കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനൊടുവിൽ കേരളത്തെ ആറര ലക്ഷം കോടിയുടെ കടക്കെണിയിലാക്കി പിണറായി സർക്കാർ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സഭയുടെ അവസാന ദിവസം പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മുഖ്യമന്ത്രി നടത്തിയ 'തള്ള്' പ്രസംഗമാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയാകുന്നത്. കടം പെരുകുന്നു, ധൂർത്ത് തുടരുന്നു ധൂർത്തും അഴിമതിയും വഴി കേരളത്തിന്റെ പൊതുകടം റെക്കോർഡ് വേഗതയിലാണ് കുതിച്ചുയർന്നത്. ശമ്പളവും പെൻഷനും നൽകാൻ പോലും കടമെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ…
തിരുവനന്തപുരം: നിയമസഭയിൽ വികസനത്തിന്റെ 'വെള്ളപൂശൽ' പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സോഷ്യൽ മീഡിയയും. സഭയുടെ അവസാന ദിവസം പ്രതിപക്ഷം ബഹിഷ്കരിച്ച തക്കം നോക്കി മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ വരികൾ തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് വിനയായിരിക്കുന്നത്. എന്തുകൊണ്ട്' ചോദ്യങ്ങൾക്ക് ജനം നൽകുന്ന മറുപടി "കാർഷിക രംഗം അഭിവൃദ്ധിപ്പെട്ടു, ക്ഷീര മേഖലയിൽ സ്വയംപര്യാപ്തത നേടി... എന്തുകൊണ്ട്? എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ?" എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള തള്ളുകൾ. എന്നാൽ കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥ…
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് രോഗിയുമായി പോയ എയർ ആംബുലൻസ് തകർന്ന് വൻ ദുരന്തം. അപകടത്തിൽ രോഗിയും രണ്ട് പൈലറ്റുമാരും മെഡിക്കൽ സംഘവും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ സിമരിയ മേഖലയിലുള്ള കൊടും വനത്തിലാണ് വിമാനം തകർന്നു വീണത്. സംഭവം നടന്നത് ഇങ്ങനെ: തിങ്കളാഴ്ച വൈകിട്ട് 7:11-ഓടെ റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ നിന്നാണ് റെഡ്ബേർഡ് എയർവേയ്‌സ് (Redbird Airways) പ്രവർത്തിപ്പിക്കുന്ന ബീച്ച്‌ക്രാഫ്റ്റ്…
തിരുവനന്തപുരം: രാഷ്ട്രീയ ചാണക്യൻ എന്നറിയപ്പെടുന്ന രമേശ് ചെന്നിത്തല ഇപ്പോൾ പുതിയൊരു വേഷപ്പകർച്ചയിലാണ് - ഒരു നോവലിസ്റ്റ്. അദ്ദേഹത്തിന്റെ കന്നി നോവലായ 'നിയോഗം' വായനക്കാരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം അമേരിക്കയും കേരളവും പശ്ചാത്തലമാക്കി രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആശയങ്ങളാണ് ഈ നോവലിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ക്രൈം ത്രില്ലറല്ല മറിച്ച്, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നോവലാണിത്.…
ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കരിയറിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവ് സ്വന്തം പിതാവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളായി വെട്ടിമുറിച്ചു. ഞെട്ടിക്കുന്ന കാര്യം, ഈ ക്രൂരകൃത്യങ്ങളെല്ലാം പ്രതി തന്റെ സഹോദരിയുടെ മുന്നിൽ വെച്ചാണ് ചെയ്തതെന്നതാണ്. സംഭവത്തിന്റെ വിശദാംശങ്ങൾ: ലക്നൗവിലെ പിജിഐ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. കരിയറിനെക്കുറിച്ചും ഭാവിയെക്കുറിച്ചും പിതാവ് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതാണ് മകനെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന്…
തിരുവനന്തപുരം: കേരളത്തിൽ ഭരണം മാറിയാലും അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് പാണൻമാർ. കെ .എം. എബ്രഹാം ഭരണമാറ്റത്തിന് ശേഷവും കസേരയിൽ തുടരുമെന്നാണ് തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിലെ സജീവ ചർച്ച. കിഫ്ബി ഉൾപ്പെടെയുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതികളുടെ നട്ടെല്ല് എബ്രഹാമാണെന്നും, അദ്ദേഹം മാറിയാൽ പദ്ധതികൾ തകിടം മറിയുമെന്നുമാണ് പാണൻമാർ പ്രചരിപ്പിക്കുന്നത്. കിഫ് ബിയിൽ നിന്ന് നിരവധി പരസ്യങ്ങൾ പാണൻമാർ വഴി പലർക്കും ലഭിക്കുന്നുണ്ടെന്ന വാർത്തകളും അന്തരീക്ഷത്തിലുണ്ട്. 'എബ്രഹാം ഇല്ലെങ്കിൽ കിഫ്ബി തകരും':…
തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ രാഷ്ട്രീയ കേരളത്തിൽ വീണ്ടും ചർച്ചാവിഷയമാകുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തുന്ന ആരോപണങ്ങൾ.…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account