Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പി.എം. ശ്രീ: പിണറായിയെ ഞെട്ടിച്ച് ‘സ്വന്തം’ വിഭാഗം; മരുമകൻ്റെ ഭാവി ശോഭനമല്ല!പിണറായിക്കെതിരെ ത്രിമൂർത്തികൾ

പി.എം. ശ്രീ: പിണറായിയെ ഞെട്ടിച്ച് ‘സ്വന്തം’ വിഭാഗം; മരുമകൻ്റെ ഭാവി ശോഭനമല്ല!പിണറായിക്കെതിരെ ത്രിമൂർത്തികൾ

kerala leader By kerala leader October 30, 2025 1 Min Read
Share

കോഴിക്കോട്: പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയെ വരച്ച വരയിൽ നിർത്താമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി തകർന്നത് സ്വന്തം പാർട്ടിയിലെ പ്രബല വിഭാഗം. പിണറായിയുടെ അപ്രമാദിത്വത്തിൽ ആയിരുന്ന സി.പി.എമ്മിൽ നിന്ന് അങ്ങനെയൊരു നീക്കം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെ ചേർത്ത് നിർത്തിയാണ് പിണറായി പി.എം. ശ്രീയിൽ ഒപ്പിട്ടതെങ്കിലും, ഈ നീക്കത്തെ പിന്തുണയ്ക്കാൻ പാർട്ടിയിലെ പ്രബല വിഭാഗം തയ്യാറായില്ല.

​മുഖ്യമന്ത്രിയുടെ മരുമകൻ പി.എ. മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നീ ‘മൂവർ സംഘത്തോട്’ മാത്രമാണ് പി.എം. ശ്രീ പദ്ധതിയിലെ രഹസ്യ ഒപ്പിടൽ മുഖ്യമന്ത്രി ചർച്ച ചെയ്തത്. പിണറായിയുടെ വിശ്വസ്തനായ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പോലും ഇക്കാര്യം അറിഞ്ഞില്ല. റിയാസും ശിവൻകുട്ടിയും ഒഴികെയുള്ള മറ്റ് മന്ത്രിമാർ പോലും ഇരുട്ടിലായിരുന്നു.

​സി.പി.ഐ. ഉയർത്തിയ പി.എം. ശ്രീ പ്രതിഷേധത്തിന് കരുത്ത് പകരാൻ സി.പി.എമ്മിലെ പ്രബല വിഭാഗത്തെ പ്രേരിപ്പിച്ചത് പിണറായിയുടെ ഈ രഹസ്യ ഓപ്പറേഷനാണ്. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി ഈ ചേരിക്ക് പിന്തുണ കൊടുത്തതോടെയാണ് പിണറായിക്ക് പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറേണ്ടി വന്നത്. മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ് എന്നീ ‘ത്രിമൂർത്തികൾ’ ബേബിക്കൊപ്പം ഉറച്ചുനിന്നതോടെ പിണറായി സമ്പൂർണ്ണമായി കീഴടങ്ങി.

​തന്റെ പിൻഗാമിയായി മരുമകൻ പി.എ. മുഹമ്മദ് റിയാസിനെ വളർത്തിക്കൊണ്ടുവരുന്ന പിണറായിക്കുള്ള താക്കീത് കൂടിയായി പി.എം. ശ്രീയിൽ സി.പി.എമ്മിന്റെ ഒരു വിഭാഗം നടത്തിയ പ്രതിഷേധം. പി.എം. ശ്രീയിൽ ജയിച്ചത് സി.പി.ഐ. ആണെങ്കിലും, ചതിച്ചത് സി.പി.എമ്മിലെ ഒരു വിഭാഗം ആണെന്ന് പിണറായിക്ക് വ്യക്തമായി. ഇതോടെ മരുമകൻ റിയാസിന്റെ ഭാവി ശോഭനമല്ലെന്ന് വ്യക്തം. പാർട്ടിയിലെ എതിർവിഭാഗത്തെ പിണറായി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

TAGGED: CPI, CPM faction, K.N. Balagopal, Kerala leader, Kerala Politics, M.A. Baby, M.B. Rajesh, M.V. Govindan, P. Rajeev, P.A. Muhammed Riyas, Pinarayi Vijayan, PM Sree
kerala leader October 30, 2025 October 30, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഒന്നാം തീയതിയിലെ പ്രസംഗം എടുത്ത് വയ്ക്ക് – മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം! പി.എം ശ്രീയിലെ ജാള്യത മറയ്ക്കാൻ പിണറായിയുടെ ക്ഷേമ അഭ്യാസം
Next Article റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്; മാധ്യമസ്ഥാപനത്തിന് നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖർ

Recent Posts

  • ആർ. ശങ്കറും ഉമ്മൻ ചാണ്ടിയും പിന്നാലെ സതീശനും! ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രനിരയിലേക്ക് വി.ഡി. സതീശൻ
  • നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും
  • ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും
  • ​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്
  • ​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?
  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

You Might Also Like

ആർ. ശങ്കറും ഉമ്മൻ ചാണ്ടിയും പിന്നാലെ സതീശനും! ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രനിരയിലേക്ക് വി.ഡി. സതീശൻ

Kerala Politics News

നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും

Kerala Politics News

ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും

Football News Sports

​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്

Football News Sports
Welcome Back!

Sign in to your account

Lost your password?