തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് പെൻഷൻകാർക്ക് ആശ്വാസമായി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം വരുന്നു. 2019-ലെ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ടിയിരുന്ന ക്ഷമാശ്വാസ (DR) പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കൾ 2026-27 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്യും.. ജനുവരി 29-ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നായിരിക്കും ഇത്.
അഞ്ചു വർഷത്തെ കാത്തിരിപ്പ്
യഥാർത്ഥത്തിൽ 2021-ൽ പെൻഷൻകാർക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങളാണിത്. എന്നാൽ സംസ്ഥാനം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയും ധനകാര്യ മാനേജ്‌മെന്റിലെ പോരായ്മകളും കാരണം ഈ കുടിശ്ശിക വിതരണം അനിശ്ചിതമായി നീളുകയായിരുന്നു. നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ, അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിൽ തുക വകയിരുത്തിക്കൊണ്ട് പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ആനുകൂല്യം ഉറപ്പാക്കുക എന്ന തന്ത്രമാണ് ധനവകുപ്പ് സ്വീകരിക്കുന്നത്. കുടിശിക വി.ഡി. സതീശൻ തരുമെന്ന് ബജറ്റിൽ പറയാതെ പറയുകയാണ് ബാലഗോപാൽ.
ബജറ്റ് പ്രഖ്യാപനം വരുന്നതോടെ 2026-27 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ തന്നെ കുടിശ്ശിക തുക പെൻഷൻകാരുടെ അക്കൗണ്ടുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
![]()
