Tag: Kerala Politics News

Kerala Politics News 1 Min Read

​’പാലക്കാട് എന്നല്ല, ഏത് മണ്ഡലമായാലും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിഞ്ഞാൽ അത് ഭാഗ്യമാണ്…’; പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് രമേശ് പിഷാരടി

പുതുപ്പള്ളി: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ചൂടുപിടിക്കുമ്പോൾ, സജീവ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച് ചലച്ചിത്ര താരം രമേശ് പിഷാരടി. പുതുപ്പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കവെയാണ് താൻ മത്സരരംഗത്തുണ്ടാകുമെന്ന കൃത്യമായ സൂചന താരം നൽകിയത്. ​പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പിഷാരടിയുടെ പേര് സജീവമായി പരിഗണിക്കപ്പെടുന്നതിനിടെയാണ് ഈ സന്ദർശനം. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മനൊപ്പമാണ് പിഷാരടി കല്ലറയിലെത്തിയത്. ​പ്രധാന

Kerala Politics News 1 Min Read

പിണറായി മീൻ കഴിക്കുന്നത് മൂന്ന് മാസം മാത്രം! ഭക്ഷണത്തിനിടയിൽ കൊച്ചു വർത്തമാനം പറഞ്ഞാൽ ഓടിക്കും; വെളിപ്പെടുത്തി സജി ചെറിയാൻ

തിരുവനന്തപുരം: രാഷ്ട്രീയത്തിലെന്ന പോലെ ഭക്ഷണകാര്യത്തിലും കടുത്ത ചിട്ടയുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വെളിപ്പെടുത്തി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയുടെ ഭക്ഷണ ശീലങ്ങളെക്കുറിച്ചും ഡൈനിങ്ങ് ടേബിളിലെ അദ്ദേഹത്തിന്റെ രീതികളെക്കുറിച്ചും മന്ത്രി പങ്കുവെച്ച കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. ​വർഷത്തിൽ 3 മാസം മാത്രം സസ്യാഹാരം? ​സംസ്ഥാനത്തെ ഫിഷറീസ് മന്ത്രിയാണെങ്കിലും മുഖ്യമന്ത്രിയുടെ മീൻ തീറ്റയെക്കുറിച്ച് സജി ചെറിയാൻ പറയുന്നത് ഇങ്ങനെ: "പിണറായി വിജയൻ വർഷത്തിൽ മൂന്ന് മാസം മാത്രമേ

Kerala Politics News 2 Min Read

വിവാദങ്ങളുടെ ‘ആരോഗ്യ’ മന്ത്രി; വന്ദന ദാസ് മുതൽ കണ്ണൂരിലെ റെയിൽവേ നാടകം വരെ വീണ ജോർജ് പ്രതിക്കൂട്ടിൽ

തിരുവനന്തപുരം:ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ വിവാദ പ്രസ്താവനകളും പെരുമാറ്റങ്ങളുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകം മുതൽ ഏറ്റവും ഒടുവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന നാടകീയ സംഭവങ്ങൾ വരെ മന്ത്രിയെ വലിയ രീതിയിലുള്ള പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ​1. വന്ദന ദാസിൻ്റെ മരണം: "പരിചയക്കുറവ്" എന്ന വിവാദ പ്രസ്താവന ​കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിലായിരുന്നു മന്ത്രിയുടെ ആദ്യ വിവാദ

Kerala Politics News 1 Min Read

സംസ്ഥാനത്ത് യുഡിഎഫ് തരംഗം! ആദ്യ ഘട്ടം 50 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കരുത്തുറ്റ സ്ഥാനാർത്ഥികളെ കളത്തിലിറക്കി കളം പിടിച്ചെടുക്കാൻ കോൺഗ്രസ് നീക്കം. ആദ്യഘട്ടത്തിൽ അതിശക്തരായ 50 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പാർട്ടി തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം വരുന്നതിന് മുൻപ് തന്നെ ഇവരെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്താനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. ​വിജയം ഉറപ്പുള്ള 50 പേർ ​അന്തിമമാക്കിയിരിക്കുന്ന 50 സ്ഥാനാർത്ഥികളും അതത് മണ്ഡലങ്ങളിൽ ഉറപ്പായും വിജയിക്കാൻ സാധ്യതയുള്ളവരാണെന്ന് പാർട്ടി നടത്തിയ ആഭ്യന്തര സർവേകൾ

Kerala Politics News 1 Min Read

‘സ്റ്റീഫൻ നെടുമ്പള്ളി’യായി സതീശൻ! പിണറായി – മരുമോൻ ദുർഭരണത്തിന് അന്ത്യം കുറിക്കാൻ ജനനായകൻ; ചുവപ്പുകോട്ടകൾ വിറയ്ക്കുന്നു!

കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ പുതിയൊരു വിപ്ലവത്തിന് കാഹളം മുഴങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഒരു ജനക്കൂട്ട പ്രവാഹമായി മാറുകയാണ്. പിണറായി വിജയൻ്റെ അഹന്തയ്ക്കും മരുമകൻ മുഹമ്മദ് റിയാസിൻ്റെ അണിയറ ഭരണത്തിനുമെതിരെ ജനങ്ങൾ നൽകുന്ന ശക്തമായ താക്കീതായി ഈ യാത്ര മാറിയിരിക്കുന്നു. ​ഭരണസിരാകേന്ദ്രത്തിൽ 'ബോബി'മാരുടെ വാഴ്ച; രക്ഷകനായി സതീശൻ! ​മോഹൻലാൽ ചിത്രം 'ലൂസിഫറിൽ' വിവേക് ഒബ്‌റോയിയുടെ കഥാപാത്രം ഭരണത്തിൽ പിടിമുറുക്കിയതുപോലെ,

Kerala Politics News 1 Min Read

ആഴ്ചയിൽ 5 ദിവസം ഒഴിവ്, 2 ദിവസം വിശ്രമം; ഇതാണ് സോഷ്യലിസം! സർക്കാരിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സേവന മേഖലയിലെ പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി ചുരുക്കാനുള്ള നീക്കത്തെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. സർക്കാരിന്റെ പുതിയ ഭരണ പരിഷ്കാരത്തെ സോഷ്യലിസത്തിന്റെ പുതിയ മുഖമായി ചിത്രീകരിച്ചുകൊണ്ടാണ് ജയശങ്കർ രംഗത്തെത്തിയത്. ​"ആഴ്ചയിൽ അഞ്ചു ദിവസം ഒഴിവും രണ്ട് ദിവസം വിശ്രമവുമാകണം. അതാണ് യഥാർത്ഥ സോഷ്യലിസം!" - സോഷ്യൽ മീഡിയയിലെ തന്റെ പതിവ് പരിഹാസ ശൈലിയിൽ അദ്ദേഹം കുറിച്ചു. ​വിമർശനത്തിന് പിന്നിൽ ​സംസ്ഥാനത്തെ

Kerala Politics News 1 Min Read

പിണറായിയുടെ പത്തു വർഷത്തെ ദുർഭരണത്തിന് അന്ത്യം! സതീശൻ്റെ ‘പുതുയുഗ യാത്ര’ നാളെ തുടങ്ങുന്നു; ചങ്കിടിപ്പോടെ സി.പി.എം!

കാസർഗോഡ്: പത്ത് വർഷം നീണ്ടുനിന്ന പിണറായി സർക്കാരിന്റെ ദുർഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' നാളെ പ്രയാണം ആരംഭിക്കുന്നു. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ പടയൊരുക്കം നാളെ വൈകുന്നേരം 4 മണിക്ക് കാസർഗോഡ് കുമ്പളത്ത് വെച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ​പ്രമുഖരുടെ സാന്നിധ്യം; ആവേശക്കടലായി പുതുയുഗ യാത്ര ​ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ അണിനിരക്കുന്ന ജാഥ

Kerala Politics News 2 Min Read

പിണറായിയുടെ ‘പിൻഗാമി’ മരുമോൻ റിയാസ് ! നിയമസഭയിൽ കീഴ്‌വഴക്കങ്ങൾ കാറ്റിൽപ്പറത്തി മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത നീക്കം; ഞെട്ടലിൽ സഹമന്ത്രിമാർ!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുകയുന്ന പിൻഗാമി ചർച്ചകൾക്ക് ആക്കം കൂട്ടി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രതീക്ഷിത നീക്കം. സി.പി.എമ്മിലെ തന്റെ രാഷ്ട്രീയ പിൻഗാമി മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ആണെന്ന വ്യക്തമായ സൂചന നൽകുന്നതാണ് നിയമസഭയിലെ പുതിയ നടപടികൾ. ധനാഭ്യർത്ഥന ചർച്ചകളിൽ സാധാരണ പാലിക്കാറുള്ള കീഴ്‌വഴക്കങ്ങൾ അട്ടിമറിച്ചാണ് റിയാസിന് മുഖ്യമന്ത്രി മുൻഗണന നൽകിയിരിക്കുന്നത്. ​സഭയെ ഞെട്ടിച്ച 'സീനിയോറിറ്റി' മാറ്റം ​നാളെ മുതൽ നിയമസഭയിൽ ധനാഭ്യർത്ഥന സംബന്ധിച്ച ചർച്ചകൾ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണ കൊള്ളയും അതിശക്തമായ ഭരണ വിരുദ്ധ വികാരവും ! എൽ.ഡി.എഫ് കടപുഴകും; വരാൻ പോകുന്നത് പ്രതിപക്ഷ നേതാവില്ലാത്ത സഭ

തിരുവനന്തപുരം: കേരളത്തിൽ ചുവപ്പ് പടയ്ക്ക് കാലിടറുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നതായി റിപ്പോർട്ടുകൾ. ശബരിമല സ്വർണ്ണ കൊള്ള ഉയർത്തിയ രാഷ്ട്രീയ കൊടുങ്കാറ്റിൽ ഭരണപക്ഷത്തിന്റെ മുഖം വികൃതമായപ്പോൾ, കേന്ദ്ര ബി.ജെ.പിയുമായുള്ള 'സി.പി.എം ഒത്തുകളി' പുറത്തായത് ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. മുൻപ് എൽ.ഡി.എഫിനെ പിന്തുണച്ചിരുന്ന പ്രബല ജനവിഭാഗങ്ങൾ പാർട്ടിയുമായി പൂർണ്ണമായും അകന്നതായാണ് സൂചനകൾ. ​വടക്കും മധ്യകേരളവും കൈവിടുന്നു; തിരുവനന്തപുരത്തും ആശങ്ക ​വടക്കൻ -

Kerala Politics News 2 Min Read

ആര്യ രാജേന്ദ്രന്റെ ഗതി പിണറായിക്കും! നിയമസഭ തോൽവി പിണറായിയുടെ തലയിൽ കെട്ടിവയ്ക്കും; തോൽവി ഉറപ്പിച്ച് സി.പിഎം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഇടത് പക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും കടന്നുപോകുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ചരിത്രത്തിലാദ്യമായി ബി.ജെ.പി പിടിച്ചെടുത്തതോടെ, പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുൻ മേയർ ആര്യ രാജേന്ദ്രന്റെ തലയിൽ കെട്ടിവെച്ച് കൈകഴുകുകയാണ് സി.പി.എം നേതൃത്വം. എ കോർപ്പറേഷനിൽ ആര്യ നേരിട്ട അതേ വിധിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരിക്കുന്നത്. ​ആര്യ രാജേന്ദ്രനും 'അഹന്ത' എന്ന ആരോപണവും ​തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ഉയർന്ന