Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മുട്ടിൽ മരംകൊള്ള: കർഷകരും ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിൽ; ഉത്തരവിട്ട വേണുവിനും ജയതിലകിനും രക്ഷാകവചം!

മുട്ടിൽ മരംകൊള്ള: കർഷകരും ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിൽ; ഉത്തരവിട്ട വേണുവിനും ജയതിലകിനും രക്ഷാകവചം!

kerala leader By kerala leader February 5, 2026 2 Min Read
Share

കൽപ്പറ്റ/തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച മുട്ടിൽ മരംമുറി കേസുകളിൽ സർക്കാരിനെ വെട്ടിലാക്കുന്ന നിയമ നിരീക്ഷണങ്ങളുമായി ജില്ലാ കോടതി. വനം സംരക്ഷണത്തിനായുള്ള നിയമപരമായ ചട്ടങ്ങളെ മറികടക്കാൻ ഉദ്യോഗസ്ഥരുടെ ഉത്തരവുകൾക്കോ സർക്കുലറുകൾക്കോ കഴിയില്ലെന്ന് കേരള വനം നിയമപ്രകാരമുള്ള അപ്പലേറ്റ് അതോറിറ്റി കൂടിയായ കൽപ്പറ്റ ജില്ലാ ജഡ്ജി വ്യക്തമാക്കി. ഇതോടെ, വിവാദ ഉത്തരവുകളുടെ മറവിൽ മരംമുറിച്ച കർഷകരും അത് തടയാതിരുന്ന താഴേത്തട്ടിലെ ഉദ്യോഗസ്ഥരും നിയമക്കുരുക്കിലായപ്പോൾ, ഉത്തരവിറക്കിയ ഉന്നത ഉദ്യോഗസ്ഥർ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്ന ആക്ഷേപം ശക്തമാകുന്നു.

നിയമത്തേക്കാൾ വലുതല്ല സർക്കുലറുകൾ

പട്ടയഭൂമിയിൽ നിന്ന് വീട്ടിത്തടികൾ മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പിന്റെ കണ്ടുകെട്ടൽ നടപടികൾ ശരിവെച്ചുകൊണ്ടാണ് ജില്ലാ ജഡ്ജിയുടെ സുപ്രധാന ഉത്തരവ്. മരം മുറിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. സംരക്ഷിത മരങ്ങൾ വെട്ടാൻ സർക്കാർ ഉത്തരവുകൾക്കോ സർക്കുലറുകൾക്കോ അധികാരം നൽകാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു. നിയമപരമായ പരിരക്ഷയില്ലാത്ത ഉത്തരവുകളുടെ മറവിൽ വനസമ്പത്ത് കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.

ഉന്നതർ ഒരുക്കിയ ‘കെണി’

വിവാദമായ മരംമുറിക്ക് ആധാരമായത് റവന്യൂ വകുപ്പ് പുറത്തിറക്കിയ രണ്ട് ഉത്തരവുകളായിരുന്നു. അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു ഒപ്പിട്ടു നൽകിയ 2020 മാർച്ച് 11-ലെ സർക്കുലർ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി മുൻപേ ഉത്തരവിട്ടിരുന്നു.
എന്നാൽ ഒക്ടോബർ 24 ന് അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് ഇറക്കിയ വിചിത്രമായ സർക്കാർ ഉത്തരവ് (G.O.(MS) No.261/2020/Rev) അതിനെയും കടത്തിവെട്ടി. ഈ ഉത്തരവ് പ്രകാരം ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അവകാശമുണ്ടെന്നും, ഇത് തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഈ ഭാഗം ഡോ. എ. ജയതിലക് സർക്കാർ ഉത്തരവിൽ എഴുതി ചേർത്തതാണെന്ന് രേഖകൾ കാണിക്കുന്നു.

ഈ ഉത്തരവ് മറയാക്കി അഗസ്റ്റിൻ സഹോദരങ്ങൾ കോടിക്കണക്കിന് രുപയുടെ വിലപിടിപ്പുള്ള മരം മുറിച്ച് കടത്തി. സർക്കാരിനെ വിശ്വസിച്ച് മരംമുറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥരും മരംമുറിച്ച കർഷകരുമാണ് ഇപ്പോൾ ക്രിമിനൽ കേസുകളിൽ പ്രതികളായിരിക്കുന്നത്.

ഡോ. വേണു ഇറക്കിയ സർക്കുലർ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി ജില്ലാ ജഡ്ജിയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും താഴേത്തട്ടിൽ ഈ ഉത്തരവ് നടപ്പിലാക്കിയവർ മാത്രമാണ് ഇപ്പോൾ ശിക്ഷാനടപടികൾ നേരിടുന്നത്. സാധാരണക്കാരായ കർഷകർ, തടി വ്യാപാരികൾ, ലോറി ഉടമകൾ, വില്ലേജ് ഓഫീസർമാർ മുതൽ റേഞ്ച് ഓഫീസർമാർ വരെയുള്ള താഴേത്തട്ടിലെ ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിൽ ഉണ്ട്. കേരള വൃക്ഷ സംരക്ഷണ നിയമപ്രകാരം ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവും പിഴയും. കൂടാതെ തടിയും വാഹനങ്ങളും കണ്ടുകെട്ടലും.

നിയമവിരുദ്ധമായ ഒരു പ്രവർത്തിക്ക് കളമൊരുക്കുന്ന രീതിയിൽ ഉത്തരവുകൾ പുറപ്പെടുവിച്ചത് ക്രിമിനൽ ഗൂഢാലോചനയുടെയോ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന്റെയോ (Abetment) പരിധിയിൽ വരുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റകൃത്യത്തിന് ഒത്താശ ചെയ്യുന്നതും തെറ്റായ രേഖകൾ ചമയ്ക്കുന്നതും ഗൗരവകരമായ കുറ്റമാണ്. എന്നാൽ, വിജിലൻസ് അന്വേഷണത്തിലോ വനംവകുപ്പിന്റെ നടപടികളിലോ ഈ ഉത്തരവുകൾക്ക് പിന്നിൽ പ്രവർത്തിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരെ ഇതുവരെ ചോദ്യം പോലും ചെയ്തിട്ടില്ല.

ഭരണകൂടത്തിന്റെ ഉത്തരവുകൾ വിശ്വസിച്ച് പ്രവർത്തിച്ചവർ ജയിലിലേക്കും നിയമക്കുരുക്കിലേക്കും നീങ്ങുമ്പോൾ, ഉന്നതരുടെ ഒത്താശയോടെ ഉത്തരവുകൾ ഇറക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥർ സുരക്ഷിതരായി തുടരുന്നത് നീതിപീഠത്തിന് മുന്നിലും പൊതുസമൂഹത്തിന് മുന്നിലും വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

Loading

TAGGED: Criminal Conspiracy, Dr A Jayathilak IAS, Dr V Venu IAS, Forest Protection Act, Kerala Farmers Issue, Kerala leader, Kerala News, Kerala Revenue Department, Legal News Kerala, Muttil Tree Felling Case, Wayanad Wood Smuggling, മുട്ടിൽ മരംമുറി
kerala leader February 5, 2026 February 5, 2026
Share This Article
Facebook Twitter Copy Link Print
Previous Article കേരളത്തെ വീണ്ടെടുക്കാൻ ‘പുതുയുഗ യാത്ര’; വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് പടയോട്ടത്തിന് നാളെ തുടക്കം; നവമാധ്യമങ്ങളിൽ തരംഗമായി കവർ ചേഞ്ച് കാമ്പയിൻ
Next Article സതീശൻ്റെ പുതുയുഗ യാത്രയെ നിരീക്ഷിക്കും! സൈബർ പടയെ ഇറക്കി കിണർ ഗോലു; കഴിക്കുന്ന ഭക്ഷണം പോലും ഒപ്പിയെടുക്കാൻ രഹസ്യ ക്യാമറകൾ

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?