി.എഫിന്റെ കരുത്തുറ്റ നീക്കം നേമം തിരിച്ചുപിടിക്കുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. അതുകൊണ്ട് തന്നെ ദേശീയ-സംസ്ഥാന തലത്തിലുള്ള പ്രമുഖ…
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ യു.ഡി.എഫ് വൻ മുന്നേറ്റം നടത്തുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗൊലുവിൻ്റെ പുതിയ സർവ്വേ റിപ്പോർട്ട്. ജില്ലയിലെ 13 മണ്ഡലങ്ങളിൽ 12-ടത്തും യു.ഡി.എഫ് വിജയിക്കുമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ബേപ്പൂരിൽ പി.വി. അൻവർ അട്ടിമറി നടത്തും റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ പ്രവചനം ബേപ്പൂർ മണ്ഡലത്തെക്കുറിച്ചാണ്. എൽ.ഡി.എഫിൻ്റെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന ബേപ്പൂരിൽ പി.വി. അൻവർ അട്ടിമറി വിജയം നേടുമെന്ന് സർവ്വേ സൂചിപ്പിക്കുന്നു. ഭരണവിരുദ്ധ…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പോരാട്ടം മുറുകവെ രാഷ്ട്രീയ മര്യാദകൾ കാറ്റിൽ പറത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ സഹപ്രവർത്തകനും സി.പി.എമ്മിന്റെ കരുത്തനായ നേതാവുമായിരുന്ന ജി. സുധാകരനെതിരെ അങ്ങേയറ്റം അധിക്ഷേപകരമായ പദപ്രയോഗവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോണി ലൂക്കോസിനോട് സംസാരിക്കവെയാണ്, സുധാകരന്റെ രാഷ്ട്രീയ തീരുമാനത്തെ "ചെറ്റത്തരം" എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തുടരുന്ന അധിക്ഷേപ രാഷ്ട്രീയം പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനമാണ് പിണറായിയെ…
തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ രാഷ്ട്രീയ കേരളത്തിൽ വീണ്ടും ചർച്ചാവിഷയമാകുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തുന്ന ആരോപണങ്ങൾ. പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ ജയിപ്പിക്കാനായി സി.പി.എം രഹസ്യ ധാരണയുണ്ടാക്കിയെന്ന സതീശന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി. ജോണിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ഈ 'ഡീൽ' രാഷ്ട്രീയത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. പിഷാരടി റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കും പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന…
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിൽ ഇത്തവണ രാഷ്ട്രീയ ചിത്രം മാറുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് മണ്ഡലത്തിൽ കടുത്ത ഭരണവിരുദ്ധ വികാരം നേരിടേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതോടൊപ്പം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളും മണ്ഡലത്തിൽ സജീവ ചർച്ചയാവുകയാണ്. യു.ഡി.എഫ് നിരയിൽ കെ.എസ്. ശബരീനാഥനും എൻ.ഡി.എയ്ക്കായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും എത്തുന്നതോടെ നേമം വീണ്ടുമൊരു 'ഗുജറാത്ത്' മോഡൽ തീപ്പാറും പോരാട്ടത്തിന് വേദിയാവുകയാണ്. ശിവൻകുട്ടിക്ക് തിരിച്ചടിയാകുന്നത്…
Sign in to your account