തിരുവനന്തപുരം: ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളോ വികസന വിഷയങ്ങളോ ഉന്നയിച്ചല്ല, മറിച്ച് സാമ്പത്തിക അഴിമതിക്കേസിൽ ആരോപണവിധേയനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രക്ഷിച്ചെടുക്കാൻ വേണ്ടിയാണ് സിപിഎം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നതെന്ന വിമർശനം ശക്തമാകുന്നു.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) കമ്പനിയിൽ നിന്ന് മകൾ വീണ വിജയന്റെ എക്സാലോജിക് എന്ന കമ്പനി വഴി പിണറായി വിജയൻ നിയമവിരുദ്ധമായി മാസപ്പടി കൈപ്പറ്റിയെന്ന കേസ് വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയിരിക്കുകയാണ്. അഴിമതി നിരോധന നിയമപ്രകാരം ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു.
ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ സർക്കാർ, വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടു. പ്രതിപക്ഷ നേതാവിനും മുൻമന്ത്രി പി. എ. മുഹമ്മദ് റിയാസിനുമെതിരെ ഉയർന്നിരിക്കുന്ന വിജിലൻസ്/ക്രൈംബ്രാഞ്ച് അന്വേഷണ നീക്കത്തിൽ പരിഭ്രാന്തരായ സിപിഎം നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്.
സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സിപിഎം സെക്രട്ടറിയേറ്റ് മാർച്ചിന് ഇറങ്ങിയിരിക്കുകയാണ്.
പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അന്വേഷണ ഏജൻസികളിൽ നിന്ന് മറപിടിച്ചു നിർത്താനാണ് ഈ സമരപ്രഹസനം നടത്തുന്നതെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു.
