തിരുവനന്തപുരം: മലയാള സിനിമയുടെ അഭിനയചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നായ മമ്മൂട്ടിയുടെ ജീവിതത്തിൽ മറ്റൊരു വലിയ നാഴികക്കല്ല്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നാളെ, സെപ്റ്റംബർ 7ന്, 75-ാം പിറന്നാൾ ആഘോഷിക്കും. 1951 സെപ്റ്റംബർ 7ന് ജനിച്ച മുഹമ്മദ് കുട്ടി പനപ്പറമ്പിൽ ഇസ്മായിൽ എന്ന മമ്മൂട്ടി, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 400-ലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. 75ലും താരയൗവനം75-ാം വയസ്സിലേക്ക് കടക്കുമ്പോഴും മമ്മൂട്ടിയുടെ താരപ്രഭയ്ക്ക് യാതൊരു മങ്ങലുമില്ല. പുതിയ തലമുറയിലെ താരങ്ങളോടും സിനിമകളോടും…
കൊച്ചി: മലയാളിയുടെ നിത്യജീവിതത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വെള്ളിത്തിരയിൽ എത്തിച്ച സമാനതകളില്ലാത്ത പ്രതിഭ ശ്രീനിവാസൻ (66) ഓർമ്മയായി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. സാധാരണക്കാരുടെ ജീവിതത്തെ അസാധാരണ മിഴിവോടെ അവതരിപ്പിച്ച അദ്ദേഹം, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ദശകങ്ങളോളം മലയാള സിനിമയുടെ ഗതിനിർണ്ണയിച്ചു. നിസ്സഹായരായ മനുഷ്യരുടെ ജീവിതവേവലാതികൾ സൂക്ഷ്മമായി അവതരിപ്പിച്ചതാണ് ശ്രീനിവാസൻ ചിത്രങ്ങളെ ജനപ്രിയമാക്കിയത്. അദ്ദേഹം രചനയും സംവിധാനവും നിർവ്വഹിച്ച 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ ചിത്രങ്ങൾ…
Sign in to your account