കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെ തുടർന്ന് പാർട്ടി തലത്തിൽ സ്വീകരിക്കേണ്ട തെറ്റു തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗം വഴിമാറി. പാർട്ടിയിലെ വീഴ്ചകൾ സ്വയം വിമർശനാത്മകമായി വിലയിരുത്തുന്നതിന് പകരം, മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെയും എംഎൽഎ പി.എ. മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ (ഇ.ഡി) നീക്കങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. സിപിഎം…
തിരുവനന്തപുരം: സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് നിയമപരമായി പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമമായ Prevention of Money Laundering Act (PMLA) സെക്ഷൻ 66(2) പ്രകാരമാണ് ഇ.ഡി. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും തെളിവുകളും സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട എക്സാലോജിക്-സി.എം.ആർ.എൽ (CMRL) സാമ്പത്തിക തട്ടിപ്പ് കേസിൽ ഇ.ഡി അന്വേഷണം നിർണ്ണായക വഴിത്തിരിവുകളിലേക്ക് എത്തുമ്പോൾ, വാർത്ത പൂർണ്ണമായും മുക്കി സിപിഎം മുഖപത്രമായ ദേശാഭിമാനി. എല്ലാ പ്രമുഖ വാർത്താ മാധ്യമങ്ങളും പത്രങ്ങളും വൻ പ്രാധാന്യത്തോടെ പ്രധാന തലക്കെട്ടായി റിപ്പോർട്ട് ചെയ്ത കേസ്, ദേശാഭിമാനി ബോധപൂർവം ഒഴിവാക്കുകയായിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ വിജയനിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുക്കുകയും ദുബായ്…
കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയ്ക്കെതിരെ നടപടികൾ കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ദുബായിലേക്ക് 85 ലക്ഷം രൂപ മാറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വീണയ്ക്കെതിരെ ഫെമ (FEMA) ചുമത്താൻ ഇ.ഡി ഒരുങ്ങുന്നു. ഇതിനുപുറമെ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം എത്തിയതിനെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചു. 2021-ലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് 'സോളസ്' എന്ന പരസ്യക്കമ്പനിക്ക് വീണ പണം കൈമാറിയതായി…
കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വീണ ദുബായിലേക്ക് 3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) മാറ്റിയതായി വ്യക്തമാക്കുന്ന രേഖകൾ കണ്ടെത്തിയതായി ഇ.ഡി അറിയിച്ചു. ഇതിനുപുറമെ, ഇന്ത്യൻ കറൻസിയിൽ 20.05 കോടി രൂപയുടെ ഇടപാടുകൾ നടത്തിയതിന്റെ വിവരങ്ങൾ അടങ്ങിയ വീണയുടെ കൈപ്പടയിലുള്ള കുറിപ്പുകളും റെയ്ഡിൽ പിടിച്ചെടുത്തു. വീണയുടെ…
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ ക്രമക്കേടിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ആർ.ബി.സി) മാനേജിംഗ് ഡയറക്ടർ ആൻ്റോ അഗസ്റ്റിനും മന്ത്രി വി. അബ്ദു റഹിമാനും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ വിജിലൻസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED), ഇൻകം ടാക്സ്, സി.ബി.ഐ/എസ്.എഫ്.ഐ.ഒ (SFIO) അന്വേഷണങ്ങൾക്ക് നിർദേശം. ഔദ്യോഗിക ഫയൽ പരിശോധനയ്ക്ക് ശേഷം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ക്രമക്കേടുകളുടെ വിവരങ്ങൾ പുറത്തുവന്നത്.…
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ അസാധാരണമായ സ്വത്ത് വർദ്ധനവിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിരീക്ഷണം ശക്തമാക്കുന്നു. സംസ്ഥാനത്തിനകത്തെ സാമ്പത്തിക ഇടപാടുകൾ അതീവ ജാഗ്രതയോടെയും നിയമവിധേയമായും സൂക്ഷിക്കുമ്പോഴും, സംസ്ഥാനത്തിന് പുറത്തെയും വിദേശത്തെയും ബിസിനസ് ഗ്രൂപ്പുകളിൽ ഇദ്ദേഹം വൻതോതിൽ പണം നിക്ഷേപിച്ചതായാണ് കേന്ദ്ര ഏജൻസിക്ക് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന. രണ്ട് വൻ വ്യവസായികൾ, കോടികളുടെ നിക്ഷേപം രാജ്യത്തെ അറിയപ്പെടുന്ന രണ്ട് വൻകിട വ്യവസായ ഗ്രൂപ്പുകളുടെ ബിസിനസ് സംരംഭങ്ങളിൽ ഈ നേതാവിന്…
Sign in to your account