തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്ക് മേൽ വീണ്ടും കത്തിവെച്ച് ധനവകുപ്പ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡി.എ/ഡി.ആർ (DA/DR) കുടിശിക വിതരണം സംബന്ധിച്ച തുടർ ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ കർശന നിർദ്ദേശം നൽകി. ഇതോടെ ഓരോ ജീവനക്കാരനും പെൻഷൻകാരനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.
വാഗ്ദാനങ്ങൾ ജലരേഖയാകുന്നു
മാർച്ച് 6-ന് (06-03-2026) പുറത്തിറക്കിയ ഉത്തരവ് പ്രകാരം, കുടിശ ഡിഎ എട്ട് ഗഡുക്കളായി 2026-27 സാമ്പത്തിക വർഷം മുതൽ വിതരണം ചെയ്യുമെന്നായിരുന്നു ധനവകുപ്പ് അറിയിച്ചിരുന്നത്. കുടിശിക വിതരണം ചെയ്യുന്ന രീതിയും തീയതിയും സംബന്ധിച്ച പ്രത്യേക ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും അന്നത്തെ ഉത്തരവിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും ഈ തുടർ ഉത്തരവ് പുറത്തിറക്കാൻ തയ്യാറാകാത്ത മന്ത്രി, ഇപ്പോൾ അത്തരമൊരു ഉത്തരവ് തന്നെ വേണ്ടെന്ന നിലപാടിലാണ്.
കനത്ത സാമ്പത്തിക നഷ്ടം
സർക്കാരിന്റെ ഈ പിൻവാങ്ങൽ ജീവനക്കാരുടെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കും. ഏകദേശ കണക്കുകൾ പ്രകാരം:
- ജീവനക്കാർക്ക്: 2.50 ലക്ഷം രൂപ മുതൽ 14 ലക്ഷം രൂപ വരെ നഷ്ടപ്പെടും.
- പെൻഷൻകാർക്ക്: 1.50 ലക്ഷം രൂപ മുതൽ 6.50 ലക്ഷം രൂപ വരെ കുടിശിക ഇനത്തിൽ ലഭിക്കാതെ വരും.
![]()
