Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായിയുടെ തള്ളുകൾ പൊളിച്ച് സതീശൻ ! ശബരിമലയിൽ ഉൾപ്പെടെ എൽ.ഡി.എഫ് സർക്കാരിൻ്റെ നിഷ്ക്രിയത അക്കമിട്ട് നിരത്തി പ്രതിപക്ഷം

പിണറായിയുടെ തള്ളുകൾ പൊളിച്ച് സതീശൻ ! ശബരിമലയിൽ ഉൾപ്പെടെ എൽ.ഡി.എഫ് സർക്കാരിൻ്റെ നിഷ്ക്രിയത അക്കമിട്ട് നിരത്തി പ്രതിപക്ഷം

kerala leader By kerala leader November 19, 2025 1 Min Read
Share

തിരുവനന്തപുരം: ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് നേതാക്കളോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് വി.ഡി സതീശൻ എൽ.ഡി.എഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഒരു ഒറ്റ പത്രസമ്മേളനം കൊണ്ട് പിണറായി സർക്കാരിൻ്റെ പി. ആർ പരിപാടിയിലൂടെയുള്ള തള്ളുകൾ സതീശൻ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ചിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

​സംസ്ഥാനത്തിൻ്റെ സാമ്പത്തിക മാനേജ്‌മെൻ്റിലെ പിടിപ്പ് കേട് മുതൽ ശബരിമലയിലെ വീഴ്ചകൾ വരെ സതീശൻ എണ്ണിയെണ്ണി പറഞ്ഞു. 6 ലക്ഷം കോടിയിലേക്ക് കുതിക്കുന്ന സംസ്ഥാനത്തിൻ്റെ കടബാധ്യത, അതുകൊണ്ട് ഉണ്ടായ ഭരണപരമായ തകർച്ച, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് സർക്കാർ വെട്ടിക്കുറച്ചത്, ആരോഗ്യ രംഗത്തെ പാളിച്ചകൾ എന്നിവയെല്ലാം എടുത്ത് പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവിൻ്റ പത്ര സമ്മേളനം.

​പ്രധാന വിമർശന ശരങ്ങൾ:

  • ​ശബരിമലയിലെ വീഴ്ചകൾ: ശബരിമല സ്വർണ്ണ മോഷണ വിഷയം മുതൽ, മുന്നൊരുക്കങ്ങൾ നടത്താതിരുന്നത് വരെയുള്ള സർക്കാരിൻ്റെ നിഷ്ക്രിയത സതീശൻ ഉയർത്തിക്കാട്ടി.
  • ​സാമ്പത്തിക പാളിച്ച: സംസ്ഥാനം 6 ലക്ഷം കോടി കടത്തിലേക്ക് കൂപ്പുകുത്തുമ്പോൾ സാമ്പത്തിക മാനേജ്മെൻ്റിൽ സർക്കാർ പരാജയപ്പെട്ടെന്ന് സതീശൻ ആരോപിച്ചു.
  • ​തദ്ദേശ സ്ഥാപന ഫണ്ട് വെട്ടിക്കുറച്ചു: അടിസ്ഥാന വികസന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിലൂടെ തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി.

​മുഖ്യമന്ത്രി മറുപടി പറയുമോ?

​പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ കുടുംബം ഉൾപ്പെട്ട അഴിമതി ആരോപണങ്ങൾ സതീശൻ ആവർത്തിച്ചിരുന്നു. ഈ ശക്തമായ വിമർശനങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പ്രത്യക്ഷപ്പെടുമോ എന്ന ചോദ്യമാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ ഉയരുന്നത്. അതോ പതിവ് പോലെ മുഖ്യമന്ത്രി മൗനം തുടരുമോ എന്നും പൊതുസമൂഹം ഉറ്റുനോക്കുന്നു. സർക്കാരിൻ്റെ നിഷ്ക്രിയത മുഴുവൻ തുറന്നുകാട്ടിയ സതീശൻ്റെ നീക്കം യു.ഡി.എഫിന് തെരഞ്ഞെടുപ്പിൽ വലിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തൽ.

Loading

TAGGED: Kerala debt, Kerala leader, LDF criticism, Pinarayi Vijayan, Sabarimala Gold Theft, UDF Press Meet, VD Satheesan, കേരള കടം, തദ്ദേശ തെരഞ്ഞെടുപ്പ്, പിണറായി കുടുംബം, ഭരണവിരുദ്ധ വികാരം, വി.ഡി സതീശൻ, ശബരിമല
kerala leader November 19, 2025 November 19, 2025
Share This Article
Facebook Twitter Copy Link Print
Previous Article പി.എസ്.സി അംഗമാകാൻ ആര്യാ രാജേന്ദ്രൻ? ശമ്പളം 4 ലക്ഷത്തിലധികം!
Next Article ശബരിമല സ്വർണ്ണപ്പാളി കേസ്: മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ അറസ്റ്റ് ഉടൻ? അടുത്തത് കടകംപള്ളി!

Recent Posts

  • ദേശാഭിമാനിക്ക് 15 ലക്ഷം, റിപ്പോർട്ടർ ചാനലിന് 50 ലക്ഷം; സർക്കാരിനെ പിന്തുണയ്ക്കുന്നവർക്ക് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ
  • തിരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ മിണ്ടാതിരിക്കേണ്ട; ‘സി-വിജിൽ’ ഉണ്ട് കൂടെ; പരാതിപ്പെട്ടാൽ മിനിറ്റുകൾക്കുള്ളിൽ നടപടി!
  • പീഡനക്കേസ്: യഷ് ദയാൽ ഐപിഎല്ലിൽ നിന്ന് പുറത്തേക്ക്; ആർസിബിയിൽ തുടരും, പക്ഷേ കളിക്കില്ല!
  • ബേപ്പൂരിൽ അൻവർ ! കോഴിക്കോട് 12 നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫ് ജയം പ്രവചിച്ച് കനഗൊലു
  • ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം സ്തംഭനാവസ്ഥയിൽ; ഒരു മാസം പിന്നിട്ടിട്ടും ജീവനക്കാർ ചുമതലയേറ്റില്ല | Kerala Salary Revision Commission News
  • മുഖ്യമന്ത്രിയുടെ ഓഫിസിന് എന്ത് പറ്റി? ശശിയും പ്രദീപ് കുമാറും ഒഴിഞ്ഞു

You Might Also Like

ദേശാഭിമാനിക്ക് 15 ലക്ഷം, റിപ്പോർട്ടർ ചാനലിന് 50 ലക്ഷം; സർക്കാരിനെ പിന്തുണയ്ക്കുന്നവർക്ക് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ

Kerala Politics News

തിരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ മിണ്ടാതിരിക്കേണ്ട; ‘സി-വിജിൽ’ ഉണ്ട് കൂടെ; പരാതിപ്പെട്ടാൽ മിനിറ്റുകൾക്കുള്ളിൽ നടപടി!

Kerala Politics News

പീഡനക്കേസ്: യഷ് ദയാൽ ഐപിഎല്ലിൽ നിന്ന് പുറത്തേക്ക്; ആർസിബിയിൽ തുടരും, പക്ഷേ കളിക്കില്ല!

News Sports

ബേപ്പൂരിൽ അൻവർ ! കോഴിക്കോട് 12 നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫ് ജയം പ്രവചിച്ച് കനഗൊലു

Kerala Politics News
Welcome Back!

Sign in to your account

Lost your password?