Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സവർക്കറെ കേരളം പഠിക്കും ! പി എം ശ്രീയിൽ സി പി ഐയെ ” തേച്ച് ” പിണറായി; തലയിൽ മുണ്ടിട്ട് തദ്ദേശത്തിൽ വോട്ട് പിടിക്കാൻ സി പി ഐ

സവർക്കറെ കേരളം പഠിക്കും ! പി എം ശ്രീയിൽ സി പി ഐയെ ” തേച്ച് ” പിണറായി; തലയിൽ മുണ്ടിട്ട് തദ്ദേശത്തിൽ വോട്ട് പിടിക്കാൻ സി പി ഐ

kerala leader By kerala leader November 11, 2025 2 Min Read
Share

തിരുവനന്തപുരം: പി എം ശ്രീ കുറുപ്പിൻ്റെ ഉറപ്പായി തുടരും! വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി ഫലപ്രദമായ ചർച്ചയെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുത്തിയതോടെ സി പി ഐ വെട്ടിലായി.

- Advertisement -
Ad imageAd image

പി എം ശ്രീ മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ വാക്കാൽ അറിയിച്ചു എന്നാണ് മന്ത്രി ശിവൻ കുട്ടി ഇന്നലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ കണ്ട ശേഷം പറഞ്ഞത്. എന്നാൽ ഇങ്ങനെ ഒരാവശ്യം കേരളം മുന്നോട്ട് വെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥിരികരിക്കുന്നുമില്ല. കേരളവുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നാണ് കേന്ദ്ര മന്ത്രി എക്സിൽ കുറിച്ചത്. പതിവുപോലെ സിപിഐയെ പറഞ്ഞു പറ്റിച്ചുവെന്ന ആക്ഷേപം അന്തരീക്ഷത്തിലുണ്ട്.

ദേശീയ വിദ്യാഭ്യാസ നയം, പി എം ശ്രീ എന്നിവയുടെ നടത്തിപ്പിനെക്കുറിച്ചും സമഗ്ര ശിക്ഷയുടെ കീഴിലുള്ള പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കുന്ന തിനെക്കുറിച്ചും ഫലപ്രദമായ ചർച്ച നടത്തിയെന്നാണ് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ X- ൽ കുറിച്ചത്.
പി എം ശ്രീ മരവിപ്പിക്കുന്ന ചർച്ച എങ്ങനെ ഫലപ്രദമാകുമെന്നാണ് പ്രതിപക്ഷം ചോദിക്കു ന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല എന്നാണ് സംസ്ഥാന സർക്കാരും സിപിഎമ്മും പറഞ്ഞു കൊണ്ടിരിക്കുന്നത്. എൻഇപി യെക്കുറിച്ച് ഫലപ്രദമായ ചർച്ച നടത്തിയെന്ന് കേന്ദ്ര മന്ത്രി ‘ഉറപ്പിച്ചു പറയുന്നു.

- Advertisement -
Ad imageAd image

കേന്ദ്രവുമായി മന്ത്രി ശിവൻകുട്ടി നടത്തിയ ചർച്ചകളെക്കുറിച്ച് മൊത്തത്തിൽ അവ്യക്തതയാണ് നിലനിൽക്കുന്നത്.
We held productive discussions എന്നാണ് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
പി എം ശ്രീ മരവിപ്പിക്കണമെന്ന ഒരാവശ്യം ശിവൻകുട്ടി മുന്നോട്ട് വെച്ചതായി കേന്ദ്രമന്ത്രി ഒരു സൂചന പോലും നൽകുന്നില്ല. ദേശീയ വിദ്യാഭ്യാസ നയം, (NEP) പി എം ശ്രീ നടപ്പാക്കുന്നതു സംബന്ധിച്ചു ഫലപ്രദമായ ചർച്ച നടത്തിയെന്നാണ് കേന്ദ്രമന്ത്രി X ൽ എഴുതിയത് –

പി എം ശ്രീ നടപ്പാക്കുന്നില്ലെങ്കിൽ ഒരു വരി കത്ത് കേന്ദ്രത്തിന് കൊടുത്താൽ പോരെ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. കത്ത് എന്ന് കൊടുക്കുമെന്നു പോലും പറയുന്നില്ല. ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ഏതായാലും കത്ത് കൊടുക്കാൻ ഒരു സാധ്യതയുമില്ല.
പിഎം ശ്രീയിൽ നിന്ന് പിൻവാങ്ങുന്നതായി അറിയിച്ച് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കത്തയക്കുന്നത് വൈകുന്നതിൽ സിപിഐക്ക് അമർഷമുണ്ടെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിഭവം ഉള്ളിലടക്കാനാണ് ഏറെ സാധ്യത. ഇത് സംബന്ധിച്ചു തുറന്ന് പറച്ചിലുകൾ ഇനി നടത്തിയാൽ ത്രിതല പഞ്ചായത്തുകളിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളുടെ കാര്യം കട്ടപ്പൊക യാകുമെന്ന ഭയവും പാർട്ടിക്കുണ്ട്.

പിഎം ശ്രീയിൽ നിന്ന് പിൻവാങ്ങാൻ കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭ യോഗമാണ് ഔദ്യോഗികമായി തീരുമാനിച്ചത്. സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിലെ രാഷ്ട്രീയ തീരുമാനപ്രകാരമായിരുന്നു നടപടി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രഖ്യാപിച്ചെങ്കിലും നടപടി നീളുന്നതിൽ സിപിഐ യിൽ അതൃപ്തി പടരുന്നുണ്ട്. പിണറായി തേച്ചതോടെ തദ്ദേശത്തിൽ തലയിൽ മുണ്ടിട്ട് വോട്ട് പിടിക്കേണ്ട അവസ്ഥയിലായി സി പി ഐ.

TAGGED: Kerala leader, Kerala Politics, LDF, NEP Kerala, PM Shri Kerala, ഇടതുമുന്നണി, ദേശീയ വിദ്യാഭ്യാസ നയം, ധർമ്മേന്ദ്ര പ്രധാൻ, പി.എം.ശ്രീ, പിണറായി വിജയൻ, ബിനോയ് വിശ്വം, വി. ശിവൻകുട്ടി, സി.പി.എം, സിപിഐ
kerala leader November 11, 2025 November 11, 2025
Share This Article
Facebook Twitter Copy Link Print
Previous Article ചെങ്കോട്ട സ്ഫോടനം: വാഹനത്തിന്റെ ഉടമസ്ഥത ‘കൈമറിഞ്ഞത്’ ഭീകരവാദത്തിന്റെ സൂചനയെന്ന് അന്വേഷണ ഏജൻസികൾ; എൻഐഎ അന്വേഷണം ഏറ്റെടുത്തേക്കും
Next Article മാനദണ്ഡങ്ങൾ കടുപ്പം, അതും തള്ള് ! സ്ത്രീ സുരക്ഷാ പദ്ധതിയിൽ പിണറായി പ്രഖ്യാപിച്ച ” 1000 ” രൂപ കിട്ടുക വളരെ കുറച്ച് സ്ത്രീകൾക്ക് മാത്രം

Recent Posts

  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

You Might Also Like

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports

‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

News World

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World
Welcome Back!

Sign in to your account

Lost your password?