Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​ഭരണപക്ഷത്ത് വൻ പൊട്ടിത്തെറി: ‘സിപിഐക്ക് വിലയില്ല, CPM നയം മാറ്റിയെങ്കിൽ തുറന്നുപറയണം’ – വി.ഡി. സതീശൻ

​ഭരണപക്ഷത്ത് വൻ പൊട്ടിത്തെറി: ‘സിപിഐക്ക് വിലയില്ല, CPM നയം മാറ്റിയെങ്കിൽ തുറന്നുപറയണം’ – വി.ഡി. സതീശൻ

kerala leader By kerala leader October 24, 2025 1 Min Read
Share

കൊച്ചി: ബിജെപിക്ക് ഭരണമുന്നണിയിൽ വൻ സ്വാധിനം നിലനിൽക്കുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് സിപിഐ നേതാവ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായാണ് ബിനോയ് വിശ്വം സർക്കാരിനെ വിമർശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയേയും സംഘ് പരിവാറിനേയും സന്തോഷിപ്പിക്കാനാണ് പിണറായി സർക്കാർ ഈ തീരുമാനം എടുത്തതെന്ന് ആ സർക്കാരിലെ പ്രധാന ഘടകകക്ഷിയുടെ നേതാവ് പറയുന്നതിലൂടെ കാര്യങ്ങൾ വ്യക്തമാണെന്നും സതീശൻ പറഞ്ഞു.

​ഘടകകക്ഷികളെ ഇരുട്ടിലാക്കിയെന്നും സിപിഐക്ക് ഒരു വിലയുമില്ലെന്നും ബിനോയ് വിശ്വത്തിന്റെ വാക്കുകളിലൂടെ വ്യക്തമായെന്ന് സതീശൻ പറഞ്ഞു. സിപിഐയുടെ നാല് മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ എതിർപ്പുയർത്തിയിട്ടും അവരുടെ അഭിപ്രായത്തിന് വില കൽപ്പിച്ചില്ല. പാർട്ടി എന്ന നിലയിൽ സിപിഐക്കും മുന്നണിയിൽ ഒരു വിലയുമില്ല. “സിപിഎമ്മിന് ബിജെപിയാണ് സിപിഐയേക്കാൾ വലുത് എന്ന് ഞാൻ രാവിലെ പറഞ്ഞതാണ്, വൈകുന്നേരം സിപിഐ സംസ്ഥാന സെക്രട്ടറിയും പറഞ്ഞത്,” സതീശൻ പരിഹസിച്ചു.

​‘CPM നയം മാറ്റിയോ? ഗഡ്കരിയുടെ വീട്ടിൽ വച്ചാണോ തീരുമാനം?’

​ദേശീയ വിദ്യാഭ്യാസ നയത്തെ (NEP) അംഗീകരിക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറയുമ്പോൾ, സിപിഎം കേന്ദ്ര നേതൃത്വം അത് അംഗീകരിച്ചിട്ടുണ്ടോ എന്നും സതീശൻ ആരാഞ്ഞു. ബിജെപിയുടെ അതേ നയമാണോ കേരള സർക്കാരിനും പാർട്ടിക്കും ഉള്ളത്? സിപിഎം എന്ന് നയം മാറ്റി? അത് തുറന്നു പറയണം. എം.എ. ബേബിയെ പോലും കേരള സർക്കാർ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

​”എല്ലാവരും ഇരുട്ടിലാണ്. എവിടെയാണ് തീരുമാനം എടുക്കുന്നത്? കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വീട്ടിൽ വച്ചാണോ? നരേന്ദ്ര മോദിയെ കാണുമ്പോഴാണോ? അതോ ‘സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നതാണോ’?” എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു

Loading

TAGGED: Binoy Viswam, CPI, CPM, Kerala Politics, Kerala ruling front, LDF, National Education Policy, NEP, Pinarayi Vijayan, V D Satheesan, കേരള രാഷ്ട്രീയം, ദേശീയ വിദ്യാഭ്യാസ നയം, ബിനോയ് വിശ്വം, വി ഡി സതീശൻ
kerala leader October 24, 2025 October 24, 2025
Share This Article
Facebook Twitter Copy Link Print
Previous Article “കക്കാൻ പഠിക്കുമ്പോൾ നിൽക്കാൻ പഠിക്കണം”: അഴിമതിയുടെ കൊടുങ്കാറ്റിലും പിണറായിക്ക് ഡൽഹി ‘പാലം’! ബി.ജെ.പി-സി.പി.എം ‘ബന്ധം’ സിപിഐയെ ഇരുട്ടിലാക്കി
Next Article പി.എം. ശ്രീ: ‘എന്ത് ഗവൺമെന്റാണിത്? എൽഡിഎഫ് ഇങ്ങനെ ആയിക്കൂടാ’ – ബിനോയ് വിശ്വം രൂക്ഷവിമർശനത്തിൽ

Recent Posts

  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ
  • ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു

You Might Also Like

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala

Kerala Politics News

​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?