തിരുവനന്തപുരം: ധനകാര്യ വകുപ്പിൽ സ്ഥാനക്കയറ്റങ്ങൾ പൂർണ്ണമായും നിലച്ചു. ഏപ്രിൽ മാസം അവസാനിക്കാറായിട്ടും ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി (DPC) ചേരാത്തതാണ് നൂറുകണക്കിന് ജീവനക്കാരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ മറ്റ് പ്രധാന വകുപ്പുകളായ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും പ്രൊമോഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഉത്തരവുകൾ ഇറങ്ങിയ സാഹചര്യത്തിലാണ് ധനകാര്യ വകുപ്പിലെ ഈ മെല്ലെപ്പോക്ക്.
പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും ഡി.പി.സി യോഗങ്ങൾ യഥാസമയം ചേരുകയും അർഹരായവർക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ, ഭരണസിരാകേന്ദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിലൊന്നായ ഫിനാൻസിൽ ഡി.പി.സി രൂപീകരിക്കുന്നതിനോ യോഗം വിളിച്ചുചേർക്കുന്നതിനോ ഉള്ള പ്രാഥമിക നടപടികൾ പോലും പൂർത്തിയായിട്ടില്ല.
സ്ഥാനക്കയറ്റം വൈകുന്നത് ജീവനക്കാരുടെ ശമ്പള വർദ്ധനവിനെയും വിരമിക്കൽ ആനുകൂല്യങ്ങളെയും ബാധിക്കുമെന്ന ആശങ്കയിലാണ് സംഘടനകൾ. പ്രൊമോഷൻ ലിസ്റ്റിൽ ഉൾപ്പെടേണ്ട പല ഉദ്യോഗസ്ഥരും അടുത്ത മാസങ്ങളിൽ വിരമിക്കാൻ ഇരിക്കുന്നവരാണ്. ഡി.പി.സി വൈകുന്നത് മൂലം ഇവർക്ക് അർഹമായ ഉയർന്ന തസ്തികയിൽ ഇരുന്നു വിരമിക്കാനുള്ള അവസരം നഷ്ടമാകും. ഇത് പെൻഷൻ ആനുകൂല്യങ്ങളിലും വലിയ കുറവുണ്ടാക്കും.
ഫയലുകൾ നീക്കുന്നതിലുണ്ടാകുന്ന കാലതാമസവും കൃത്യമായ ഏകോപനമില്ലായ്മയുമാണ് ഈ പ്രതിസന്ധിക്ക് കാരണം