Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » അയ്യപ്പൻ്റെ സ്വർണ്ണം കട്ടവൻ എന്ന് വിളിക്കരുത്! സതീശനോട് കടകംപള്ളിയുടെ അഭ്യർത്ഥന

അയ്യപ്പൻ്റെ സ്വർണ്ണം കട്ടവൻ എന്ന് വിളിക്കരുത്! സതീശനോട് കടകംപള്ളിയുടെ അഭ്യർത്ഥന

kerala leader By kerala leader December 16, 2025 1 Min Read
Share

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ‘സ്വർണക്കള്ളൻ’ എന്ന് വിളിക്കരുതെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് അഭ്യർത്ഥിച്ചു. താൻ നൽകിയ മാനനഷ്ടക്കേസിലെ കോടതി നടപടികൾക്കിടെയാണ് കടകംപള്ളിയുടെ അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചത്.

- Advertisement -
Ad imageAd image

​ശബരിമലയിലെ ദ്വാരപാലക ശിൽപ്പം വിറ്റത് ആർക്കാണെന്ന് കടകംപള്ളിക്ക് അറിയാമെന്ന് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. തുടർന്ന് കടകംപള്ളി നിയമനടപടി സ്വീകരിച്ചു. ആദ്യം 2 കോടി രൂപ ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നൽകിയതെങ്കിലും പിന്നീട് ഇത് 10 ലക്ഷമായി കുറച്ചു. കേസിൽ പ്രതിപക്ഷ നേതാവ് കോടതിയിൽ മറുപടി നൽകിയിരുന്നു.

​കേസിൻ്റെ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ, ‘അയ്യപ്പൻ്റെ സ്വർണ്ണം കട്ടവൻ’ എന്ന പരാമർശം തുടരുന്നത് ഒഴിവാക്കാമോ എന്ന് കടകംപള്ളിയുടെ വക്കീൽ കോടതിയിൽ അഭ്യർത്ഥിച്ചു. എന്നാൽ, പ്രതിപക്ഷ നേതാവിനോട് ചോദിച്ച ശേഷം മറുപടി നൽകാമെന്നാണ് വി.ഡി. സതീശൻ്റെ വക്കീൽ മറുപടി നൽകിയത്.

- Advertisement -
Ad imageAd image

​ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുമെന്ന വാർത്തകൾ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നും ഇത്തരമൊരു വിചിത്രമായ ആവശ്യം കോടതിയിൽ ഉയർന്നതെന്നതും ശ്രദ്ധേയമാണ്.

TAGGED: defamation case, kadakampally surendran, Kerala leader, VD Satheesan, കടകംപള്ളി കേസ്, കടകംപള്ളി സുരേന്ദ്രൻ, മാനനഷ്ടക്കേസ്, വി.ഡി. സതീശൻ, ശബരിമല സ്വർണ്ണക്കൊള്ള
kerala leader December 16, 2025 December 16, 2025
Share This Article
Facebook Twitter Copy Link Print
Previous Article തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി: അകന്ന ജീവനക്കാരേയും പെൻഷൻകാരേയും അടുപ്പിക്കാൻ സർക്കാർ നീക്കം! 2 ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കും | 6% DA
Next Article മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – സോണിയയുടെ സ്വപ്നവും മൻമോഹൻ സിംഗിൻ്റെ നിശ്ചയ ദാർഢ്യവും; ഗാന്ധിയെ ഒഴിവാക്കി ബി.ജെ.പി

Recent Posts

  • ഇന്ന് ആകാശത്ത് വളരുന്ന ചന്ദ്രക്കല; സെപ്റ്റംബർ 14-ലെ ചന്ദ്രനെ കാണാൻ മികച്ച അവസരം
  • ഭക്തിസാന്ദ്രമായി രാജ്യം; ഗണേശ ചതുർത്ഥിക്ക് തുടക്കം — ഗണപതി ബപ്പാ മോർയാ വിളികളാൽ മുഖരിതമായി നാടെങ്ങും
  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

You Might Also Like

ഇന്ന് ആകാശത്ത് വളരുന്ന ചന്ദ്രക്കല; സെപ്റ്റംബർ 14-ലെ ചന്ദ്രനെ കാണാൻ മികച്ച അവസരം

News

ഭക്തിസാന്ദ്രമായി രാജ്യം; ഗണേശ ചതുർത്ഥിക്ക് തുടക്കം — ഗണപതി ബപ്പാ മോർയാ വിളികളാൽ മുഖരിതമായി നാടെങ്ങും

National News

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?