Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഗവ. അനലിസ്റ്റ് ലാബിൽ ‘സഖാക്കളുടെ’ മദ്യപാന സദസ്സ്; ജീവനക്കാരെ അകത്തിട്ട് പൂട്ടി മുങ്ങി, ജീവനക്കാരിക്ക് അബോധാവസ്ഥ

ഗവ. അനലിസ്റ്റ് ലാബിൽ ‘സഖാക്കളുടെ’ മദ്യപാന സദസ്സ്; ജീവനക്കാരെ അകത്തിട്ട് പൂട്ടി മുങ്ങി, ജീവനക്കാരിക്ക് അബോധാവസ്ഥ

kerala leader By kerala leader January 15, 2026 1 Min Read
Share
Government Analyst Laboratory Trivandrum

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ-മദ്യ ഗുണനിലവാരം പരിശോധിക്കേണ്ട തിരുവനന്തപുരം ഗവൺമെന്റ് അനലിസ്റ്റ് ലബോറട്ടറിയിൽ ജീവനക്കാരുടെ പരസ്യ മദ്യപാനവും ഗുരുതരമായ കൃത്യവിലോപവും. ക്രിസ്മസ് ആഘോഷത്തിന്റെ മറവിൽ ലാബിന്റെ സ്റ്റോർ റൂമിൽ നടന്ന മദ്യപാനത്തിന് ശേഷം, രണ്ട് ജീവനക്കാരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് ഓഫീസ് അസിസ്റ്റന്റ് കടന്നുകളഞ്ഞു. പാതിരാത്രിയിൽ ബന്ധുക്കളെത്തി ഓഫീസ് തുറന്നാണ് അകപ്പെട്ടവരെ പുറത്തെത്തിച്ചത്.

Contents
അബോധാവസ്ഥയിൽ ജീവനക്കാരിദൃശ്യങ്ങൾ നശിപ്പിക്കാൻ നീക്കംസ്പിരിറ്റ് ദുരുപയോഗം

അബോധാവസ്ഥയിൽ ജീവനക്കാരി

സീനിയർ ക്ലാർക്ക്, പാക്കർ, ഓഫീസ് അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തിൽ രാത്രി 11 മണി വരെയാണ് മദ്യപാന സദസ്സ് നീണ്ടുനിന്നത്. മദ്യം കലർന്ന വൈൻ കഴിച്ച് ലക്കുകെട്ട നിലയിലായ ഒരു വനിതാ ജീവനക്കാരിയെ അബോധാവസ്ഥയിലാണ് ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുപോയത്. മദ്യത്തിന്റെ അളവ് പരിശോധിക്കേണ്ട ലാബിൽ തന്നെ ജീവനക്കാർ ഇത്തരത്തിൽ പെരുമാറിയത് വലിയ നാണക്കേടായിരിക്കുകയാണ്.

ദൃശ്യങ്ങൾ നശിപ്പിക്കാൻ നീക്കം

ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവരും ഉന്നത സ്വാധീനമുള്ളവരുമാണ് മദ്യപാനത്തിന് പിന്നിൽ. കൃത്യം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങളും രാത്രി 11 മണിക്ക് നടന്ന പഞ്ചിംഗ് രേഖകളും നശിപ്പിക്കാൻ ഉന്നതതലത്തിൽ ശ്രമം തുടങ്ങിക്കഴിഞ്ഞു. നിലവിൽ സംഭവത്തിൽ വിജിലൻസിനും രാഷ്ട്രീയ നേതൃത്വത്തിനും പരാതി ലഭിച്ചിട്ടുണ്ട്.

സ്പിരിറ്റ് ദുരുപയോഗം

ലാബിലെ പരിശോധനകൾക്കായി എത്തിക്കുന്ന 100% ശുദ്ധതയുള്ള ഈഥൈൽ ആൽക്കഹോളും റെക്റ്റിഫൈഡ് സ്പിരിറ്റും ജീവനക്കാർ മദ്യപിക്കാൻ ഉപയോഗിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ 10 വർഷമായി എക്‌സൈസ് വകുപ്പ് ഇവിടെ കൃത്യമായ സ്റ്റോക്ക് പരിശോധന നടത്തിയിട്ടില്ലെന്നത് വീഴ്ചയുടെ ആഴം കൂട്ടുന്നു.

kerala leader January 15, 2026 January 15, 2026
Share This Article
Facebook Twitter Copy Link Print
Previous Article ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നിയമസഭ മാർച്ച് ജനുവരി 20-ന്
Next Article ​’അവർ പാവങ്ങളല്ലേ, സാഹചര്യങ്ങളല്ലേ അവരെ കുറ്റവാളികളാക്കിയത്?’; തടവുകാരുടെ വേതന വർധനയെ ന്യായീകരിച്ച് ഇ.പി. ജയരാജൻ

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?