Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സീനിയര്‍ സിറ്റിസണുമായി 12 പ്രമുഖ സ്ഥാപനങ്ങള്‍ ധാരണാപത്രം ഒപ്പുവെച്ചു; ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സീനിയര്‍ സിറ്റിസണുമായി 12 പ്രമുഖ സ്ഥാപനങ്ങള്‍ ധാരണാപത്രം ഒപ്പുവെച്ചു; ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

kerala leader By kerala leader November 9, 2026 2 Min Read
Share

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം കേവലം ഒരു സര്‍ക്കാര്‍ ബാധ്യതയല്ലെന്നും, അത് സമൂഹത്തിന്റെ ആകെ സംസ്കാരമായി വളര്‍ത്തിയെടുക്കണമെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ വീട്ടിൽ നിന്ന് ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisement -
Ad imageAd image

​ചടങ്ങിൽ വച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സീനിയര്‍ സിറ്റിസണുമായി (മുതിർന്ന പൗരന്മാരുടെ ക്ഷേമ വകുപ്പ്) സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 12 പ്രമുഖ സ്ഥാപനങ്ങൾ അക്കാദമിക, ഗവേഷണ, സാങ്കേതിക സഹകരണങ്ങൾക്കായി ധാരണാപത്രം (MoU) ഒപ്പുവെച്ചു.

​പ്രധാന പ്രഖ്യാപനങ്ങളും കർമ്മപദ്ധതികളും:

- Advertisement -
Ad imageAd image
  1. ​തദ്ദേശീയ ഡാറ്റാ ശേഖരണം: പഞ്ചായത്ത് തലത്തിൽ പരിചരണം ആവശ്യമായ മുതിർന്ന പൗരന്മാർ, അവരുടെ മാനസികാരോഗ്യം, രോഗവിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കുകയും കാലാനുസൃതമായി പുതുക്കുകയും ചെയ്യും.
  1. ​പ്രത്യേക കെയർ ഗീവേഴ്‌സ് കോഴ്‌സ്: ജർമ്മനി, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ സിലബസുകൾ പഠിച്ച് കേരളത്തിന് അനുയോജ്യമായ രീതിയിൽ നഴ്‌സിംഗിന് തൊട്ടുതാഴെ വരുന്ന 1 വർഷത്തെ പ്രായോഗിക കോഴ്‌സ് ചിട്ടപ്പെടുത്തും.
  1. ​വിദ്യാർത്ഥി വോളണ്ടിയർ കോർ: പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു ‘വോളണ്ടിയർ കോർ’ രൂപീകരിച്ച് മുതിർന്ന പൗരന്മാരുടെ ഏകാന്തതയകറ്റാൻ വീട്ടിൽ സന്ദർശനം നടത്തുന്ന സംവിധാനം ഒരുക്കും.
  1. ​സിൽവർ ഇക്കോണമി (Silver Economy): വിരമിച്ചവരുടെ അറിവും പരിചയസമ്പത്തും പുതിയ സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങൾക്കും മെന്ററിങ്ങിനായി ഉപയോഗപ്പെടുത്തും.

​ധാരണാപത്രം ഒപ്പുവെച്ച 12 സ്ഥാപനങ്ങൾ:

​ഇംഹാൻസ് (IMHANS), ഡിമെൻഷ്യ ഇന്ത്യ അലയൻസ്, പബ്ലിക് ഹെൽത്ത് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ, ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്, ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്, സ്വസ്തി ദ ഹെൽത്ത് കാറ്റലിസ്റ്റ്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ്, ഭാരത മാതാ എക്സ്റ്റൻഷൻ ഫോർ ഓർഗാനിക് റിസർച്ച് ആൻഡ് എൻവയോൺമെന്റ്, നുവാൽസ് (NUALS).

​2026 മേയ് 19-ന് രൂപീകരിച്ച ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സീനിയര്‍ സിറ്റിസണ്‍ രാജ്യത്ത് തന്നെ ആദ്യത്തേതാണ്. കൂടിക്കാഴ്ചയിൽ ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, ഡയറക്ടർ ഡോ. അരുൺ എസ്. നായർ എന്നിവരും പങ്കെടുത്തു.

TAGGED: Caregivers Course, Department of Senior Citizens, Elderly Care Kerala, Kerala Government, Kerala leader, Kerala News, Senior Citizen Welfare, Silver Economy, VD Satheesan
kerala leader November 9, 2026 November 9, 2026
Share This Article
Facebook Twitter Copy Link Print
Previous Article മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ്: 7547 കുടുംബങ്ങൾക്ക് ആശ്വാസം; വിധവാ പെൻഷനായി 1.50 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
Next Article Kerala Government secretariat സിന്നാർ താപനിലയത്തിൽ നിന്ന് 540 മെഗാവാട്ട് വൈദ്യുതി: മഹാരാഷ്ട്രയുടെ പച്ചക്കൊടിക്കായി കാത്ത് കേരളം

Recent Posts

  • കുട്ടികൾക്ക് സതീശന്റെ ശിശുദിന സമ്മാനം! പിണറായി സർക്കാരിന്റെ കാലത്തെ സ്കോളർഷിപ്പ് കുടിശിക മുഴുവൻ തീർക്കാൻ 20.52 കോടി അനുവദിച്ചു
  • ‘ദൈവത്തിന്റെ സ്വന്തം നാട്’: കേരളത്തിന്റെ ആഗോള ബ്രാൻഡിംഗിന് പിന്നിലെ യഥാർത്ഥ ചരിത്രം വെളിപ്പെടുത്തി ബാബു പോൾ
  • മന്നം ജയന്തി ഉദ്ഘാടനത്തിന് വി.ഡി. സതീശൻ പെരുന്നയിലേക്ക്
  • ഗൂഗിൾ സ്മാർട്ട് ഗ്ലാസുകളും സ്വകാര്യതാ ആശങ്കകളും
  • കർണാടക മന്ത്രിസഭാ വികസനം: ആദ്യ വനിതാ മന്ത്രിയെ ഉൾപ്പെടുത്താൻ നീക്കം ശക്തം; സീറ്റിനായി കടുത്ത ലോബിയിങ്
  • “ഹസിൽ അപ്പ്! ഹഡിൽ അപ്പ്!”; ജന്മനാട്ടിലെ സ്റ്റാർട്ടപ്പ് മാമാങ്കത്തിന് ആവേശമായി കീർത്തി സുരേഷ്, നിക്ഷേപകയാകാൻ താല്പര്യമെന്ന് താരം

You Might Also Like

കുട്ടികൾക്ക് സതീശന്റെ ശിശുദിന സമ്മാനം! പിണറായി സർക്കാരിന്റെ കാലത്തെ സ്കോളർഷിപ്പ് കുടിശിക മുഴുവൻ തീർക്കാൻ 20.52 കോടി അനുവദിച്ചു

Kerala Politics News

‘ദൈവത്തിന്റെ സ്വന്തം നാട്’: കേരളത്തിന്റെ ആഗോള ബ്രാൻഡിംഗിന് പിന്നിലെ യഥാർത്ഥ ചരിത്രം വെളിപ്പെടുത്തി ബാബു പോൾ

News Travel

മന്നം ജയന്തി ഉദ്ഘാടനത്തിന് വി.ഡി. സതീശൻ പെരുന്നയിലേക്ക്

Kerala Politics News

ഗൂഗിൾ സ്മാർട്ട് ഗ്ലാസുകളും സ്വകാര്യതാ ആശങ്കകളും

News Tech
Welcome Back!

Sign in to your account

Lost your password?