Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കൂട്ടുകാരന് സീറ്റ് വേണം! പാര മുഹമ്മദ് റിയാസ്; കളത്തിലിറങ്ങി എം എ ബേബി

കൂട്ടുകാരന് സീറ്റ് വേണം! പാര മുഹമ്മദ് റിയാസ്; കളത്തിലിറങ്ങി എം എ ബേബി

Kerala Leader By Kerala Leader October 23, 2025 1 Min Read
Share
PA Muhammad Riyas, MA Baby and Dr TM Thomas Isaac
PA Muhammad Riyas, MA Baby and Dr TM Thomas Isaac

ആലപ്പുഴ: തോമസ് ഐസക്കിന് അഷ്ടമത്തിൽ ശനിയോ?. 2026 ൽ നിയമസഭയിൽ മൽസരിക്കാൻ സീറ്റ് തേടി നടക്കുകയാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക്. തൻ്റെ തട്ടകമായ ആലപ്പുഴയിലാണ് ഐസക്കിൻ്റെ നോട്ടം.

- Advertisement -
Ad imageAd image

2021 ൽ ഐസക്കിന് സീറ്റ് നിഷേധിച്ച് ആലപ്പുഴയിൽ പി.പി. ചിത്തരജ്ഞനെ പിണറായി ഇറക്കിയതോടെയാണ് ഐസക്കിൻ്റെ കഷ്ടകാലം ആരംഭിച്ചത്. 2016 ൽ ഐസക്ക് 31,032 വോട്ടിന് ജയിച്ച ആലപ്പുഴയിൽ പി.പി ചിത്തരജ്ഞന് ജയിക്കാനായത് 11, 644 വോട്ടിന് മാത്രം. ജയിച്ച ചിത്തരജ്ഞൻ്റെ നിയമസഭയിലെ പ്രകടനം ആവട്ടെ ശരാശരിക്ക് താഴെയും. അത് കൊണ്ട് തന്നെയാണ് ആലപ്പുഴയിൽ ഐസക്ക് കണ്ണ് വയ്ക്കുന്നതും.

ശരാശരിക്ക് താഴെയുള്ള എം എൽ എ ആണെങ്കിലും മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ ചേരിയിലാണ് ചിത്തരജ്ഞൻ. അടുത്ത തവണയും ആലപ്പുഴയിൽ താൻ തന്നെ മൽസരിക്കുമെന്നാണ് ചിത്തരജ്ഞൻ അടുത്ത വൃത്തങ്ങളോട് വെളിപ്പെടുത്തുന്നത്. റിയാസ് കൈവിടില്ല എന്ന ഉറപ്പാണ് ചിത്തരജ്ഞൻ്റെ ആത്മവിശ്വാസം.

- Advertisement -
Ad imageAd image

ചിത്തരജ്ഞൻ്റെ കളികൾ കൃത്യമായി അറിയാവുന്ന ഐസക്ക് എം.എ ബേബിയുടെ സഹായം തേടിയിരിക്കുകയാണ്. ബേബിയുടെ അടുത്ത കൂട്ടുകാരനാണ് ഐസക്ക്. കൂട്ടുകാരനെ സഹായിക്കാൻ ബേബി അടവ് നയവുമായി രംഗത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആലപ്പുഴയിലെ ഐസക്കിൻ്റെ അനുനായികൾ. 2021 ൽ ആലപ്പുഴയിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ രാജ്യസഭ സീറ്റ് ലക്ഷ്യമിട്ട് ഐസക്ക് നീക്കം നടത്തിയെങ്കിലും റിയാസ് അത് വെട്ടിയിരുന്നു.

റിയാസിൻ്റെ പിന്തുണയിൽ എ എ റഹീം ഐസക്ക് മോഹിച്ച രാജ്യസഭ സീറ്റ് തട്ടിയെടുത്തു. 2024 ൽ പത്തനംതിട്ട ലോകസഭ സീറ്റിൽ ഐസക്ക് ഭാഗ്യം പരീക്ഷിച്ചെങ്കിലും അവിടെയും പരാജയപ്പെട്ടു.

പിണറായി വിജയൻ്റെ പിന്തുണയിൽ റിയാസ് പാർട്ടിയിൽ അതിശക്തനാണ്. അതുകൊണ്ട് തന്നെ ചിത്തരജ്ഞനെ വെട്ടി ആലപ്പുഴ സീറ്റ് ഐസക്കിന് കൊടുക്കാൻ ബേബി ഇതുവരെ കളിച്ച കളിയൊന്നും പോരാതെ വരും.

TAGGED: Alappuzha, Assembly Election 2026, CPIM, Dr TM Thomas Isaac, Kerala Election, MA Baby, PA Muhammad Riyas
Kerala Leader October 23, 2025 October 23, 2025
Share This Article
Facebook Twitter Copy Link Print
Previous Article G Sudhakaran VA Arunkumar and H Salam ജി.സുധാകരനെ മെരുക്കാൻ വി.എസിൻ്റെ മകനെ സ്ഥാനാർത്ഥിയാക്കും; സലാമിനെ കായംകുളത്തേക്ക് കടത്തും!
Next Article “കക്കാൻ പഠിക്കുമ്പോൾ നിൽക്കാൻ പഠിക്കണം”: അഴിമതിയുടെ കൊടുങ്കാറ്റിലും പിണറായിക്ക് ഡൽഹി ‘പാലം’! ബി.ജെ.പി-സി.പി.എം ‘ബന്ധം’ സിപിഐയെ ഇരുട്ടിലാക്കി

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

കെഎസ്എഫ്ഇയ്ക്ക് പുതിയ സാരഥി; ഐസിഐസിഐ ബാങ്ക് റീജിയണൽ ഹെഡ് അഭിലാഷ് പി.എൻ മാനേജിംഗ് ഡയറക്ടർ

Kerala Politics News

പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി Pinarayi Vs Satheesan

Kerala Politics News

ആയൂർ പട്ടണത്തെ ഒഴിവാക്കി കൊട്ടാരക്കരയിലേക്ക്; 2 കിലോമീറ്റർ റോഡ് പൂർത്തിയാക്കിയാൽ ‘ബൈപ്പാസ്’ — ഗംഭീര നിർദേശവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ്

Kerala Politics News
Welcome Back!

Sign in to your account

Lost your password?