Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​’പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’!; സെക്രട്ടറിയേറ്റിന് മുന്നിൽ സതീശന്റെ പോസ്റ്റർ, കണ്മുന്നിലൂടെ പിണറായിയുടെ ഒന്നാം നമ്പർ കാർ; ചർച്ചയായി വൈറൽ ചിത്രം

​’പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’!; സെക്രട്ടറിയേറ്റിന് മുന്നിൽ സതീശന്റെ പോസ്റ്റർ, കണ്മുന്നിലൂടെ പിണറായിയുടെ ഒന്നാം നമ്പർ കാർ; ചർച്ചയായി വൈറൽ ചിത്രം

kerala leader By kerala leader January 7, 2026 1 Min Read
Share

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ചിത്രം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പടുകൂറ്റൻ ഫ്ലക്സ് ബോർഡും അതിന് മുന്നിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം കടന്നുപോകുന്നതുമാണ് ചിത്രത്തിലുള്ളത്.

​കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ സ്ഥാപിച്ച ബോർഡിൽ വിരൽ ചൂണ്ടി നിൽക്കുന്ന വി.ഡി. സതീശന്റെ ചിത്രത്തോടൊപ്പം “പേടിച്ചു പോയെന്ന് പറഞ്ഞേക്ക്…” എന്ന വാചകമാണ് കുറിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മുഖ്യമന്ത്രി തന്റെ ഒന്നാം നമ്പർ കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഈ കൗതുകകരമായ രാഷ്ട്രീയ ചിത്രം ക്യാമറയിൽ പതിഞ്ഞത്. പ്രമുഖ ഫോട്ടോഗ്രാഫർ കെ.ബി. ജയചന്ദ്രനാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.

​വിവിധ അഴിമതി ആരോപണങ്ങളിലും രാഷ്ട്രീയ വിവാദങ്ങളിലും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയായിട്ടാണ് ഈ ബോർഡിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ശബരിമല സ്വർണ്ണ കൊള്ള അടക്കം നിരവധി അഴിമതികളിൽ പ്രതിരോധത്തിലായ പിണറായി സതീശനെതിരെ പുനർജനി പദ്ധതിയിൽ അഴിമതി ഉന്നയിച്ച് സിബിഐ അന്വേഷണത്തിന് കോപ്പ് കൂട്ടുകയാണ്. പിണറായിയുടെ തന്നെ പോലിസും വിജിലൻസും അന്വേഷിച്ച ഒരു അഴിമതിയും ഇല്ലെന്ന് 3 തവണ കണ്ടെത്തിയ പദ്ധതിയാണ് പുനർജനി. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയുണ്ടായ ആരോപണ പ്രത്യാരോപണങ്ങൾ കത്തിനിൽക്കുന്ന സാഹചര്യത്തിൽ ഈ ചിത്രം അണികൾക്കിടയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

Loading

TAGGED: CPIM vs Congress, Kerala leader, Kerala News, Kerala Politics, Pinarayi Vijayan, Pinarayi Vijayan Car, Secretariat Association, Thiruvananthapuram, V.D. Satheesan, VD Satheesan Flex Board, Viral Photo, കേരള രാഷ്ട്രീയം, പിണറായി വിജയൻ, വി.ഡി. സതീശൻ, സെക്രട്ടറിയേറ്റ്
kerala leader January 7, 2026 January 7, 2026
Share This Article
Facebook Twitter Copy Link Print
Previous Article സംഭവാമി യുഗേ യുഗേ! വീണ്ടും സമരനാടകം; ഡൽഹിക്ക് പകരം ഇത്തവണ വേദി തിരുവനന്തപുരം; കേന്ദ്രത്തിനെതിരെ ജനുവരി 12-ന് പിണറായിയുടെ സത്യാഗ്രഹം
Next Article ഭരണമാറ്റം ഉറപ്പ് ! ഉന്നത ഉദ്യോഗസ്ഥൻ കേരളം വിടുന്നു,പുതിയ തട്ടകം മുംബൈ; ലക്ഷ്യം ബിസിനസ്

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?