Tag: Pinarayi Vijayan

Kerala Politics News 2 Min Read

​’ജീവനക്കാരുടെ ഡി എ ഭിക്ഷയല്ല’; പിണറായി സർക്കാർ മാതൃകാ മോഷ്ടാവായി മാറിയെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത (ഡി എ) സംബന്ധിച്ച് ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ഡി എ എന്നത് സർക്കാർ നൽകുന്ന ഔദാര്യമല്ലെന്നും അത് ജീവനക്കാരുടെ അവകാശമാണെന്നും കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു. ഡി എ ഔദാര്യമെന്ന് സമ്മതിക്കാൻ ജീവനക്കാർ സർക്കാരിന്റെ അടിയാളന്മാരല്ല. ഈ നീക്കത്തിലൂടെ പിണറായി സർക്കാർ ഒരു 'സ്വയംപ്രഖ്യാപിത തൊഴിലാളി വിരുദ്ധ സർക്കാർ' ആയി മാറിയിരിക്കുകയാണെന്നും

Kerala Politics News 1 Min Read

സി.പി.എമ്മിന് തിരിച്ചടി; മത്സരത്തിനില്ലെന്ന് നടി ഭാവന; ‘അതിശയിപ്പിക്കാൻ’ ഒരുങ്ങിയ പാർട്ടിക്ക് നിരാശ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ജനപ്രിയ മുഖങ്ങളെ അണിനിരത്താനുള്ള സി.പി.എം നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. പ്രമുഖ ചലച്ചിത്ര താരം ഭാവന സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. രാഷ്ട്രീയത്തിനതീതമായി വലിയ ജനപിന്തുണയുള്ള ഭാവനയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സംസ്ഥാനമൊട്ടാകെ അനുകൂല തരംഗമുണ്ടാക്കാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളാണ് ഇതോടെ പാളിയത്. മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഐഷാ പോറ്റിയുടെ കൂടുമാറ്റത്തെ 'വിസ്മയം' എന്നാണ്

Kerala Politics News 2 Min Read

അവസാന സഭ സമ്മേളനം പ്രഹസനമോ? മുഖ്യമന്ത്രി, സ്വപ്ന, ശിവശങ്കർ, വിദേശ യാത്ര ചോദ്യങ്ങൾക്ക് 5 വർഷമായിട്ടും മറുപടി ഇല്ല ! 207 ചോദ്യങ്ങൾ, പിണറായി മറുപടി നൽകിയത് 33 എണ്ണത്തിൽ മാത്രം

തിരുവനന്തപുരം: നിയമസഭയിൽ ജനപ്രതിനിധികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്നിരിക്കെ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ സുപ്രധാന ചോദ്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ ഫയലുകളിൽ ഉറങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനങ്ങൾ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എന്നിവരുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് 2021 ജനുവരി മുതൽ മറുപടി ലഭിക്കാത്തത്. ​ചോദ്യങ്ങൾ 207, മറുപടി വെറും 33 എണ്ണത്തിന് മാത്രം

Kerala Politics News 2 Min Read

​ജോസ് മോനേ, ഞങ്ങളെ വിട്ടുപോകരുത്! കെ.എം. മാണി സ്മാരകത്തിന് വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിച്ച് പിണറായി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ കരുനീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും സംഘവും ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജോസ് കെ. മാണിയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സർക്കാർ രംഗത്തെത്തിയത്. മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ കെ.എം. മാണിയുടെ സ്മാരകത്തിനായി തിരുവനന്തപുരം വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​"ജോസ്

Kerala Politics News 1 Min Read

​ഐഷാ പോറ്റി ‘പുലി’യല്ല, ‘പുപ്പുലി’; കൊട്ടാരക്കരയിൽ ചുവപ്പ് മായും, കൈപ്പത്തി വിരിയും; സി.പി.എം കേന്ദ്രങ്ങളിൽ നടുക്കം!

​കൊട്ടാരക്കര: കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനാണ് കൊട്ടാരക്കര സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിൻ്റെ കരുത്തുറ്റ വനിതാ നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിൽ എത്തിയത് ഇടതുകോട്ടകളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വെറുമൊരു രാഷ്ട്രീയ മാറ്റത്തിനപ്പുറം, കൊട്ടാരക്കരയുടെ ജനപ്രിയ നേതാവ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനിറങ്ങുന്നത് മണ്ഡലം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്. ​ജനകീയതയുടെ കരുത്ത്; പിണറായിയെക്കാൾ ഭൂരിപക്ഷം ​ഐഷാ പോറ്റി എന്ന പേര്

Kerala Politics News 2 Min Read

​കൊട്ടാരക്കരയുടെ ‘ജനകീയ റാണി’ ഇനി കൈപ്പത്തിക്കൊപ്പം; ഐഷാ പോറ്റി കോൺഗ്രസിൽ; സതീശൻ്റെ മാസ്റ്റർ സ്ട്രോക്കിൽ പരാജയഭീതിയിൽ ബാലഗോപാൽ!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് സി.പി.എം മുൻ എം.എൽ.എയും ജനകീയ നേതാവുമായ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് ലോക് ഭവനിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച രാപ്പകൽ സമരപ്പന്തലിലെത്തിയാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അത്യന്തം രഹസ്യമായ നീക്കത്തിനൊടുവിലാണ് ഐഷാ പോറ്റിയുടെ ഈ രാഷ്ട്രീയ മാറ്റം എന്നത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ​സതീശൻ്റെ 'മാസ്റ്റർ സ്ട്രോക്ക്' ​ഏതാനും മുതിർന്ന നേതാക്കൾക്ക് മാത്രം അറിവുണ്ടായിരുന്ന ഈ

Kerala Politics News 1 Min Read

​17 ലക്ഷം ഫോളോവേഴ്സ്; ലൈവിൽ എത്തിയത് വെറും 150 പേർ!പിണറായിയെ കൈവിട്ട് സൈബർ ലോകം; ഫേസ്ബുക്ക് ലൈവിൽ ആളില്ലാതെ മുഖ്യമന്ത്രിയുടെ സമരം

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പോരാട്ടങ്ങളിൽ ഒരു കാലത്ത് സൈബർ ഇടങ്ങളെ അടക്കിവാണിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം അണികളിൽ നിന്നുള്ള പിന്തുണ നഷ്ടമാകുന്നതായി സൂചന. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ ഉണ്ടായ ദയനീയമായ കാഴ്ചക്കാരുടെ കുറവാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. ​17 ലക്ഷം ഫോളോവേഴ്സ്; ലൈവിൽ എത്തിയത് വെറും 150 പേർ ​കേരളത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ള

Kerala Politics News 1 Min Read

ശമ്പളം 80,000, സർക്കാർ കാറും; ജോലി ഫേസ്ബുക്ക് പോസ്റ്റ്! ഇന്നലെ മാത്രം 9 FB പോസ്റ്റുകൾ, സരിൻ ആറാടുകയാണ്!

വടകര: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സൈബർ ആക്രമണവുമായി പി. സരിൻ. ഇന്നലെ മാത്രം ഒൻപത് ഫേസ്ബുക്ക് പോസ്റ്റുകളാണ് സരിൻ പങ്കുവെച്ചത്. പാലക്കാട് തോൽവിയിൽ നിന്ന് സരിൻ മുക്തനായിട്ടില്ലെന്നാണ് രാഷ്ട്രിയ കേന്ദ്രങ്ങളിലെ സംസാര വിഷയം. ​കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ സരിൻ, പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, കോൺഗ്രസ് വിട്ടു വരുന്നവർക്ക് സർക്കാർ പദവികൾ നൽകുന്ന പതിവ് ശൈലി പിണറായി സർക്കാർ

News Politics 1 Min Read

തമിഴ്നാട്ടിൽ പങ്കാളിത്ത പെൻഷൻ ചരിത്രമായി; സ്റ്റാലിന്റെ ‘അഷ്വേർഡ് പെൻഷൻ’ പദ്ധതിക്ക് ഔദ്യോഗിക ഉത്തരവായി

ചെന്നൈ: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർ ഏറെ കാലമായി ഉന്നയിക്കുന്ന ആവശ്യമായ പങ്കാളിത്ത പെൻഷൻ (CPS) പിൻവലിക്കലിന് പകരമായി 'തമിഴ്നാട് അഷ്വേർഡ് പെൻഷൻ സ്കീം' (TAPS) നടപ്പിലാക്കിക്കൊണ്ട് ധനകാര്യ വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി (G.O.Ms.No.07). ​2003 ഏപ്രിൽ മുതൽ നടപ്പിലാക്കിയിരുന്ന കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമിന് പകരം, ജീവനക്കാർക്ക് വിരമിക്കൽ കാലത്ത് നിശ്ചിത തുക പെൻഷൻ ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ പദ്ധതി വിഭാവനം

Kerala Politics News 2 Min Read

മുഖ്യമന്ത്രിയുടെ 12 കനഗോലുമാരെ സ്ഥിരപ്പെടുത്തും! സെക്രട്ടറിയേറ്റിൽ നടക്കുന്നത് മിന്നൽ നീക്കങ്ങൾ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിലെ 12 അംഗങ്ങളെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് സൂചന. ഐടി വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായിട്ടാകും ഇവരുടെ നിയമനം ക്രമീകരിക്കുക. ഒന്നാം വാർഷികത്തിൽ തുടങ്ങിയ 'മുഖം മിനുക്കൽ' ​മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനായി 2022 മെയ് 6-നാണ് 12 അംഗ സോഷ്യൽ മീഡിയ സംഘത്തെ