തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലും നിയമപഠനത്തിന്റെ ഭാഗമായ ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ (AIBE) പരീക്ഷ എഴുതി കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ. ഭവനസന്ദർശനങ്ങൾക്ക് ശേഷം തിരുവനന്തപുരത്തെ ചന്തവിളയിലുള്ള സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലെത്തിയാണ് അദ്ദേഹം പരീക്ഷ പൂർത്തിയാക്കിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ അനുഭവം പങ്കുവെച്ചത്. "ഇന്നലെ രാവിലെ മുതൽ ഭവനസന്ദർശനങ്ങളായിരുന്നു. അതുകഴിഞ്ഞു നേരെ പറന്നെത്തിയത് ചന്തവിളയിലുള്ള സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലേക്ക്- ബാർ കൗൺസിൽ…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം നാല് മാസങ്ങൾ മാത്രം ശേഷിക്കെ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാര്യമായ തിരിച്ചടി നേരിടുകയാണെങ്കിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിഷേധിച്ച ക്ഷാമബത്ത (ഡി.എ) കുടിശിക നൽകുന്നതിൽ സർക്കാർ പുനർവിചിന്തനം നടത്തും. സർക്കാരിന്റെ ഈ നിർണായക നീക്കം ഏകദേശം 12 ലക്ഷത്തോളം വരുന്ന ജീവനക്കാരെയും പെൻഷൻകാരെയും ഉടൻ തന്നെ 'ലക്ഷപ്രഭുക്കൾ' ആക്കിയേക്കും. തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ആശ്രയിച്ച്, ക്ഷാമബത്ത കുടിശിക അനുവദിക്കുന്ന കാര്യത്തിൽ ധനവകുപ്പ് അനുകൂലമായ നിലപാടെടുക്കുമെന്നാണ്…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ 'തള്ളൽ' മത്സരത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയനെയും എ ആൻ്റോ അഗസ്റ്റിനെയും കടത്തിവെട്ടി, 2036-ലെ ഒളിമ്പിക്സ് ഗെയിംസിൻ്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്ന അദ്ദേഹത്തിൻ്റെ 'പ്രഖ്യാപനം' സംസ്ഥാനത്തെ രാഷ്ട്രീയ-കായിക ലോകത്ത് വലിയ ചർച്ചാവിഷയമായി. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിട്ടാണ് രാജീവ് ചന്ദ്രശേഖർ ഈ ആശയം അവതരിപ്പിച്ചത്. സംസ്ഥാനത്തെ പ്രാദേശിക തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കാവുന്നതിലും…
തിരുവനന്തപുരം: കേരളത്തിൽ സൈബർ രംഗത്ത് നിർണായകമായ മാറ്റങ്ങൾക്ക് തുടക്കമിട്ട് കോൺഗ്രസ്. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ (സോഷ്യൽ മീഡിയ സെൽ) തലവനായി എറണാകുളം എം.പി. ഹൈബി ഈഡനെ നിയമിച്ചു. നിലവിലെ തലവനായിരുന്ന വി.ടി. ബൽറാമിനെ മാറ്റിയാണ് ദേശീയ നേതൃത്വം ഈ നിർണായക ചുമതല ഹൈബി ഈഡന് കൈമാറിയത്. സൈബർ രംഗത്ത് എതിരാളികളുടെ 'തേരോട്ടം' ശക്തമായ സാഹചര്യത്തിൽ, കോൺഗ്രസിന്റെ ഡിജിറ്റൽ പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. നേരത്തെ, സി.പി.എമ്മിലേക്ക്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ കേരളത്തിൽ രാഷ്ട്രീയ പോരാട്ടം അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക്. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ശബരിമല സ്വർണക്കൊള്ളക്കേസ് യു.ഡി.എഫ് ഒരു പ്രധാന തിരഞ്ഞെടുപ്പ് ചർച്ചാവിഷയമാക്കിയതോടെ, പ്രചാരണരംഗത്ത് യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കി. കേസിൽ രണ്ട് മുതിർന്ന സി.പി.എം നേതാക്കളായ വാസുവും പത്മകുമാറും നിലവിൽ ജയിലിലാണ്. ദേവസ്വം മന്ത്രി വി.എൻ. വാസവനും, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഈ കേസിൽ ജയിലിൽ പോകേണ്ടി വരുമെന്ന ആശങ്ക സി.പി.എമ്മിനെ അലട്ടുന്നുണ്ട്.…
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രാഹുലിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കേണ്ടതില്ലെന്ന് താൻ മുൻപേ പറഞ്ഞിട്ടുള്ളതാണെന്നും, "ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും, അല്ലാത്തത് അസ്തമിക്കുമെന്നും" അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്‌പെൻഷൻ നടപടി നേരിടുന്ന ഒരാളുടെ വ്യക്തിപരമായ നടപടികൾക്ക് പാർട്ടിക്ക് ഉത്തരവാദിത്തമില്ല. രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്…
കോഴിക്കോട്: മുൻ നിയമസഭാംഗം കാനത്തിൽ ജമീല അന്തരിച്ചു. മലബാറിൽ നിന്ന് കേരള നിയമസഭയിലെത്തിയ രണ്ടാമത്തെ മുസ്ലീം വനിത എന്ന ചരിത്രപരമായ പ്രാധാന്യത്തോടെയാണ് കാനത്തിൽ ജമീലയുടെ വിയോഗം. ജനപ്രതിനിധിയെന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച അവർ, രാഷ്ട്രീയ രംഗത്തെ വനിതാ പ്രാതിനിധ്യത്തിന് ഊർജ്ജം പകർന്നു. മലബാർ മേഖലയിൽ നിന്ന് നിയമസഭയിലെത്തിയ പ്രഥമ വനിതാ മുസ്ലീം എംഎൽഎ കെ.എസ്. സലീഖയാണ്. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം മണ്ഡലത്തെയാണ് അവർ നിയമസഭയിൽ പ്രതിനിധീകരിച്ചത്. കാനത്തിൽ ജമീലയെ…
തിരുവനന്തപുരം: കേരള ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി 'ലോക്ഭവൻ' എന്നറിയപ്പെടും. ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്ന 'രാജ്ഭവൻ' എന്ന പേര് ഒഴിവാക്കി സ്ഥാപനങ്ങളെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുക എന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന മാറ്റം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇത് സംബന്ധിച്ച ഔദ്യോഗിക നടപടികൾ ഉടൻ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 'ജനങ്ങളുടെ ഭവനം' (Lok Bhavan) എന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിലൂടെ, ഗവർണറുടെ…
കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഐഎം നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെക്കാലം പൊതുപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു അവർ. സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ കാനത്തിൽ ജമീല, 2021 നിയമസഭാ തെരഞ്ഞെടുപ്പിലാണ് കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. കോൺഗ്രസിലെ എൻ. സുബ്രഹ്‌മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം. സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സ്ഥാനങ്ങൾ വഹിച്ച…
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്തുന്നത് ദേവഹിതം അനുസരിച്ചല്ലെന്നും, സുപ്രീംകോടതിയുടെ വിധി മാനിച്ചാണെന്നും ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ വ്യക്തമാക്കി. ഏകാദശി കഴിഞ്ഞാൽ ഉടൻ തെറ്റിനുള്ള പ്രായശ്ചിത്തം ദേവനു മുന്നിൽ ചെയ്യുമെന്നും തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ അദ്ദേഹം അറിയിച്ചു. കഴിഞ്ഞ നവംബർ 30-ന് ഉണ്ടായ സുപ്രീംകോടതി വിധി അനുസരിച്ചാണ് ഡിസംബർ 1-ന് ഏകാദശിക്ക് ഉദയാസ്തമയ പൂജ നടത്താൻ തീരുമാനിച്ചത്. വിധി വന്ന…
Sign in to your account