രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തക ലക്ഷ്മി പത്മ. പീഡനക്കേസുകളിൽ നീതി തേടിയിറങ്ങിയ പെൺകുട്ടികൾ നേരിട്ട അവഹേളനങ്ങളെയും അവർക്ക് നഷ്ടമായ കുരുന്നുകളെയും പരാമർശിച്ചുകൊണ്ടാണ് ലക്ഷ്മിയുടെ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ്.
കുറിപ്പിന്റെ പൂർണ്ണരൂപം:
”കുഞ്ഞാറ്റ…തുമ്പി…റയാൻ.. ആരും കണക്ക് ചോദിക്കാതെ പോവില്ല. പ്രാർത്ഥനകളുടെ ഈ ഞായറാഴ്ചയിൽ പിറക്കാതെ പോയ ആ കുരുന്നുകളെ കൂടി ഓർക്കണം. ആദ്യ പരാതിക്കാരിയെ വിവാഹിത എന്ന് പറഞ്ഞ് ആക്ഷേപിച്ചു. രണ്ടാം പരാതിക്കാരിയെ വെൽ ഡ്രാഫ്റ്റഡ് കെട്ടുക്കഥക്കാരിയാക്കി.. മൂന്നാം പരാതിക്കാരിയെ ആക്ഷേപിക്കാനുള്ള തന്ത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടാവാം. എങ്കിലും പറയുന്നു സത്യത്തിന് ഒരുപാട് കാലം മറഞ്ഞിരിക്കാൻ ആവില്ല. അത് തിളക്കത്തോടെ പുറത്തേക്ക് വരും സമയമെടുത്താണെങ്കിലും.”
അതിജീവിതമാരുടെ പോരാട്ടം
പീഡന പരാതി ഉന്നയിച്ച സ്ത്രീകൾക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളെയും വ്യക്തിഹത്യയെയും ലക്ഷ്മി പത്മ തന്റെ പോസ്റ്റിലൂടെ വിമർശിക്കുന്നു. കേസിലെ പരാതിക്കാരെ മോശക്കാരായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നുവെന്നും, എന്നാൽ സത്യം വൈകാതെ പുറത്തുവരുമെന്നും അവർ കുറിച്ചു. മരിച്ചുപോയ കുരുന്നുകളുടെ പേരുകൾ പരാമർശിച്ചുകൊണ്ടുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.
![]()
