തിരുവനന്തപുരം: കേരള ഭരണം യു.ഡി എഫിൻ്റെ കയ്യിൽ നിന്ന് തിരിച്ച് പിടിക്കുന്നതെങ്ങനെ?
മെറ്റ എ ഐ ഓടും ജെമിനിയോടും ചോദിക്കാൻ ഒരുങ്ങുകയാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക്
വി.ഡി സതീശൻ നയിക്കുന്ന യു ഡി എഫ് സർക്കാരിൻ്റെ ജനകീയ പ്രവർത്തനങ്ങൾ പ്രതിപക്ഷമായ എൽഡിഎഫിനെ തളർത്തിയിരിക്കുകയാണ്.
അതുകൊണ്ടാണ് ഐസക്കിൻ്റെ പുതിയ നീക്കം.
സതീശനെതിരെയുള്ള വാർത്തകൾ നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ട് എന്ന് ഐസക്ക് ഒരു കണ്ടുപിടിത്തം ഇന്നലെ നടത്തിയിരുന്നു.
മെറ്റ എ ഐ ഓടും ജെമിനി യോടും ചോദിച്ചാണ് താൻ ഇത് കണ്ടുപിടിച്ചതെന്നാണ് ഐസക്കിൻ്റെ അവകാശവാദം
കയറിൽ ഡോക്ടറേറ്റ് നേടിയ ആളാണ് ഐസക്ക്. എൽ.ഡി.എഫിൻ്റെ സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നാണ് ഇദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്.
തോമസ് ഐസക്ക് ജെമിനി ഐസക്ക് ആയി എന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. മൂന്നാർ മനോഹരമായ സ്ഥലം ആണെന്നും തന്നെ മൂന്നാറിലേക്ക് ഐസക്ക് ക്ഷണിച്ചെന്നും സ്വപ്ന സുരേഷ് പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്യാൻ സ്വപ്ന സുരേഷ് വെല്ലുവിളിച്ചെങ്കിലും ഐസക്ക് അനങ്ങിയില്ല. റിസർവ് ബാങ്കിൽ നിന്നുള്ള നോട്ടടി, 87 രൂപക്ക് ചിക്കൻ തുടങ്ങിയ ഐസക്ക് പ്രഖ്യാപനങ്ങൾ മലയാളികളുടെ ഇടയിൽ നേരത്തെ ചർച്ച വിഷയം ആയിരുന്നു.
