Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » നടനും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

നടനും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

Kerala Leader By Kerala Leader December 20, 2025 1 Min Read
Share
Sreenivasan passes away

കൊച്ചി: മലയാളിയുടെ നിത്യജീവിതത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വെള്ളിത്തിരയിൽ എത്തിച്ച സമാനതകളില്ലാത്ത പ്രതിഭ ശ്രീനിവാസൻ (66) ഓർമ്മയായി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.

- Advertisement -
Ad imageAd image

സാധാരണക്കാരുടെ ജീവിതത്തെ അസാധാരണ മിഴിവോടെ അവതരിപ്പിച്ച അദ്ദേഹം, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ദശകങ്ങളോളം മലയാള സിനിമയുടെ ഗതിനിർണ്ണയിച്ചു.

നിസ്സഹായരായ മനുഷ്യരുടെ ജീവിതവേവലാതികൾ സൂക്ഷ്മമായി അവതരിപ്പിച്ചതാണ് ശ്രീനിവാസൻ ചിത്രങ്ങളെ ജനപ്രിയമാക്കിയത്. അദ്ദേഹം രചനയും സംവിധാനവും നിർവ്വഹിച്ച ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 1991-ൽ പുറത്തിറങ്ങിയ ‘സന്ദേശം’ എന്ന ചിത്രത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യം ഇന്നും കേരളീയ സമൂഹത്തിൽ വലിയ ചർച്ചാവിഷയമായി തുടരുന്നു.

- Advertisement -
Ad imageAd image

സിനിമാ യാത്ര: 1956 ഏപ്രിൽ 4-ന് തലശേരിക്കടുത്തുള്ള പാട്യത്താണ് ശ്രീനിവാസൻ ജനിച്ചത്. കതിരൂർ ഗവ. സ്കൂൾ, പഴശ്ശിരാജ എൻഎസ്എസ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മദ്രാസ് ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടി. തമിഴ് സൂപ്പർ താരം രജനികാന്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. 1977-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ‘മേള’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. 1984-ൽ ‘ഓടരുതമ്മാവാ ആളറിയും’ എന്ന ചിത്രത്തിന് കഥയെഴുതിക്കൊണ്ടാണ് തിരക്കഥാരംഗത്തേക്ക് അദ്ദേഹം കടന്നുവന്നത്.

സിനിമയിലെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മലയാളിക്ക് നൽകിയത് എണ്ണമറ്റ ഹിറ്റ് ചിത്രങ്ങളാണ്. വിമലയാണ് ഭാര്യ. പ്രശസ്ത ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ, നടൻ ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്.

TAGGED: Dhyan Sreenivasan, Malayalam Actor, Malayalam Cinema Updates, Mollywood News, Sandesham Movie, Sreenivasan, Sreenivasan Death News, Sreenivasan Scriptwriter, Vadakkunokkiyantram., Vineeth Sreenivasan
Kerala Leader December 20, 2025 December 20, 2025
Share This Article
Facebook Twitter Copy Link Print
Previous Article “നിങ്ങൾ ഐഎഎസുകാരല്ലേ, ഭരണം മാറിയാൽ നിങ്ങൾക്ക് എന്ത് പ്രശ്നം?” തദ്ദേശ ഫലത്തിന് പിന്നാലെ സെക്രട്ടറിയേറ്റിൽ സംഭവിക്കുന്നത്
Next Article ഗില്ലിന് പകരം സഞ്ജു! ടി20 ലോകകപ്പിനുള്ള ഇന്ത്യൻ പടയെ പ്രഖ്യാപിച്ചു; വൈസ് ക്യാപ്റ്റനായി അക്‌സർ പട്ടേൽ

Recent Posts

  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

You Might Also Like

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News
Welcome Back!

Sign in to your account

Lost your password?