തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഇടത് പക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും കടന്നുപോകുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ചരിത്രത്തിലാദ്യമായി ബി.ജെ.പി പിടിച്ചെടുത്തതോടെ, പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുൻ മേയർ ആര്യ രാജേന്ദ്രന്റെ തലയിൽ കെട്ടിവെച്ച് കൈകഴുകുകയാണ് സി.പി.എം നേതൃത്വം. എ കോർപ്പറേഷനിൽ ആര്യ നേരിട്ട അതേ വിധിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരിക്കുന്നത്. ആര്യ രാജേന്ദ്രനും 'അഹന്ത' എന്ന ആരോപണവും തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ഉയർന്ന…
കോട്ടയം: "തിരഞ്ഞെടുപ്പിന് 24 മണിക്കൂർ മുൻപ് ഒരു സ്പാർക്ക് മതി ഇലക്ഷന്റെ ട്രെൻഡ് മാറാൻ" - എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഈ വാക്കുകൾ രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായ സ്വന്തം പ്രസ്താവനയെ പരോക്ഷമായി ശരിവെക്കുന്നതാണ് സുകുമാരൻ നായരുടെ പുതിയ വെളിപ്പെടുത്തലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വിശ്വാസികളുടെ പ്രതിഷേധവും തിരിച്ചടിച്ച പ്രസ്താവനയും 2021 ഏപ്രിൽ 6-ന് വോട്ട്…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം മൂന്ന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. വർഷങ്ങളായി ഇടഞ്ഞുനിന്നിരുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു. വെള്ളാപ്പള്ളിയുടെ പിന്തുണ പിണറായിക്കാണ്. ഫലത്തിൽ സുകുമാരൻ നായരുടെ പിന്തുണയും പിണറായിക്ക് എന്ന് വ്യക്തം. മാറുന്ന നിലപാടുകൾ; 2021-ൽ നിന്ന് 2026-ലേക്ക് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തിയ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ കരുനീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും സംഘവും ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജോസ് കെ. മാണിയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സർക്കാർ രംഗത്തെത്തിയത്. മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ കെ.എം. മാണിയുടെ സ്മാരകത്തിനായി തിരുവനന്തപുരം വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. "ജോസ്…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് സി.പി.എം മുൻ എം.എൽ.എയും ജനകീയ നേതാവുമായ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് ലോക് ഭവനിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച രാപ്പകൽ സമരപ്പന്തലിലെത്തിയാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അത്യന്തം രഹസ്യമായ നീക്കത്തിനൊടുവിലാണ് ഐഷാ പോറ്റിയുടെ ഈ രാഷ്ട്രീയ മാറ്റം എന്നത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സതീശൻ്റെ 'മാസ്റ്റർ സ്ട്രോക്ക്' ഏതാനും മുതിർന്ന നേതാക്കൾക്ക് മാത്രം അറിവുണ്ടായിരുന്ന ഈ…
കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഇടത് മുന്നണിക്ക് ഉറച്ച വേരോട്ടമുണ്ടായിരുന്ന മണ്ഡലമായിരുന്നു എറണാകുളം ജില്ലയിലെ പറവൂർ. എന്നാൽ ഇന്ന് പറവൂർ എന്ന പേരിനൊപ്പം ചേർത്തുവായിക്കപ്പെടുന്ന ഒരേയൊരു പേര് വി.ഡി സതീശൻ എന്നതാണ്. വെറുമൊരു എം.എൽ.എ എന്നതിലുപരി, മണ്ഡലത്തിലെ ഓരോ വോട്ടറുടെയും വിശ്വസ്തനായി സതീശൻ മാറിയത് കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയുമാണ്. തുടക്കം 1996-ൽ; വിയർത്തത് ഇടത് മുന്നണി 1996-ൽ സംസ്ഥാനമാകെ ഇടത് തരംഗം ആഞ്ഞടിച്ചപ്പോൾ, പറവൂരിലെ സിറ്റിംഗ് എം.എൽ.എ ആയിരുന്ന…
പുതുക്കാട്: പുതുക്കാട് ഗ്രാമപഞ്ചായത്തിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം. ആരോഗ്യ-വിദ്യാഭ്യാസ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ലിനി ബിജു വിജയിച്ചു. എന്നാൽ, എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത് പഞ്ചായത്തിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. വനിതാ സംവരണ വിഭാഗത്തിൽ നടന്ന മത്സരത്തിൽ യുഡിഎഫിലെ ലിനി ബിജു 9 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഐ നേതാവ് സുനന്ദ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പിണറായി സർക്കാരിന് കനത്ത പ്രഹരം. വൻ വിവാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എൽ.ഡി.എഫ് എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ അദ്ദേഹത്തിന് നിയമസഭാംഗത്വം നഷ്ടമാകും. ഇതോടെ ഭരണകക്ഷിയായ എൽ.ഡി.എഫിന്റെ അംഗബലം വീണ്ടും കുറയുകയാണ്. അടിപതറി എൽ.ഡി.എഫ് 2021-ൽ 99 സീറ്റുകളുടെ കരുത്തുമായാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് സീറ്റ് നില 100 ആക്കുമെന്നും…
ന്യൂ ഡൽഹി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിൽ നിന്നും അകന്നുനിന്നിരുന്ന ക്രൈസ്തവ വോട്ട് ബാങ്ക് യുഡിഎഫ് പാളയത്തിലേക്ക് ശക്തമായി തിരിച്ചെത്തിയെന്ന് എഐസിസി വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ നാലര വർഷമായി നടപ്പിലാക്കിയ കൃത്യമായ സോഷ്യൽ എഞ്ചിനീയറിംഗാണ് ഈ രാഷ്ട്രീയ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഇതിന്റെ തെളിവാണെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി നിരീക്ഷിച്ചു. ഓർത്തഡോക്സ്, സിറോ മലബാർ…
കോട്ടയം: "മാണിയുടെ കാലം കഴിഞ്ഞാൽ കേരള കോൺഗ്രസ് ഇല്ലാതാകും" - അന്തരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനും ചിന്തകനുമായിരുന്ന ഡി. ബാബുപോൾ വർഷങ്ങൾക്ക് മുൻപ് ഒരു ലേഖനത്തിൽ കുറിച്ച ഈ വരികൾ കേരള രാഷ്ട്രീയത്തിൽ ഇന്ന് അന്വർത്ഥമാവുകയാണ്. മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ ചാണക്യനായിരുന്ന കെ.എം. മാണിയുടെ വിയോഗത്തിന് ശേഷം കേരള കോൺഗ്രസ് (എം) നേരിടുന്ന കനത്ത തകർച്ചയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോട്ടയത്തെ 'രാജാക്കന്മാർ' ഇന്ന് നിരായുധർ ഒരുകാലത്ത് കോട്ടയം ജില്ലയും മധ്യതിരുവിതാംകൂറും മാണിയുടെയും കേരള…
Sign in to your account