Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമല സ്വർണ്ണ തട്ടിപ്പ്: കള്ളി വെളിച്ചത്തായ ജാള്യതയില്‍ പിണറായി വിജയൻ

ശബരിമല സ്വർണ്ണ തട്ടിപ്പ്: കള്ളി വെളിച്ചത്തായ ജാള്യതയില്‍ പിണറായി വിജയൻ

Kerala Leader By Kerala Leader October 13, 2025 1 Min Read
Share
Sabarimala gold Theft Pinarayi Vijayan

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് സ്വർണം കടത്തിയെന്ന ആസൂത്രിത തട്ടിപ്പിൽ ദേവസ്വം ബോർഡിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും വാദങ്ങളെ പൂർണ്ണമായി തള്ളി ദേവസ്വം വിജിലൻസിന്റെ നിർണ്ണായക റിപ്പോർട്ട്. അറ്റകുറ്റപ്പണിയുടെ പേരിൽ സ്വർണ്ണപ്പാളികൾ കടത്തിക്കൊണ്ടുപോയത് ഉദ്യോഗസ്ഥരുടെ മാത്രം അറിവോടെയല്ലെന്നും, അന്നത്തെ ദേവസ്വം ബോർഡ് അധികാരികളുടെ സമ്മർദ്ദമോ പ്രേരണയോ ഇതിന് പിന്നിലുണ്ടായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കണ്ടെത്തൽ സർക്കാരിനും ഇടതുമുന്നണിക്കും കനത്ത രാഷ്ട്രീയ തിരിച്ചടിയായി.

ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം, വിജിലൻസ് റിപ്പോർട്ടിലെ ശുപാർശ പ്രകാരം അന്നത്തെ ബോർഡ് അംഗങ്ങളെ കൂടി പ്രതിചേർത്ത് ഗൂഢാലോചനാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, ആറാഴ്ചയ്ക്കകം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുള്ള ഈ അന്വേഷണം സർക്കാരിന്റെയും മുന്നണിയുടെയും നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുകയാണ്.

2019 സെപ്റ്റംബറിൽ, ദ്വാരപാലക ശില്പങ്ങളിലും മറ്റ് ഭാഗങ്ങളിലും പതിപ്പിച്ചിരുന്ന 42.8 കിലോഗ്രാം തൂക്കമുള്ള സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിയുടെ പേരിൽ വിവാദ ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി. ഈ പാളികളുമായി ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് 49 ദിവസം സഞ്ചരിച്ച ശേഷം തിരികെ എത്തിച്ചപ്പോൾ തൂക്കം 38.2581 കിലോയായി കുറഞ്ഞിരുന്നു. ഏകദേശം 2 കിലോയോളം സ്വർണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് വിജിലൻസ് റിപ്പോർട്ട് പറയുന്നു.

തട്ടിപ്പ് നടന്ന കാലയളവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗം എൻ. വിജയകുമാർ എന്നിവർ സിപിഎം നോമിനികളും, കെ.പി. ശങ്കരദാസ് സിപിഐ പ്രതിനിധിയുമായിരുന്നു. ഇവരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയടക്കം ശ്രമിച്ചതെന്ന ആരോപണം വിജിലൻസ് റിപ്പോർട്ടോടെ ശക്തമായി. സ്ഥിരവരുമാനമില്ലാത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ കോടികളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ സ്പോൺസറായി അവതരിപ്പിച്ചതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും സംശയം ഉയർന്നിട്ടുണ്ട്. സംസ്ഥാന വിജിലൻസ്, ഇന്റലിജൻസ് സംവിധാനങ്ങൾ ഇത്രയും വലിയൊരു തട്ടിപ്പ് കണ്ടെത്താനാകാതെ പോയതും സർക്കാരിന് വലിയ വീഴ്ചയായി.

Loading

TAGGED: A Padmakumar, Devaswom Vigilance, Kerala Devaswom Board, Kerala Politics, LDF government, Pinarayi Vijayan, Sabarimala gold scam, Travancore Devaswom Board
Kerala Leader October 13, 2025 October 13, 2025
Share This Article
Facebook Twitter Copy Link Print
Previous Article CK Janu സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം
Next Article OJ Janeesh - Youth Congress ഒ.ജെ. ജനീഷ്: അവഗണനകളില്‍ നിന്ന് അമരത്തേക്ക്; യൂത്ത് കോൺഗ്രസ് അധ്യക്ഷന്റേത് പോരാട്ട ജീവിതം

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?