Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായി സർക്കാർ വീഴരുത്! കൂട്ട പ്രാർത്ഥനയുമായി IAS വൃദ്ധർ: യു ഡി എഫ് വന്നാൽ കസേര കാണില്ലെന്ന് ഉറപ്പിച്ച് എബ്രഹാമും ജയകുമാറും അടക്കമുള്ള ഐ എ എസ് വയോധികർ

പിണറായി സർക്കാർ വീഴരുത്! കൂട്ട പ്രാർത്ഥനയുമായി IAS വൃദ്ധർ: യു ഡി എഫ് വന്നാൽ കസേര കാണില്ലെന്ന് ഉറപ്പിച്ച് എബ്രഹാമും ജയകുമാറും അടക്കമുള്ള ഐ എ എസ് വയോധികർ

kerala leader By kerala leader December 10, 2025 1 Min Read
Share

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലാവധി തീരാൻ വെറും നാല് മാസങ്ങൾ മാത്രം ശേഷിക്കെ, കസേര നഷ്ടപ്പെടുമെന്ന ആശങ്കയിൽ വിരമിച്ചതിന് ശേഷവും സുപ്രധാന പദവികൾ വഹിക്കുന്ന മുതിർന്ന IAS ഉദ്യോഗസ്ഥർ. ഭരണം മാറി യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇവരുടെ കസേരകൾ തെറിക്കുമെന്നത് ഉറപ്പാണ്. നൂറാം വയസ്സിലും കസേര ഉപേക്ഷിക്കില്ല എന്ന് പറയുന്ന രീതിയിൽ സർവീസ് നീട്ടി വാങ്ങിയ ഇവർ മുഖ്യമന്ത്രിയുടെ ആശ്രിത വലയത്തിൽ ഇടം നേടിയവരാണ്.

സർക്കാർ സർവീസിലെ ഉയർന്ന പദവികൾ വിരമിച്ച ശേഷവും നിലനിർത്തുന്ന ഏതാനും IAS ഉദ്യോഗസ്ഥരാണ് ഇപ്പോൾ സിവിൽ സർവീസിലെ പ്രധാന ചർച്ചാവിഷയം. 73 വയസ്സുകാരനായ കെ. ജയകുമാർ സമയം രണ്ട് പദവികൾ വഹിക്കുന്നതും, 67 വയസ്സ് കഴിഞ്ഞ കെ എം. എബ്രഹാം കിഫ്ബി സി.ഇ.ഒ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കെ ഡിസ്ക് തലവൻ എന്നീ സുപ്രധാനമായ മൂന്ന് പദവികൾ വഹിക്കുന്നതും സിവിൽ സർവീസിലെ പ്രധാന ചർച്ച വിഷയമാണ്.

​1952 ഒക്ടോബർ 6ന് ജനിച്ച, 73 വയസ്സുള്ള ഐ.എം.ജി ഡയറക്ടറും ശബരിമല ദേവസ്വം ബോർഡ് ചെയർമാനുമായ കെ ജയകുമാർ വിരമിച്ച ശേഷവും കസേര ലഹരിയായി കാണുന്നവരുടെ പ്രതിനിധിയാണ്.

1958 മെയ് 3 ന് ജനിച്ച, 67 വയസ്സ് കഴിഞ്ഞ കെ.എം. എബ്രഹാമാണ് മൂന്ന് പദവികൾ വഹിക്കുന്ന മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ. ഏറ്റവും മികച്ച ഡോക്ടർമാർ പോലും വിരമിച്ചാൽ പിറ്റേദിവസം സർവീസിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ, ഈയൊരു വിഭാഗം IAS ഉദ്യോഗസ്ഥർ കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്നത് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ അമർഷം പുകയാൻ കാരണമാകുന്നുണ്ട്.

​ഒരേ സമയം പെൻഷനും ലക്ഷങ്ങൾ ശമ്പളവും കൈപ്പറ്റുന്ന ഇക്കൂട്ടരാണ് ഭരണം മാറുന്നതിനെ ഏറ്റവും കൂടുതൽ പേടിക്കുന്നത്. പിണറായി സർക്കാർ വീഴല്ലേ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നതും ഇവർ തന്നെ. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആദ്യം തെറിക്കുന്ന കസേര കെ.എം. എബ്രഹാമിൻ്റേത് ആയിരിക്കും. നിരവധി പരാതികൾ ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. ഭരണം മാറിയാൽ നിരവധി കേസുകളിൽ എബ്രഹാമിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും ഉറപ്പാണ്.

TAGGED: Extended Service, Govt Jobs, IAS, IAS ഉദ്യോഗസ്ഥർ, Jayakumar, K M Abraham, Kerala Civil Service, Kerala Govt, Kerala leader, Pension, Pinarayi Vijayan, Retired IAS Officers, UDF, പിണറായി സർക്കാർ
kerala leader December 10, 2025 December 10, 2025
Share This Article
Facebook Twitter Copy Link Print
Previous Article അടിയന്തര ചികിത്സക്ക് പാനൽ ആശുപത്രി വേണ്ടാ!മെഡിസെപ് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് പിഴ
Next Article കവടിയാറിൽ ശബരി മാജിക്ക്! പോളിംഗ് കുത്തനെ ഉയർന്നു; വൻ വിജയം ഉറപ്പ്

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?