തിരുവനന്തപുരം: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് മുൻ ചീഫ് സെക്രട്ടറിമാരായ കെ. ജയകുമാറും കെ.എം. എബ്രഹാമും. എന്നാൽ അത് സേവനത്തിലല്ല, മറിച്ച് നിയമങ്ങളെ കാറ്റിൽ പറത്തി സ്വന്തക്കാരെ തിരുകിക്കയറ്റുന്ന ‘തരികിട’ പരിപാടികളിലാണെന്ന് മാത്രം. ശബരിമല സന്നിധാനത്ത് ദേവസ്വം ബോർഡ് പ്രസിഡന്റായി ഇരുന്ന് ഐ.എം.ജിയിലെ അനധികൃത സ്ഥിരപ്പെടുത്തലുകൾക്ക് ചുക്കാൻ പിടിക്കുന്ന ജയകുമാറിന്റെയും അതിന് ഭരണസിരാകേന്ദ്രത്തിൽ കുടപിടിക്കുന്ന എബ്രഹാമിന്റെയും നടപടി വലിയ വിവാദമാകുന്നു. യോഗ്യതയില്ലാത്തവർക്ക് സ്ഥിരനിയമനം; എതിർപ്പുകൾ തള്ളി നീക്കം ഐ.എം.ജി…
വയനാട്: കേരള രാഷ്ട്രീയത്തിൽ രണ്ട് വ്യത്യസ്ത ശൈലികൾ നേർക്കുനേർ വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ യാത്രകളിൽ 'പൗരപ്രമുഖരെ' കണ്ട് ചർച്ച നടത്തുമ്പോൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജനകീയ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാഴ്ചയാണ് കണ്ടത്. ജനക്കൂട്ടത്തെ സാക്ഷിയാക്കി സതീശന്റെ 'പുതുയുഗ യാത്ര' വൻ വിജയമായി മാറുന്നത് ഈ പശ്ചാത്തലത്തിൽ ആണ്. ശൈലികളിലെ വ്യത്യാസം: പിണറായി vs സതീശൻ അധികാരത്തിന്റെ ഗരിമയിൽ പൗരപ്രമുഖരുമായി അടച്ചിട്ട മുറിയിൽ സംവദിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിയിൽ…
കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ പുതിയൊരു വിപ്ലവത്തിന് കാഹളം മുഴങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഒരു ജനക്കൂട്ട പ്രവാഹമായി മാറുകയാണ്. പിണറായി വിജയൻ്റെ അഹന്തയ്ക്കും മരുമകൻ മുഹമ്മദ് റിയാസിൻ്റെ അണിയറ ഭരണത്തിനുമെതിരെ ജനങ്ങൾ നൽകുന്ന ശക്തമായ താക്കീതായി ഈ യാത്ര മാറിയിരിക്കുന്നു. ഭരണസിരാകേന്ദ്രത്തിൽ 'ബോബി'മാരുടെ വാഴ്ച; രക്ഷകനായി സതീശൻ! മോഹൻലാൽ ചിത്രം 'ലൂസിഫറിൽ' വിവേക് ഒബ്‌റോയിയുടെ കഥാപാത്രം ഭരണത്തിൽ പിടിമുറുക്കിയതുപോലെ,…
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ നിൽക്കെ, ഭരണവിരുദ്ധ വികാരം മറികടക്കാൻ വ്യാജ വാർത്താ നിർമ്മാണവുമായി എൽ.ഡി.എഫ് അനുകൂല സംഘം സജീവം. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം മുന്നിൽ കാണുന്ന ഇടതുമുന്നണിയെ വെള്ളപൂശാൻ ഗുജറാത്തിലെ ഒരു ഏജൻസിയുടെ പേരിൽ ചമച്ച വ്യാജ സർവെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിരക്കഥ തയ്യാറാക്കുന്നത് മന്ത്രിമന്ദിരങ്ങളിൽ ഇംഗ്ലീഷ് മാധ്യമത്തിൽ വ്യാജ വാർത്തകൾ പടച്ചുവിടുന്നതിൽ വിരുതനായ ഒരു ലേഖകനാണ് ഈ 'സർവെ'ക്ക് പിന്നിലെന്നാണ് സൂചന.…
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ട് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തൽ. ഭക്ഷണത്തിൽ നെയ്മീൻ ഇല്ലാത്തതിന്റെ പേരിൽ പിണറായി വിജയൻ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോയെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. നെയ്മീൻ വിവാദം: സി. ദിവാകരൻ പറഞ്ഞത് മുൻപ് നടന്ന ഒരു രാഷ്ട്രീയ ജാഥയ്ക്കിടെയുണ്ടായ സംഭവമാണ് സി. ദിവാകരൻ വെളിപ്പെടുത്തിയത്. അന്തരിച്ച സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദിന്റെ വീട്ടിലായിരുന്നു അന്ന്…
ആലപ്പുഴ: സംസ്ഥാന ഭരണത്തുടർച്ചയെക്കുറിച്ച് ഇതുവരെ ഉറച്ച നിലപാടുകൾ സ്വീകരിച്ചിരുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്റെ പ്രവചനങ്ങളിൽ മാറ്റം വരുത്തുന്നു. പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകുമെന്ന് മുൻപ് ഉറപ്പിച്ചു പറഞ്ഞിരുന്ന അദ്ദേഹം, ഇപ്പോൾ അതിനെ കേവലം ഒരു "സാധ്യത" മാത്രമായി ചുരുക്കിയിരിക്കുകയാണ്. ഒരു കാലാവസ്ഥാ നിരീക്ഷകന്റെ ജാഗ്രതയോടെ വെള്ളാപ്പള്ളി തന്റെ വാക്കുകൾ മാറ്റുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മാറുന്ന രാഷ്ട്രീയ കാറ്റ് കഴിഞ്ഞ കുറച്ചു കാലങ്ങളായി…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയന്റെ ആധിപത്യം അവസാനിക്കുന്നു എന്ന സൂചനകൾ ശക്തമാകുന്നതിനിടെ, ഇടതുകോട്ടകളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അണിയറ നീക്കങ്ങൾ. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മങ്ങുന്ന പശ്ചാത്തലത്തിൽ തന്റെ രാഷ്ട്രീയ ഭാവിക്കായി വൻ പി.ആർ. (Public Relations) സംഘത്തെ ശൈലജ രംഗത്തിറക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനമാണ് ശൈലജ ലക്ഷ്യമിടുന്നത് എന്നാണ് സൂചന. പഴയ ടീം വീണ്ടും സജീവം ആരോഗ്യമന്ത്രിയായിരുന്ന കാലയളവിൽ ശൈലജയുടെ പ്രതിച്ഛായ നിർമ്മാണത്തിന്…
തിരുവനന്തപുരം: പാർട്ടിയെയും ഭരണത്തലവനെയും അങ്ങേയറ്റം അപമാനിക്കുന്ന രീതിയിൽ പെരുമാറിയ പ്രവർത്തകർക്കെതിരെ വാളെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വികസന മുന്നേറ്റ യാത്രയുടെ ഉദ്ഘാടന വേദിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങളാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രവർത്തകർ കൂട്ടത്തോടെ സദസ്സ് വിട്ടതോടെ എം.വി ഗോവിന്ദൻ പ്രസംഗം വെട്ടിച്ചുരുക്കി. മുഖ്യമന്ത്രിയെയും അവഗണിച്ചു; ഒഴിഞ്ഞ കസേരകൾ സാക്ഷി യാത്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമ്പോൾ തന്നെ സദസ്സിൽ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കോടികൾ പൊടിച്ച് പുതിയ ആഘോഷത്തിന് സർക്കാർ പച്ചക്കൊടി. 2031-ൽ കേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി നടത്തുന്ന 'വിഷൻ 2031 - ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി' എന്ന പരിപാടിക്കായി 3.30 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ജനുവരി 30-ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് (G.O.(Rt)No.46/2026/P&EA) ഈ വമ്പൻ…
കാസർകോട്: പത്ത് വർഷത്തെ പിണറായി സർക്കാരിൻ്റെ ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' ഇന്ന് കാസർകോട് നിന്ന് പ്രയാണം ആരംഭിക്കുന്നു. യാത്രയെ തകർക്കാനും നേതാക്കളെ വ്യക്തിഹത്യ ചെയ്യാനും സി.പി.എം പ്രത്യേക സൈബർ സേനയെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. നികേഷ് കുമാറിൻ്റെ നേതൃത്വത്തിൽ രഹസ്യ നിരീക്ഷണം സി.പി.എം സൈബർ വിഭാഗം തലവൻ എം.വി. നികേഷ് കുമാറിൻ്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് സൈബർ പട സതീശൻ്റെ…
Sign in to your account