തിരുവനന്തപുരം: കെ. മുരളീധരൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉഷാറായതോടെ ഭരണ കക്ഷിയായ എൽ ഡി എഫും മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും ആകാംഷയോടെയാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നത്. പ്രചാരണത്തിൽ മുന്നിൽ നിന്ന് നയിക്കുന്ന മുരളീധരൻ ഒരു 'വോട്ട് കടം വീട്ടൽ' സംഭവം തുറന്നുപറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കെ.എസ്. ശബരിനാഥനോടുള്ള തന്റെ 'കടം' വീട്ടാനാണ് മുരളീധരൻ്റെ തീരുമാനം. 2016-ൽ വട്ടിയൂർക്കാവിൽ കെ. മുരളീധരൻ മത്സരിച്ചപ്പോൾ, അന്നത്തെ വോട്ടർ ആയിരുന്ന കെ.എസ്. ശബരിനാഥ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ വാർഡായ ഗൗരീശപട്ടത്ത് ഇത്തവണ ശ്രദ്ധേയമായ മത്സരം. കുന്നുകുഴി മണ്ഡലം കോൺഗ്രസ് പ്രസിഡന്റും സിറ്റിയിലെ ഏക വനിതാ മണ്ഡലം പ്രസിഡന്റുമായ സുമ വർഗീസിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയോഗിച്ചിരിക്കുന്നത്. മഹിളാ കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുള്ള സുമ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ വീടുകൾ കയറിയുള്ള പ്രചാരണത്തിന് തുടക്കമിട്ടു. ഗൗരീശപട്ടത്തിന്റെ മുക്കിലും മൂലയിലും ഇപ്പോൾ സുമയുടെ പോസ്റ്ററുകളും കോൺഗ്രസിന്റെ…
തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ വൻ വോട്ട് തട്ടിപ്പിനെക്കുറിച്ച് പുറത്തുവിട്ട നിർണ്ണായക വാർത്തകൾ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും വൻ ചർച്ചാവിഷയം ആയപ്പോൾ, കേരളത്തിലെ സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി വാർത്ത മുക്കിയത് വിവാദമാകുന്നു. മറ്റ് പ്രമുഖ പത്രങ്ങളെല്ലാം രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം ഒന്നാം പേജിൽ പ്രാധാന്യത്തോടെ നൽകിയപ്പോൾ, ദേശാഭിമാനി അത് ഏഴാം പേജിൽ മൂന്ന് കോളത്തിൽ ഒതുക്കിയത് "പിണറായിയുടെ ബി.ജെ.പി ഭക്തി" കാരണമാണെന്നാണ് വിമർശനം.…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ബഹുദൂരം മുന്നിലെത്തിയതോടെ, എതിർപാളയങ്ങളായ സി.പി.എമ്മും ബി.ജെ.പി.യും കടുത്ത സമ്മർദ്ദത്തിൽ. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ രണ്ട് പട്ടികകൾ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുപാർട്ടികൾക്കും കടുത്ത ചേരിപ്പോര് കാരണം പൂർണ്ണമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. മുൻ എം.എൽ.എ. കെ.എസ്. ശബരീനാഥൻ കവടിയാർ വാർഡിൽ മത്സരിക്കുന്നതിനെക്കുറിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയിയുടെ പ്രതികരണമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. ശബരീനാഥൻ്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് ഗുണം…
കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാൽ വില വർദ്ധിപ്പിക്കുമെന്ന മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഉടൻ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രസ്താവന തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് മുഖ്യമന്ത്രി മന്ത്രിയെ ശാസിച്ചത്. മിൽമ പാലിന്റെ വില തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വർദ്ധിപ്പിക്കുമെന്നാണ് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയത്. 😡 മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണം തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വില വർദ്ധനവ് സംബന്ധിച്ച മന്ത്രിയുടെ…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണ മോഷണം തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു പ്രധാന പ്രചാരണ വിഷയമാക്കി ഉയർത്തിയിരിക്കുന്നു. തലസ്ഥാന നഗരിയിൽ ഇത് സംബന്ധിച്ച പോസ്റ്ററുകൾ സജീവമാവുകയാണ്. "ശബരിമലയിലെ സ്വർണ്ണം കട്ടവരെ ഇനി തലസ്ഥാനത്തിന് വേണ്ട. ഇനി അനന്തപുരി ശബരിനാഥനും സംഘവും ഭരിക്കട്ടെ" എന്ന പോസ്റ്റർ സോഷ്യൽ മീഡിയയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും നിറഞ്ഞു. ഈ വിഷയത്തിൽ പ്രതിക്കൂട്ടിലാണ് സി പി എം . ഭഗവാൻ്റെ മുതല് മോഷ്ടിച്ച സംഭവത്തിൽ ജനങ്ങൾക്കിടയിൽ…
തിരുവനന്തപുരം: സി.പി.എം. നേതാവ് ഇ.പി. ജയരാജൻ ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ ബി.ജെ.പി. ദേശീയ നേതൃത്വം ഇതിന് താൽപര്യപ്പെട്ടില്ലെന്നും ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തി. ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഈ നിർണ്ണായക കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി. പ്രവേശനം ചർച്ച ചെയ്യുന്നതിനായി ഇ.പി. ജയരാജൻ ബി.ജെ.പി. നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. സി.പി.എം വിട്ട് വരാൻ ജയരാജൻ തയ്യാറായെങ്കിലും ദേശീയ നേതൃത്വം അദ്ദേഹത്തെ പാർട്ടിയിൽ എടുക്കേണ്ട എന്ന നിലപാടാണ്…
തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ മൂലധന ചെലവുകൾ 'നാമമാത്രം' ആണെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. ഏബ്രഹാം. പ്രൈമറി, സെക്കണ്ടറി, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാഭ്യാസം, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, കായിക മേഖല എന്നിവയുൾപ്പെടെ ആറ് സുപ്രധാന മേഖലകളിലായി സംസ്ഥാനം ഒരു വർഷം ക്യാപിറ്റൽ ബജറ്റിൽ ചെലവഴിക്കുന്നത് ഏകദേശം 646 മുതൽ 650 കോടി രൂപ മാത്രമാണെന്നാണ് ഇന്ത്യൻ എക്സ്പ്രസിന്റെ 'ഡയലോഗ്' പരിപാടിയിൽ അദ്ദേഹം…
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനകളെ വിമർശിച്ച് സംവിധായകൻ വിനയൻ രംഗത്ത്. മന്ത്രിയുടെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് വിനയൻ തൻ്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചാവിഷയം. "ബഹു: മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത 5 സംസ്ഥാന സിനിമാ അവാർഡുകൾക്കും കൈയ്യടിയേടു കൈയ്യടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു... ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ?" എന്ന ചോദ്യത്തോടെയാണ്…
Sign in to your account