തിരുവനന്തപുരം: നിയമസഭയിൽ വികസനത്തിന്റെ 'വെള്ളപൂശൽ' പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സോഷ്യൽ മീഡിയയും. സഭയുടെ അവസാന ദിവസം പ്രതിപക്ഷം ബഹിഷ്കരിച്ച തക്കം നോക്കി മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ വരികൾ തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് വിനയായിരിക്കുന്നത്. എന്തുകൊണ്ട്' ചോദ്യങ്ങൾക്ക് ജനം നൽകുന്ന മറുപടി "കാർഷിക രംഗം അഭിവൃദ്ധിപ്പെട്ടു, ക്ഷീര മേഖലയിൽ സ്വയംപര്യാപ്തത നേടി... എന്തുകൊണ്ട്? എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ?" എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള തള്ളുകൾ. എന്നാൽ കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥ…
തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ളയിൽ കെ.പി. ശങ്കരദാസും അറസ്റ്റിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് കെ.പി. ശങ്കര ദാസ്. ഇതോടെ പത്മകുമാർ പ്രസിഡണ്ടായ ദേവസ്വം ബോർഡിലെ രണ്ട് അംഗങ്ങളും അറസ്റ്റിലായി. പത്മകുമാറിന് പിന്നാലെ മറ്റൊരു അംഗം വിജയകുമാറിനെ SIT നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹരിശങ്കർ ഐ പി എസിൻ്റെ അച്ഛനാണ് കെ.പി ശങ്കരദാസ്. പത്മകുമാറും വിജയകുമാറും അറസ്റ്റിലായിട്ടും കെ പി ശങ്കര ദാസിനെ അറസ്റ്റ് ചെയ്യൽ പോലിസ്…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT). ദേവസ്വം ബോർഡ് മുൻ അംഗവുമായ എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തു. ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിവാദ ചിത്രം പുറത്ത് അറസ്റ്റിലാകുന്നതിന് മുൻപ് വിജയകുമാർ തന്റെ ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ 'സ്വർണക്കള്ളൻ' എന്ന് വിളിക്കരുതെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് അഭ്യർത്ഥിച്ചു. താൻ നൽകിയ മാനനഷ്ടക്കേസിലെ കോടതി നടപടികൾക്കിടെയാണ് കടകംപള്ളിയുടെ അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചത്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പം വിറ്റത് ആർക്കാണെന്ന് കടകംപള്ളിക്ക് അറിയാമെന്ന് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. തുടർന്ന് കടകംപള്ളി നിയമനടപടി സ്വീകരിച്ചു. ആദ്യം 2 കോടി രൂപ ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നൽകിയതെങ്കിലും പിന്നീട്…
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിൽ അജണ്ട നിശ്ചയിക്കുന്നവർ വിജയിക്കുന്നു എന്ന തന്ത്രം തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. ആവർത്തിക്കുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും അജണ്ട നിർണ്ണയിച്ചത് യു.ഡി.എഫ്. ആയിരുന്നു. അതിന്റെ പിന്നാലെ പോകാനായിരുന്നു എൽ.ഡി.എഫിന്റെ വിധി. യു.ഡി.എഫ്. ആധിപത്യം കണക്കുകളിൽ: 2021-ന് ശേഷം നടന്ന 27 തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ 25-ലും യു.ഡി.എഫ്. വിജയിച്ചത് കൃത്യമായ അജണ്ട നിശ്ചയിച്ചതിന്റെ ബലത്തിലാണ്. ഒമ്പതിനും പതിനൊന്നിനും നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ പുരോഗമിക്കവേ, സിപിഎമ്മിൻ്റെ ശബരിമല സ്വർണ്ണക്കൊള്ളയും മാങ്കൂട്ടത്തിൻ്റെ 'ഗർഭം കലക്കൽ' ആരോപണവും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിൽ ആദ്യഘട്ടത്തിൽ കോൺഗ്രസ് നിർണ്ണായക വിജയം നേടി. ആരോപണവിധേയനായ മാങ്കൂട്ടത്തെ ഇന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെയാണ് കോൺഗ്രസ് ഈ വിജയം കൈവരിച്ചത്. കോടതി മുൻകൂർ ജാമ്യം നിഷേധിക്കുന്നതുവരെ മാങ്കൂട്ടത്തെ പുറത്താക്കാൻ കാത്തിരിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. രണ്ടാമത്തെ പരാതി വന്നപ്പോൾ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ പാർട്ടിയുടെ…
തിരുവനന്തപുരം: ദേശീയപാത നിർമാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പലപ്പോഴും നിർമാണ സ്ഥലങ്ങളിൽ റീലുകൾ ചിത്രീകരിക്കുകയും ലക്ഷങ്ങൾ മുടക്കി പിണറായി-റിയാസ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പലയിടത്തും ദേശീയപാത തകർന്നു വീണതോടെ നിർമ്മാണം കേന്ദ്ര സർക്കാരിന്റേതാണെന്ന് പറഞ്ഞ് പിണറായിയും റിയാസും തലയൂരുകയായിരുന്നു. തുടർച്ചയായ അപകടങ്ങളെ തുടർന്ന് നേരത്തെ സ്ഥാപിച്ച ഈ ഫ്ലെക്സുകളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു. സമാനമായ തന്ത്രമാണ് ഇപ്പോൾ ശബരിമലയിലെ സ്വർണ്ണ മോഷണത്തിലും…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രമുഖ സി.പി.എം നേതാവും മുൻ ദേവസ്വം പ്രസിഡന്റും എം.എൽ.എയുമായിരുന്ന എ. പത്മകുമാറിന്റെ അറസ്റ്റോടെ കേരളം ഞെട്ടലിലാണെന്നും കേരളത്തിലെ ജനങ്ങൾ നൽകിയ അധികാരം ഉപയോഗിച്ചാണ് സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണി പവിത്രമായ ശബരിമല ക്ഷേത്രം കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ക്ഷേത്രം കൊള്ളയടിച്ച നേതാക്കൾ ഓരോരുത്തരും ജയിലിലേക്ക് പോകുന്ന ഘോഷയാത്രയാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തിൽ, ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇവരെ ഉടൻ ചോദ്യം ചെയ്യണം. "ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലകള്ളന്മാര്‍ക്ക് കുടപിടിക്കുന്നത്,"…
Sign in to your account