Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തിരുവനന്തപുരം വി.ഡിക്ക് ഒപ്പം ! കെ.സി വേണമെന്ന് പറഞ്ഞത് ഷാഫി നോമിനി സുധീർഷാ പാലോട് മാത്രം; കെ. മുരളീധരൻ അടക്കം തലസ്ഥാനത്ത് 6 പേരുടെ പിന്തുണയും സതീശന്

തിരുവനന്തപുരം വി.ഡിക്ക് ഒപ്പം ! കെ.സി വേണമെന്ന് പറഞ്ഞത് ഷാഫി നോമിനി സുധീർഷാ പാലോട് മാത്രം; കെ. മുരളീധരൻ അടക്കം തലസ്ഥാനത്ത് 6 പേരുടെ പിന്തുണയും സതീശന്

kerala leader By kerala leader May 9, 2026 1 Min Read
Share

തിരുവനന്തപുരം: കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ നിർദ്ദേശിച്ച് തിരുവനന്തപുരം ജില്ല. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികവ് പരിഗണിച്ച് വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് എം.എൽ.എമാർ രംഗത്തെത്തി. ജില്ലയിലെ ആറ് കോൺഗ്രസ് എം.എൽ.എമാരിൽ അഞ്ച് പേരും സതീശനെ പിന്തുണച്ചു.

സതീശന് വൻ പിന്തുണ
​തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എമാരായ കെ. മുരളീധരൻ, എൻ. ശക്തൻ, എം. വിൻസെന്റ്, എം.ആർ. ബൈജു, രമ്യ ഹരിദാസ് എന്നിവരാണ് സതീശന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി നിർദ്ദേശിച്ചത്. സതീശന്റെ നേതൃപാടവം നിയമസഭയിലും പുറത്തും പാർട്ടിക്ക് കരുത്തുപകർന്നുവെന്നാണ് ഇവരുടെ നിലപാട്. കോൺഗ്രസ് എം.എൽ.എമാർക്ക് പുറമെ യു.ഡി.എഫ് ഘടകകക്ഷിയായ സി.എം.പി (CMP) നേതാവ് സി.പി. ജോണും സതീശനെ പിന്തുണച്ചു.

വേണുഗോപാലിനായി സുധീർ ഷാ പാലോട്
​അതേസമയം, തിരുവനന്തപുരം ജില്ലയിൽ നിന്നുതന്നെ തിരഞ്ഞെടുക്കപ്പെട്ട സുധീർ ഷാ പാലോട് (വാമനപുരം എം.എൽ.എ) വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്നാണ് സുധീർ ഷായുടെ ആവശ്യം. ഷാഫി പറമ്പിലിന്റെ നോമിനിയായാണ് സുധീർ ഷാ.

ജനവികാരം മാനിച്ചാണ് തിരുവനന്തപുരം ജില്ലയിലെ എം എൽ എമാർ സതീശനെ പിന്താങ്ങിയത് എങ്കിൽ ഷാഫി പറമ്പിൽ പറഞ്ഞതുകൊണ്ടാണ് സുധീർ ഷാ പാലോട് കെ.സി യെ പിന്തുണച്ചത്. ജനവികാരം മാനിക്കാതെ ഡൽഹിയിൽ നിന്ന് കെ.സി യെ കെട്ടി ഇറക്കാനുള്ള നീക്കത്തിന് പിന്താങ്ങിയ സുധീർ ഷാ പാലോടിനെതിരെ വാമനപുരം മണ്ഡലത്തിൽ ശക്തമായ അമർഷമാണ് ഉയരുന്നത്.

TAGGED: Congress Kerala, K.C Venugopal, Kerala CM Race, Kerala leader, V.D Satheesan, കെ. മുരളീധരൻ, കെ.സി വേണുഗോപാൽ, കേരള മുഖ്യമന്ത്രി, കേരള രാഷ്ട്രീയം, തിരുവനന്തപുരം കോൺഗ്രസ്, യു.ഡി.എഫ്, വി.ഡി സതീശൻ, സുധീർ ഷാ പാലോട്
kerala leader May 9, 2026 May 9, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​Breaking News ജനവികാരം സതീശനൊപ്പം; വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയാകും; പ്രഖ്യാപനം ഞായറാഴ്ച
Next Article സതീശൻ പേടിയിൽ റിപ്പോർട്ടർ മുതലാളി ! പിണറായി ഭക്തൻ ഇന്ന് കെ.സി ഭക്തൻ

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?