കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ-മദ്യ ഗുണനിലവാരം പരിശോധിക്കേണ്ട തിരുവനന്തപുരം ഗവൺമെന്റ് അനലിസ്റ്റ് ലബോറട്ടറിയിൽ ജീവനക്കാരുടെ പരസ്യ മദ്യപാനവും ഗുരുതരമായ കൃത്യവിലോപവും. ക്രിസ്മസ് ആഘോഷത്തിന്റെ മറവിൽ ലാബിന്റെ സ്റ്റോർ റൂമിൽ നടന്ന മദ്യപാനത്തിന് ശേഷം, രണ്ട് ജീവനക്കാരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് ഓഫീസ് അസിസ്റ്റന്റ് കടന്നുകളഞ്ഞു. പാതിരാത്രിയിൽ ബന്ധുക്കളെത്തി ഓഫീസ് തുറന്നാണ് അകപ്പെട്ടവരെ പുറത്തെത്തിച്ചത്. അബോധാവസ്ഥയിൽ ജീവനക്കാരി സീനിയർ ക്ലാർക്ക്, പാക്കർ, ഓഫീസ് അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തിൽ രാത്രി 11 മണി വരെയാണ് മദ്യപാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ നീറിപ്പുകയുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 20-ന് നിയമസഭ മാർച്ച് സംഘടിപ്പിക്കുന്നു. ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ജനുവരി 20 ചൊവ്വാഴ്ച രാവിലെ നടക്കുന്ന മാർച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പ്രധാന ആവശ്യങ്ങൾ: സർക്കാർ ജീവനക്കാർ നേരിടുന്ന കടുത്ത അവഗണനയ്ക്കെതിരെ ശക്തമായ…
തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ളയിൽ കെ.പി. ശങ്കരദാസും അറസ്റ്റിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് കെ.പി. ശങ്കര ദാസ്. ഇതോടെ പത്മകുമാർ പ്രസിഡണ്ടായ ദേവസ്വം ബോർഡിലെ രണ്ട് അംഗങ്ങളും അറസ്റ്റിലായി. പത്മകുമാറിന് പിന്നാലെ മറ്റൊരു അംഗം വിജയകുമാറിനെ SIT നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹരിശങ്കർ ഐ പി എസിൻ്റെ അച്ഛനാണ് കെ.പി ശങ്കരദാസ്. പത്മകുമാറും വിജയകുമാറും അറസ്റ്റിലായിട്ടും കെ പി ശങ്കര ദാസിനെ അറസ്റ്റ് ചെയ്യൽ പോലിസ്…
തിരുവനന്തപുരം: അന്തരിച്ച മുൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കൊടിയേരി ബാലകൃഷ്ണന്റെ സ്മാരകമായി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഭൂമി അനുവദിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പാർട്ടിയിലെ കരുത്തനായ നേതാവിനായി സ്മാരകം പണിയാൻ ഭൂമി വിട്ടുനൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. 30 വർഷത്തേക്ക് പാട്ടത്തിന് കണ്ണൂർ ജില്ലയിലെ തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയാണ് സ്മാരക നിർമ്മാണത്തിനായി അനുവദിക്കുക.…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ കരുനീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും സംഘവും ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജോസ് കെ. മാണിയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സർക്കാർ രംഗത്തെത്തിയത്. മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ കെ.എം. മാണിയുടെ സ്മാരകത്തിനായി തിരുവനന്തപുരം വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. "ജോസ്…
കൊട്ടാരക്കര: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വമ്പൻ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് കൊല്ലം ജില്ല സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിന്റെ കോട്ടയായിരുന്ന കൊട്ടാരക്കരയിൽ മുൻ എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിലെത്തിയതോടെ നിലവിലെ എം.എൽ.എയും ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ മണ്ഡലം വിടാനൊരുങ്ങുന്നു. ഐഷാ പോറ്റിയുടെ ജനപ്രീതിക്ക് മുന്നിൽ കൊട്ടാരക്കരയിൽ ബാലഗോപാലിന് അടിപതറുമെന്ന വിലയിരുത്തലിലാണ് അദ്ദേഹം സുരക്ഷിത മണ്ഡലം തേടി കൊല്ലത്തേക്ക് കണ്ണ് വെക്കുന്നത്. കൊട്ടാരക്കരയുടെ 'പ്രിയങ്കരി' ഇനി യു.ഡി.എഫിൽ മൂന്ന് തവണ കൊട്ടാരക്കരയെ നിയമസഭയിൽ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account