Tag: UDF

Kerala Politics News 1 Min Read

പിണറായി സർക്കാരിന് വീണ്ടും തിരിച്ചടി! ആന്റണി രാജു പുറത്തേക്ക്, സെഞ്ച്വറി അടിക്കാൻ ഇറങ്ങിയ എൽഡിഎഫ് 97-ലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പിണറായി സർക്കാരിന് കനത്ത പ്രഹരം. വൻ വിവാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എൽ.ഡി.എഫ് എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ അദ്ദേഹത്തിന് നിയമസഭാംഗത്വം നഷ്ടമാകും. ഇതോടെ ഭരണകക്ഷിയായ എൽ.ഡി.എഫിന്റെ അംഗബലം വീണ്ടും കുറയുകയാണ്. ​അടിപതറി എൽ.ഡി.എഫ് 2021-ൽ 99 സീറ്റുകളുടെ കരുത്തുമായാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് സീറ്റ് നില 100 ആക്കുമെന്നും

Kerala Politics News 1 Min Read

​ക്രൈസ്തവ വോട്ടുകൾ യുഡിഎഫിലേക്ക്; സതീശന്റെ ‘സോഷ്യൽ എഞ്ചിനീയറിംഗ്’ ക്ലിക്കായി, കേന്ദ്ര നേതൃത്വത്തിന്റെ കൈയടി!

ന്യൂ ഡൽഹി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിൽ നിന്നും അകന്നുനിന്നിരുന്ന ക്രൈസ്തവ വോട്ട് ബാങ്ക് യുഡിഎഫ് പാളയത്തിലേക്ക് ശക്തമായി തിരിച്ചെത്തിയെന്ന് എഐസിസി വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ നാലര വർഷമായി നടപ്പിലാക്കിയ കൃത്യമായ സോഷ്യൽ എഞ്ചിനീയറിംഗാണ് ഈ രാഷ്ട്രീയ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഇതിന്റെ തെളിവാണെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി നിരീക്ഷിച്ചു. ​ഓർത്തഡോക്സ്, സിറോ മലബാർ

Kerala Politics News 1 Min Read

“മാണിയുടെ കാലം കഴിഞ്ഞാൽ കേരള കോൺഗ്രസ് ഇല്ലാതാകും”-ബാബു പോളിൻ്റെ പ്രവചനം സത്യമാകുന്നു

​കോട്ടയം: "മാണിയുടെ കാലം കഴിഞ്ഞാൽ കേരള കോൺഗ്രസ് ഇല്ലാതാകും" - അന്തരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനും ചിന്തകനുമായിരുന്ന ഡി. ബാബുപോൾ വർഷങ്ങൾക്ക് മുൻപ് ഒരു ലേഖനത്തിൽ കുറിച്ച ഈ വരികൾ കേരള രാഷ്ട്രീയത്തിൽ ഇന്ന് അന്വർത്ഥമാവുകയാണ്. മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ ചാണക്യനായിരുന്ന കെ.എം. മാണിയുടെ വിയോഗത്തിന് ശേഷം കേരള കോൺഗ്രസ് (എം) നേരിടുന്ന കനത്ത തകർച്ചയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ​കോട്ടയത്തെ 'രാജാക്കന്മാർ' ഇന്ന് നിരായുധർ ഒരുകാലത്ത് കോട്ടയം ജില്ലയും മധ്യതിരുവിതാംകൂറും മാണിയുടെയും കേരള

Kerala Politics News 1 Min Read

“നിങ്ങൾ ഐഎഎസുകാരല്ലേ, ഭരണം മാറിയാൽ നിങ്ങൾക്ക് എന്ത് പ്രശ്നം?” തദ്ദേശ ഫലത്തിന് പിന്നാലെ സെക്രട്ടറിയേറ്റിൽ സംഭവിക്കുന്നത്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ ഭരണമാറ്റം ഉറപ്പിച്ച് ഐ എ എസ് - ഐ പി എസ് ഉദ്യോഗസ്ഥർ. യുഡിഎഫ് നേതാക്കളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ.പിണറായിയുടെ വിശ്വസ്തർ എന്ന് അവകാശപ്പെട്ട് നടക്കുന്നവരും യു.ഡി.എഫ് നേതാക്കളെ രഹസ്യമായി അഭിനന്ദിച്ചു. ​വിരമിച്ചവർക്ക് പണികിട്ടും; സർവീസിലുള്ളവർക്ക് ആശങ്ക ന സർക്കാരിന്റെ വിശ്വസ്തരായി അറിയപ്പെടുന്ന കെ.എം എബ്രഹാം, ജയകുമാർ, വി.പി ജോയ്, ലോക്നാഥ് ബെഹ്റ തുടങ്ങിയ

Kerala Politics News 2 Min Read

2026-ലും ബി.ജെ.പി ‘സീറോ’ !നേമത്ത് ആര്യ വന്നാൽ ബി.ജെ.പി രക്ഷപ്പെടും; മോദി – പിണറായി പാലം വഴി ആര്യ എത്തിയില്ലെങ്കിൽ ബി.ജെ.പി വട്ടപൂജ്യം

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കുക എന്നത് എളുപ്പമാകില്ല. ഒരു സീറ്റ് പോലും നേടാതെ വീണ്ടും 'സംപൂജ്യം' എന്ന അവസ്ഥയിലേക്ക് ബി.ജെ.പി എത്തുമോ എന്ന ചർച്ചകൾ സജീവമാവുകയാണ്. 2016-ൽ നേമത്ത് നിന്ന് ഒ. രാജഗോപാൽ വിജയിച്ച ഒരൊറ്റ സംഭവം മാത്രമാണ് ബി.ജെ.പിക്ക് കേരളത്തിൽ എടുത്ത് പറയാനുള്ളത്. എന്നാൽ, 2021-ൽ ഈ ചരിത്രവിജയം ആവർത്തിക്കാൻ അവർക്കായില്ല. ​നേമത്തെ 'ത്രികോണ രഹസ്യം' ​2021-ൽ നേമത്ത് ശക്തമായ ത്രികോണ മത്സരം

Kerala Politics News 1 Min Read

Breaking News ധൂർത്ത് തുടരും! 10 കോടിയുടെ ​സാംസ്കാരിക കോൺഗ്രസ് ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഒടിയൻ ഡയറക്ടർ ശ്രീകുമാർ മേനോന്? ഇത് താൻഡാ പിണറായി സർക്കാർ

കൊച്ചി: സാംസ്കാരിക കോൺഗ്രസ് പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഇന്ന് തീരുമാനിക്കും. എറണാകുളത്ത് നടക്കുന്ന നിർണായക യോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലാണ് അന്തിമ പ്രഖ്യാപനം ഉണ്ടാകുക. 'ഒടിയൻ' സിനിമയുടെ സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ നേതൃത്വം നൽകുന്ന 'പുഷ്' എന്ന ഇവൻ്റ് മാനേജ്‌മെൻ്റ് ഗ്രൂപ്പിന് ചുമതല നൽകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന. ​ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. ലാലിനെ ആദരിച്ചുകൊണ്ട് തിരുവനന്തപുരത്ത് നടന്ന 'ലാൽസലാം' എന്ന

Kerala Politics News 2 Min Read

പിണറായി സർക്കാർ ജനങ്ങൾ വെറുക്കുന്ന സർക്കാർ: തദ്ദേശ ഫലത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ചരിത്രപരമായ ഉജ്ജ്വല വിജയം നേടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 1995 മുതൽ 2025 വരെ നടന്ന ഏഴ് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും മികച്ച വിജയമാണ് ഇത്തവണ യു.ഡി.എഫ് സ്വന്തമാക്കിയത്. ഈ വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു. ​വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും 'ടീം യു.ഡി.എഫിന്' സമർപ്പിച്ച സതീശൻ, എൽ.ഡി.എഫ് സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുണ്ടായ ശക്തമായ

Kerala Politics News 2 Min Read

കൊച്ചിൻ കോർപ്പറേഷൻ വിജയം UDF നേതൃപാടവത്തിന്റെ ഉത്തമ ഉദാഹരണം; വി ഡി സതീശൻ നടപ്പാക്കിയത് കൃഷിയിലെ ‘നൂറു മേനി’ തന്ത്രം!

കൊച്ചി: നിലം ഒരുക്കി വിത്ത് ഇറക്കിയാൽ വിളവെടുക്കുമ്പോൾ നൂറു മേനി കൊയ്യാം. കാർഷിക രംഗത്തെ ഈ സിദ്ധാന്തം യുഡിഎഫ് (UDF) പ്രാവർത്തികമാക്കിയത് കൊച്ചിൻ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലാണ്. തിരഞ്ഞെടുപ്പ് രംഗത്തെ കോൺഗ്രസ് ചാണക്യൻ വി ഡി സതീശനായിരുന്നു അവിടെ ഈ കാർഷിക രംഗത്തെ ഫോർമുല കൃത്യമായി നടപ്പിലാക്കിയത്. ​വാർഡ് തലത്തിലെ വോട്ട് ചേർക്കൽ: 'നിലം ഒരുക്കൽ' തന്ത്രം ​വാർഡ് വിഭജന ശേഷമുള്ള കൊച്ചി തിരഞ്ഞെടുപ്പിൽ 'നിലം ഒരുക്കൽ' എന്നത് വാർഡ് അറിഞ്ഞ്

Kerala Politics News 1 Min Read

പിണറായി സർക്കാർ വീഴരുത്! കൂട്ട പ്രാർത്ഥനയുമായി IAS വൃദ്ധർ: യു ഡി എഫ് വന്നാൽ കസേര കാണില്ലെന്ന് ഉറപ്പിച്ച് എബ്രഹാമും ജയകുമാറും അടക്കമുള്ള ഐ എ എസ് വയോധികർ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലാവധി തീരാൻ വെറും നാല് മാസങ്ങൾ മാത്രം ശേഷിക്കെ, കസേര നഷ്ടപ്പെടുമെന്ന ആശങ്കയിൽ വിരമിച്ചതിന് ശേഷവും സുപ്രധാന പദവികൾ വഹിക്കുന്ന മുതിർന്ന IAS ഉദ്യോഗസ്ഥർ. ഭരണം മാറി യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇവരുടെ കസേരകൾ തെറിക്കുമെന്നത് ഉറപ്പാണ്. നൂറാം വയസ്സിലും കസേര ഉപേക്ഷിക്കില്ല എന്ന് പറയുന്ന രീതിയിൽ സർവീസ് നീട്ടി വാങ്ങിയ ഇവർ മുഖ്യമന്ത്രിയുടെ ആശ്രിത വലയത്തിൽ ഇടം നേടിയവരാണ്. സർക്കാർ സർവീസിലെ ഉയർന്ന പദവികൾ വിരമിച്ച

Kerala Politics News 1 Min Read

തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലകളിൽ പരസ്യ പ്രചാരണം അവസാനിച്ചു; ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്

തിരുവനന്തപുരം:രാഷ്ട്രീയാവേശം അലതല്ലിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. തലസ്ഥാനമടക്കം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളാണ് നാളെ (ഡിസംബർ 9) പോളിംഗ് ബൂത്തിലെത്തുക. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. വോട്ടർമാരുടെ മനസ്സ് കീഴടക്കാനുള്ള അവസാനവട്ട ശ്രമങ്ങളിൽ സ്ഥാനാർഥികളും മുന്നണി നേതാക്കളും വീടുകൾ കയറിയിറങ്ങുകയാണ്. ​ആദ്യ ഘട്ടത്തിൽ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളും