തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ, സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാരുമായി അടുപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്തയുടെ (Dearness Allowance – DA) രണ്ട് ഗഡുക്കൾ ഉടൻ അനുവദിക്കാൻ തീരുമാനിച്ചു.
6 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കുക. അതുപോലെ, പെൻഷൻകാർക്ക് 6 ശതമാനം ക്ഷാമാശ്വാസവും (Dearness Relief – DR) രണ്ട് ഗഡുക്കളായി അനുവദിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച നിർദ്ദേശം ധനമന്ത്രി കൈമാറിയതായാണ് വിവരം. നിലവിൽ സർക്കാർ ജീവനക്കാർക്ക് അഞ്ച് ഗഡു ഡി.എ കുടിശ്ശികയാണ് ലഭിക്കാനുള്ളത്. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ, ജീവനക്കാർക്കിടയിലെ അതൃപ്തി കുറച്ച് അവരെ സർക്കാരുമായി കൂടുതൽ സഹകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധൃതിയിലുള്ള ഈ നടപടി.