Tag: കടകംപള്ളി സുരേന്ദ്രൻ

Kerala Politics News 1 Min Read

കടകംപള്ളി പച്ചക്കള്ളം പറയുന്നു! പോറ്റിയുടെ വീട്ടിലെ ‘നിത്യസന്ദർശകൻ’; മുൻ മന്ത്രിയെ തള്ളി അയൽവാസി രംഗത്ത്

​തിരുവനന്തപുരം: പോറ്റിയെ അടുത്തറിയില്ലെന്ന മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദങ്ങൾ പാടെ പൊളിയുന്നു. കടകംപള്ളി സുരേന്ദ്രൻ പോറ്റിയുടെ വീട്ടിൽ പലതവണ എത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അയൽവാസി വിക്രമൻ നായർ രംഗത്തെത്തി. താൻ തന്നെ മന്ത്രിയെ രണ്ട് തവണ അവിടെ കണ്ടിട്ടുണ്ടെന്നും, വന്നപ്പോഴെല്ലാം അദ്ദേഹം മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോഴാണെന്നും വിക്രമൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. ​മന്ത്രിയുടെ നിഷേധം ശുദ്ധ അസംബന്ധമാണെന്ന് തെളിയിക്കുന്നതാണ് അയൽവാസിയുടെ ഈ പുതിയ വെളിപ്പെടുത്തൽ. പോറ്റിയുമായി തനിക്ക് ഔദ്യോഗികമായ ബന്ധങ്ങൾ പോലുമില്ലെന്ന്

Kerala Politics News 1 Min Read

അമേരിക്കയിൽ അടക്കം കടകംപള്ളി സുരേന്ദ്രൻ നടത്തിയത് 15 വിദേശയാത്രകൾ: വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം; കുരുക്ക് മുറുകുന്നു?

തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മന്ത്രിയായിരിക്കെ അദ്ദേഹം 15 ത വിദേശയാത്രകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) ഈ യാത്രകളുടെ എല്ലാ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ​യു.കെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, യു.എ.ഇ, യു.എസ്.എ, സ്പെയിൻ, ഖസാക്കിസ്ഥാൻ, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിലേക്കായിരുന്നു ഈ യാത്രകൾ. ഇതിൽ ഭൂരിഭാഗവും ഔദ്യോഗിക ആവശ്യങ്ങൾക്കായിരുന്നെങ്കിലും ചില

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ എസ്‌.ഐ.ടി ചോദ്യം ചെയ്തു; പോറ്റി ബന്ധത്തിൽ കടകംപള്ളിയുടെ മറുപടിയിൽ അവ്യക്തത, അടുത്ത ഘട്ടം അറസ്റ്റ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. കടകംപള്ളി മന്ത്രിയായിരുന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ, അംഗം വിജയകുമാർ എന്നിവർ കേസിൽ നിലവിൽ അറസ്റ്റിലാണ്. മറ്റൊരു മുൻ അംഗം ശങ്കർ ദാസിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ​തെളിവുകൾ മന്ത്രിയിലേക്ക്? ദേവസ്വം ബോർഡ് ഭാരവാഹികൾ സ്വർണ്ണക്കൊള്ളയിൽ നേരിട്ട് പങ്കാളികളായതോടെയാണ് അന്നത്തെ മന്ത്രിയെന്ന നിലയിൽ കടകംപള്ളി

Kerala Politics News 1 Min Read

അയ്യപ്പൻ്റെ സ്വർണ്ണം കട്ടവൻ എന്ന് വിളിക്കരുത്! സതീശനോട് കടകംപള്ളിയുടെ അഭ്യർത്ഥന

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ 'സ്വർണക്കള്ളൻ' എന്ന് വിളിക്കരുതെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് അഭ്യർത്ഥിച്ചു. താൻ നൽകിയ മാനനഷ്ടക്കേസിലെ കോടതി നടപടികൾക്കിടെയാണ് കടകംപള്ളിയുടെ അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചത്. ​ശബരിമലയിലെ ദ്വാരപാലക ശിൽപ്പം വിറ്റത് ആർക്കാണെന്ന് കടകംപള്ളിക്ക് അറിയാമെന്ന് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. തുടർന്ന് കടകംപള്ളി നിയമനടപടി സ്വീകരിച്ചു. ആദ്യം 2 കോടി രൂപ ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നൽകിയതെങ്കിലും പിന്നീട്

Kerala Politics News 1 Min Read

മാങ്കൂട്ടം രക്ഷകൻ ! കടകംപള്ളിക്ക് “താൽക്കാലിക ” ആശ്വാസം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് താൽക്കാലിക മോചനം. അതിജീവിത മുഖ്യമന്ത്രിക്ക് രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയതോടെ മാധ്യമശ്രദ്ധ ശബരിമല കൊള്ളയിൽ നിന്ന് മാങ്കൂട്ടത്തിലേക്കും അദ്ദേഹത്തിനെതിരെയുള്ള FIR-ലേക്കും തിരിഞ്ഞു. ​തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ പ്രധാന ചർച്ചാവിഷയം ശബരിമലയിലെ സ്വർണക്കൊള്ളയായിരുന്നു. വാസുവിനും പത്മകുമാറിനും പിന്നാലെ തന്ത്രിയിലേക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും അറസ്റ്റ് നീളുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിനെതിരെ

Kerala Politics News 1 Min Read

​ശബരിമല സ്വർണ്ണക്കൊള്ള: ‘മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയാമായിരുന്നു; ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചതും അദ്ദേഹം’- വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം നീക്കം ചെയ്ത സംഭവത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സംഭവം രാഷ്ട്രീയമായി എടുത്ത തീരുമാനമാണെന്നും, സ്വർണം പുറത്തേക്ക് കൊണ്ടുപോയതിനെക്കുറിച്ച് കടകംപള്ളി സുരേന്ദ്രന് അറിവുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു. ​"പത്മകുമാർ തന്ത്രിക്കെതിരെ മാത്രമല്ല മൊഴി നൽകിയിരിക്കുന്നത്. തന്ത്രിക്ക് അറിയാമായിരുന്നു. അക്കാര്യം ബോർഡ് അംഗങ്ങളെയും ദേവസ്വം വകുപ്പിനെയും അറിയിച്ചിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും അറിയിച്ചിരുന്നു എന്നതാണ്

Kerala Politics News 1 Min Read

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നു; കടകംപള്ളിക്കും തന്ത്രിക്കും അടുത്ത ബന്ധമെന്ന് മൊഴി!

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന സിപിഎം നേതാവുമായ എ. പത്മകുമാര്‍ നല്‍കുന്ന മൊഴികള്‍ രാഷ്ട്രീയ-ദേവസ്വം തലങ്ങളില്‍ വന്‍ ആശങ്കയുണ്ടാക്കുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായും ശബരിമല തന്ത്രി കണ്ഠരര് രാജീവരരുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. ​പോറ്റി തന്നെ നേരിട്ട് ഇക്കാര്യം അറിയിച്ചിരുന്നതായും

Kerala Politics News 1 Min Read

പത്മകുമാറും വാസുവും അറസ്റ്റിലായതോടെ കടകംപള്ളിയുടെ 2 കോടിയുടെ മാനം 10 ലക്ഷമായി കുറഞ്ഞെന്ന് വി.ഡി. സതീശൻ

കോട്ടയം: ദ്വാരപാലക ശിൽപം മോഷണം പോയ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മാനം 'രണ്ട് കോടിയിൽ നിന്ന് പത്ത് ലക്ഷമായി കുറഞ്ഞെന്ന്' പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോഷണക്കേസിലെ പ്രതികളായ പത്മകുമാറും വാസുവും അറസ്റ്റിലായതോടെയാണ് മന്ത്രിയുടെ നഷ്ടപരിഹാര തുക കുറഞ്ഞതെന്ന് സതീശൻ ആരോപിച്ചു. ​"ദ്വാരപാലക ശിൽപം ഏത് കോടീശ്വരനാണ് നൽകിയതെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്ന് പറഞ്ഞതിനാണ് എനിക്ക് നോട്ടീസ് അയച്ചത്. നോട്ടീസ് നൽകിയപ്പോൾ രണ്ട് കോടിയായിരുന്ന നഷ്ടപരിഹാരം കോടതിയിൽ എത്തിയപ്പോൾ

Kerala Politics News 1 Min Read

തിരുവനന്തപുരത്ത് യു.ഡി.എഫ് മുന്നേറ്റം യാഥാർത്ഥ്യം! ഇന്റലിജൻസ് റിപ്പോർട്ട് ശരിവച്ച് സി.പി.എം യോഗം

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടാനുള്ള സാധ്യതകൾ വിലയിരുത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിൽ 40 സീറ്റുകളിൽ മാത്രമാണ് വിജയപ്രതീക്ഷ പങ്കുവെച്ചത്. യു.ഡി.എഫ് മുന്നേറ്റം യാഥാർത്ഥ്യമാണെന്ന് യോഗം വിലയിരുത്തി. ​യു.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തുന്നതിനാൽ സിറ്റിങ് സീറ്റുകളിലെ കുറവ് ബി.ജെ.പിക്ക് ആയിരിക്കുമെന്നാണ് സി.പി.എം യോഗത്തിന്റെ പ്രധാന കണ്ടെത്തൽ. നാല് ദിവസം മുൻപ് പോലീസ് ഇന്റലിജൻസ് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലെ യു.ഡി.എഫ് മുന്നേറ്റം

Kerala Politics News 1 Min Read

തിരുവനന്തപുരം ഉറപ്പിച്ച് കോൺഗ്രസ് ! കടകംപള്ളി – ശിവൻകുട്ടി പോര് രൂക്ഷം

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി സിപിഎമ്മിൽ കടകംപള്ളി സുരേന്ദ്രനും വി. ശിവൻകുട്ടിയും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. എസ്.പി ദീപക്കിനെ മേയറായി കടകംപള്ളി പക്ഷം ഉയർത്തിക്കാട്ടിയതാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പ്രകോപിപ്പിച്ചത്. ​കടകംപള്ളി സുരേന്ദ്രന് ഒപ്പമുള്ളവരാണ് എസ്.പി. ദീപക്കിനെ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. എന്നാൽ, നാമനിർദ്ദേശ പത്രിക നൽകിയ ഉടൻ മേയറെ തീരുമാനിക്കുന്ന രീതി എൽഡിഎഫിന് ഇല്ലെന്ന് വി. ശിവൻകുട്ടി തുറന്നടിച്ചു. ജില്ല കമ്മിറ്റി അംഗം ശിവജിയെയാണ്